AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Monday Astro Remedies: കാറിൽ ​ഗണപതി വി​ഗ്രഹം സൂക്ഷിക്കാറുണ്ടോ..? ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങൾ

Monday Astro Remedies to please lord ganesh: എല്ലാവരും ചെയ്യുന്ന കാര്യമാണ് തടസ്സങ്ങൾ നീക്കം ചെയ്യുന്ന, ജീവിതത്തിലെ വിഘ്നങ്ങൾ അകറ്റുന്ന ഗണപതി ഭഗവാന്റെ വിഗ്രഹം കാറിൽ സൂക്ഷിക്കുന്നത്. എന്നാൽ കാറിൽ ഗണേശവിഗ്രഹം സ്ഥാപിക്കുന്നതിന് മുമ്പ്...

Monday Astro Remedies: കാറിൽ ​ഗണപതി വി​ഗ്രഹം സൂക്ഷിക്കാറുണ്ടോ..? ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങൾ
Lord Ganesh Astro RemediesImage Credit source: Facebook,Unsplash/Getty Images
ashli
Ashli C | Published: 24 Nov 2025 09:47 AM

പലപ്പോഴും ആളുകൾ കാറിൽ അവർക്ക് ഇഷ്ടപ്പെട്ട ദേവന്റെയോ ദേവതയുടെയോ വിഗ്രഹങ്ങൾ സൂക്ഷിക്കുന്നത് പതിവാണ്. അത്തരത്തിൽ എല്ലാവരും ചെയ്യുന്ന കാര്യമാണ് തടസ്സങ്ങൾ നീക്കം ചെയ്യുന്ന, ജീവിതത്തിലെ വിഘ്നങ്ങൾ അകറ്റുന്ന ഗണപതി ഭഗവാന്റെ വിഗ്രഹം കാറിൽ സൂക്ഷിക്കുന്നത്. എന്നാൽ കാറിൽ ഗണേശവിഗ്രഹം സ്ഥാപിക്കുന്നതിന് മുമ്പ് ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.

പ്രധാനമായും വിഗ്രഹം തിരഞ്ഞെടുക്കുമ്പോൾ നല്ല ഉറപ്പുള്ള ലോഹം കൊണ്ടുള്ളതോ അല്ലെങ്കിൽ മരം കൊണ്ടുള്ളതോ തിരഞ്ഞെടുക്കുക. കാരണം മോശമായ റോഡുകളിലൂടെ കാർ നീങ്ങുമ്പോൾ അത് കുലുങ്ങി വീണു പൊട്ടിപ്പോകാനുള്ള സാധ്യത ഉണ്ട്. നാം ആരാധിക്കുന്ന ദേവന്റെ വിഗ്രഹം ഉടഞ്ഞു പോകുന്നത് ദുശ്ശകുനമാണ്. അതുപോലെ ഗണേശ വിഗ്രഹം സ്ഥാപിക്കുന്നതിനും പ്രാധാന്യമുണ്ട്. ഒരിക്കലും വിഗ്രഹം റോഡിനെ നിങ്ങളുടെ കാഴ്ചയെ മറക്കുന്ന രീതിയിൽ സ്ഥാപിക്കരുത്. പലപ്പോഴാ ആളുകൾ അത് ഡാഷ്ബോർഡിന്റെ മദ്യഭാ​ഗത്തായി സൂക്ഷിക്കുന്നത് കാണാം. അഥവാ നിങ്ങളുടെ മുന്നോട്ടുള്ള കാഴ്ചയെ മറക്കുന്നതാണെങ്കിൽ അങ്ങനെ ഒരിക്കലും ചെയ്യരുത്.

എവിടെ സ്ഥാപിക്കുമ്പോഴും ചെറിയ ഗണേശ വിഗ്രഹങ്ങൾ സാധിക്കാനും അത് വീണുടഞ്ഞു പോകാതിരിക്കാനും ശ്രദ്ധിക്കുക. കാറുകളിൽ പെട്ടെന്ന് പൊടി പിടിക്കാനുള്ള സാധ്യതയുണ്ട്. അതിനാൽ നിങ്ങൾ വിഗ്രഹം സ്ഥാപിച്ചിരിക്കുന്ന കാറിന്റെ ഭാഗത്ത് എപ്പോഴും പൊടിയില്ലെന്നും അത് വൃത്തിയായി ഇരിക്കുന്നുവെന്നും ഉറപ്പാക്കുക.

ALSO READ: മേടം, കർക്കിടകം… 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യത്തിന്റെ പെരുമഴ! ആദിത്യ മംഗള യോഗത്തിന്റെ ശുഭ സംയോജനം

സാധിക്കുമെങ്കിൽ എന്തിന്റെയെങ്കിലും മുകളിൽ അത് നന്നായി ഉറപ്പിച്ചു വെക്കുക. ഗണപതിദേവന് ആരാധിക്കുന്നത് നല്ലതാണ് എന്നാൽ അത് കാറിനുള്ളിൽ വയ്ക്കുന്നതുകൊണ്ട് വലിയ പ്രയോജനം ഒന്നുമില്ല. കാരണം നമ്മൾ വീട്ടിൽ ആരാധിക്കുമ്പോൾ ദേവനെ ദീപവും ആരാധനയും ലഭിക്കുന്നു. എന്നാൽ കാറിൽ നാം അത്തരം കാര്യങ്ങൾ ഒന്നും ചെയ്യാത്തതുകൊണ്ട് വാഹനത്തിൽ വെക്കുന്നതിലും ഉചിതം വീട്ടിൽ വച്ച് ആരാധിക്കുന്നതാണ്.

മറ്റൊരു പ്രധാന കാര്യം ഒരിക്കലും എയർ ബാഗിന് സമീപത്ത് വിഗ്രഹം സ്ഥാപിക്കരുത്. കാരണം ഏതെങ്കിലും സാഹചര്യത്തിൽ എയർബാഗ് തുറക്കുകയാണെങ്കിൽ ഇത് നിങ്ങളുടെ മുഖത്തേക്ക് പറന്നു പരിക്കേൽപ്പിക്കും. നിർബന്ധമാണെങ്കിൽ ഒരു വിഗ്രഹം തന്നെ ധാരാളമാണ്. അനാവശ്യമായി ഡാഷ്ബോർഡിൽ മാലകൾ മറ്റു സ്റ്റിക്കറുകൾ എന്നിവ കൊണ്ട് നിറയ്ക്കുന്നത് ഒഴിവാക്കുക. ഇത് വാഹനം ഓടിക്കുമ്പോൾ ഉള്ള നിങ്ങളുടെ ശ്രദ്ധ തിരിക്കും. അഥവാ നിങ്ങൾ കാറിൽ ഗണേശ വിഗ്രഹങ്ങൾ സൂക്ഷിക്കുന്നുണ്ടെങ്കിൽ അത് പൊട്ടിയതാണെങ്കിൽ അത് എടുത്തു മാറ്റുക പൊട്ടിയ വിഗ്രഹങ്ങൾ ഒരിക്കലും വാഹനത്തിൽ സൂക്ഷിക്കരുത്.

(ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന വാർത്ത പൊതുവായ വിശ്വാസങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് ടിവി9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല.)