Sabarimala Mandala Kalam 2025: ശനി ദോഷത്തിൽ നിന്നും രക്ഷിക്കുന്ന അയ്യപ്പൻ; ശബരിമലയിലെത്തിയാൽ ഈ വഴിപാടുകൾ മറക്കരുത്
Sabarimala Mandala Kalam 2025: ശബരിമലയിൽ പോകുന്നവർക്ക് ഈ വഴിപാട് നടത്താവുന്നതാണ്. ഇനി അഥവാ നിങ്ങൾക്ക് ശബരിമലയിൽ പോകാൻ സാധിച്ചില്ലെങ്കിൽ തൊട്ടടുത്തുള്ള അയ്യപ്പക്ഷേത്രത്തിൽ പോയി ഈ വഴിപാട് നടത്താവുന്നതാണ്....
ശബരിമല മണ്ഡലകാലത്തിലെ പുണ്യ ദിനങ്ങളിലൂടെയാണ് നാം കടന്നു പോകുന്നത്. ശാരീരികമായും മാനസികമായും ഏറെ മാറ്റങ്ങൾക്ക് കാരണമാകുന്ന ഈ വ്രതം അനുഷ്ഠിക്കുന്നതിലൂടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾക്ക് കാരണമാകും. കൂടാതെ ഏതെങ്കിലും ഒരു വ്യക്തി ശനിയുടെ ദോഷം ഫലങ്ങളാൽ ദുരിത പെടുന്നുണ്ടെങ്കിൽ അവർ അയ്യപ്പനെ ആരാധിക്കുന്നത് നല്ലതാണെന്നാണ് വിശ്വാസം. കാരണം ശനിയെ നിയന്ത്രിക്കാൻ കഴിവുള്ള ധർമ്മശാസ്താവാണ് അയ്യപ്പൻ. ശനി ദോഷത്തിൽ നിന്നും രക്ഷ നേടുന്നതിനായി അയ്യപ്പന് സമർപ്പിക്കേണ്ട പ്രധാന വഴിപാടുകൾ എന്തൊക്കെയെന്ന് നോക്കാം.
നീരാജനം: ശനിദോഷം അകറ്റുന്നതിനായി അയ്യപ്പന് സമർപ്പിക്കാവുന്ന ഏറ്റവും പ്രധാനപ്പെട്ട വഴിപാടാണ് നീരാജനം. കറുത്ത എള്ളും അരിയും ഒരു ചെറിയ തുണിയിൽ കെട്ടി അത് എണ്ണയിൽ( എള്ളണ്ണ യാണെങ്കിൽ ഉത്തമം ) മുക്കി ചിരട്ടയിൽ വച്ച് ദീപമായി കത്തിക്കുന്നതാണ് നീരാജനം വഴിപാട്. ശബരിമലയിൽ പോകുന്നവർക്ക് ഈ വഴിപാട് നടത്താവുന്നതാണ്. ഇനി അഥവാ നിങ്ങൾക്ക് ശബരിമലയിൽ പോകാൻ സാധിച്ചില്ലെങ്കിൽ തൊട്ടടുത്തുള്ള അയ്യപ്പക്ഷേത്രത്തിൽ പോയി ഈ വഴിപാട് നടത്താവുന്നതാണ്.
ALSO READ: ശബരിമല മണ്ഡലകാല വ്രതം 41 ദിവസം എന്തുകൊണ്ട്? ആത്മീയവും ശാസ്ത്രീയവുമായ പ്രാധാന്യം അറിയാം
ശനിയാഴ്ചകളിൽ ഈ വഴിപാട് നടത്തുന്നതാണ് ഏറ്റവും ഉത്തമം. ശനി ദോഷം ഉള്ളവർ ഏഴര ശനി കണ്ടകശനി എന്നിവയാൽ ബുദ്ധിമുട്ടുന്നവർക്ക് ഈ വഴിപാട് നടത്തിയാൽ നല്ല ഫലം ലഭിക്കും. എള്ളും എണ്ണയും ശനീശ്വരനും വളരെ പ്രിയപ്പെട്ടതാണ് ഇവ അയ്യപ്പൻ സമർപ്പിക്കുന്നതിലൂടെ അയ്യപ്പൻ ശനിദേവനെ ശാന്തമാക്കി ദോഷഫലങ്ങൾ കുറയ്ക്കും എന്നാണ് വിശ്വാസം.
കൂടാതെ പല ക്ഷേത്രങ്ങളിലും ശനിദോഷം അകറ്റുന്നതിനായി പ്രത്യേകമായി പൂജകൾ നടത്തുന്നുണ്ട് അതിൽ പ്രധാനമാണ് ശനീശ്വര ശാന്തി പൂജ. ഇതിനൊപ്പം അയ്യപ്പ സന്നിധിയായ ശബരിമലയിൽ ദർശനം നടത്തുന്നതും ശനിദോഷം കുറയ്ക്കാൻ സഹായിക്കും. 41 ദിവസത്തെ കഠിനവ്രതം എടുത്ത് മലചവിട്ടി അയ്യപ്പനെ ദർശിക്കുന്നതിനുള്ള ശനിദോഷം കുറയ്ക്കാനും ശനീശ്വരന്റെ അനുഗ്രഹം ലഭിക്കാനും സാധിക്കും.