Navratri 2025: നവരാത്രിക്കാലം മാംസവും മത്സ്യവും വെച്ചുള്ള ആഘോഷം; വ്യത്യസ്തമാകുന്ന ബംഗാള്‍
Bengal Navratri Food: നമ്മുടെ ഇന്ത്യയില്‍ നവരാത്രി ആഘോഷത്തെ മറ്റൊരു രീതിയില്‍ ആചരിക്കുന്ന ഒരുവിഭാഗം ആളുകളുണ്ട്. അവര്‍ മീനും ഇറച്ചിയും വെച്ച് ഗംഭീരമാക്കുകയാണ് അവരുടെ ആഘോഷങ്ങള്‍. ബംഗാളിലുള്ളവരാണ് ഇതിന് പിന്നില്‍.

പ്രതീകാത്മക ചിത്രം
ഇന്ത്യയില്‍ 11 ദിവസത്തെ ആഘോഷമാണ് നവരാത്രിക്കാലത്ത് നടക്കുന്നത്. നാടും നഗരവും ഇത്തവണത്തെ നവരാത്രി ആഘോഷങ്ങള്‍ക്കായി ഒരുങ്ങിക്കഴിഞ്ഞു. ഇറച്ചിയും മീനുമെല്ലാം ഉപേക്ഷിച്ച് പൂര്‍ണമായും സസ്യാഹാരം മാത്രം കഴിച്ച് വ്രതമെടുക്കുന്നതാണ് ഈ ദിവസങ്ങളിലെ രീതി. ഇറച്ചിയും മീനും മാത്രമല്ല ഉള്ളിയും വെളുത്തുള്ളിയും പോലും മെനുവില്‍ നിന്ന് പുറത്തുകടക്കും.
എന്നാല്‍ നമ്മുടെ ഇന്ത്യയില്‍ നവരാത്രി ആഘോഷത്തെ മറ്റൊരു രീതിയില്‍ ആചരിക്കുന്ന ഒരുവിഭാഗം ആളുകളുണ്ട്. അവര്‍ മീനും ഇറച്ചിയും വെച്ച് ഗംഭീരമാക്കുകയാണ് അവരുടെ ആഘോഷങ്ങള്‍. ബംഗാളിലുള്ളവരാണ് ഇതിന് പിന്നില്‍. ബംഗാളിന്റെ ഏറ്റവും വലിയ ആഘോഷമായ ദുര്‍ഗ പൂജ ആരംഭിക്കുന്നതും നവരാത്രിക്കാലത്താണ്. അതിനാല്‍ തന്നെ അവരുടെ ഭക്ഷണരീതി എപ്പോഴും ചര്‍ച്ചയാകുന്നു.
ബംഗാളികളുടെ ആഘോഷം
കൊഷാ മാങ്‌ഷോ, ഇലീഷ് മാച്ച്, ചിക്കന്‍ കറി എന്നീ വിഭവങ്ങളാണ് ബംഗാളികളുടെ വീട്ടില്‍ ഈ ദിവസങ്ങളില്‍ കൂടുതലായി ഉണ്ടാക്കുക. ബംഗാളികള്‍ക്ക് നവരാത്രിക്കാലത്ത് മത്സ്യവും മാംസവും കഴിക്കുന്നത് ആചാരത്തിന്റെ ഭാഗമാണ്. ദുര്‍ഗാദേവി വീട്ടിലേക്ക് തിരിച്ചെത്തുന്ന ദിനത്തില്‍ ഉപവാസത്തിലൂടെയാണ് വിരുന്നൊരുക്കി വേണം സ്വീകരിക്കാന്‍ എന്നാണ് അവരുടെ വിശ്വാസം.
ദുര്‍ഗാപൂജ നടക്കുന്ന നടക്കുന്ന സ്ഥലത്ത് ബിരിയാണി, ഫിഷ് ഫ്രൈ, എഗ്ഗ് റോള്‍സ്, മട്ടണ്‍ കറി എന്നിവ വില്‍ക്കുന്ന സ്റ്റാളുകള്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കും. ബംഗാളികളുടെ ഭക്ഷണ മെനുവില്‍ പ്രധാനി മത്സ്യമാണ്. അതിനാല്‍ തന്നെ മത്സ്യവും മാംസവും മതപരമായ ആഘോഷങ്ങളില്‍ കഴിക്കുന്നത് ദൈവാനുഗ്രഹമായി അവര്‍ കണക്കാക്കുന്നു.
Also Read: Navaratri 2025: ഇത്തവണ പൂജ വെക്കേണ്ടത് ഏപ്പോൾ? നവരാത്രി എന്നു മുതൽ?
ബംഗാളിലെ പല ക്ഷേത്രങ്ങളിലും മാംസം വഴിപാടുകളായി നല്‍കുന്നു. കാളിയെ ആരാധിക്കുമ്പോള്‍ ആടിനെ ബലി നല്‍കുന്നു. ഈ മാംസം പിന്നീട് പാകം ചെയ്ത് പ്രസാദമായി വിതരണം ചെയ്യും. ഇതല്ലാതെ വേറെയും ഒട്ടനവധി ആചാരങ്ങള്‍ മത്സ്യവും മാംസവും ഉള്‍പ്പെടുത്തി ബംഗാളില്‍ നടക്കുന്നു.