palmistry reading: ഇത്തരം കൈപ്പത്തിയുള്ളവരെ വിശ്വസിക്കാം, ചതിക്കില്ല! ജീവിതത്തിൽ വിജയം ഉറപ്പ്; നിങ്ങളും ഉണ്ടോ?
palmistry reading: കൈപ്പത്തിയുടെ ചില ആകൃതി നമ്മുടെ ജീവിതത്തിലെ വിജയത്തെയും സമൃദ്ധിയെയും ആണ് അടയാളപ്പെടുത്തുന്നത്. ചിലത് നമ്മുടെ ജീവിതത്തിലെ തടസ്സങ്ങളെയും ബുദ്ധിമുട്ടുകളെയും...
ഓരോ വ്യക്തിയുടെയും കൈകളുടെ ആകൃതി വ്യത്യസ്തമാണ്. അതിനാൽ തന്നെ നമ്മുടെ ജീവിതവുമായി കൈപ്പത്തിക്ക് വളരെ വലിയ പ്രാധാന്യമാണുള്ളത്.. നമ്മുടെ കൈപ്പത്തികളുടെ ആകൃതി അതിന്റെ നീളം അതിന്റെ വീതി എന്നിവ നമ്മുടെ ജീവിത സാഹചര്യത്തെയും അടയാളപ്പെടുത്തുന്നു. കൈപ്പത്തിയുടെ നീളം വിരലിന്റെ അടിഭാഗം മുതൽ കൈതണ്ട വരെയാണ് നിരീക്ഷിക്കുക.
ഇതിന്റെ വ്യത്യാസങ്ങൾ ജീവിതത്തിലെ പല കാര്യങ്ങളെയും സൂചിപ്പിക്കുന്നു. കൈപ്പത്തിയുടെ ചില ആകൃതി നമ്മുടെ ജീവിതത്തിലെ വിജയത്തെയും സമൃദ്ധിയെയും ആണ് അടയാളപ്പെടുത്തുന്നത്. ചിലത് നമ്മുടെ ജീവിതത്തിലെ തടസ്സങ്ങളെയും ബുദ്ധിമുട്ടുകളെയും ആണ് സൂചിപ്പിക്കുന്നത്. അത്തരത്തിൽ കൈപ്പത്തിയുടെ ആകൃതി നമ്മുടെ ജീവിതത്തിനെ കുറിച്ച് എന്താണ് പറയുന്നത് എന്ന് നോക്കാം.
വിശാലമായ കൈപ്പത്തിയുള്ളവർ
വിശാലമായ കൈപ്പത്തിയുള്ള വ്യക്തികൾ പൊതുവിൽ ദൃഢനിശ്ചയം ഉള്ളവരും ജീവിതത്തിൽ ഭാഗ്യം തുണക്കുന്നവരുമാണ് എന്നാണ് വിശ്വാസം. ജീവിതത്തിൽ എല്ലാ കാര്യങ്ങളിലും പൊതുവിൽ വിജയം ഇവരുടെ പക്ഷത്തായിരിക്കും. ഇവർക്ക് നല്ല ശക്തമായ മനസ്സും ഹൃദയവും ആയിരിക്കും. എന്തെങ്കിലും ഒരു കാര്യത്തിൽ അവർ നിശ്ചയിച്ചു മുന്നോട്ടിറങ്ങിയാൽ അത് ഭംഗിയായി പൂർത്തിയാക്കാൻ സാധിക്കുന്നവർ ആയിരിക്കും.
മാത്രമല്ല ഇവരെ പൊതുവിൽ വിശ്വസിക്കാൻ സാധിക്കുന്നവർ ആണെന്നാണ് പറയപ്പെടുന്നത്. വിശാലമായ കൈപ്പത്തിയുള്ളവർ ഒരിക്കലും പറഞ്ഞ വാക്കിൽ നിന്നും പിന്മാറില്ല എന്നാണ് കൈരേഖ ശാസ്ത്രം സൂചിപ്പിക്കുന്നത്. മാത്രമല്ല ഇവർ പൊതുവിൽ ആത്മാവിശ്വാസമുള്ളവരും ദയാലുക്കളും ആയിരിക്കും. ഇത്തരം വ്യക്തികളെ ഏത് കാര്യവും വിശ്വാസത്തോടെ ഏൽപ്പിക്കാം. ചെയ്യുന്ന കാര്യങ്ങൾ ആത്മാർത്ഥമായി ഭംഗിയായി പൂർത്തിയാക്കുന്നവരാണ് ഇവർ. മറ്റുള്ളവരെ അനാവശ്യമായി ഉപദ്രവിക്കുവാനോ ചതിക്കുവാനോ ഉള്ള മനസ്സ് ഇവർക്ക് ഉണ്ടാകില്ല. പൊതുവിൽ ജീവിതത്തിൽ അച്ചടക്കം പാലിക്കുന്നവർ ആയിരിക്കും ഇവർ.
(ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന വാർത്ത പൊതുവായ വിശ്വാസങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് ടിവി9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല.)