AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Guru Gochar 2025 : 2026ൽ ഈ 5 രാശിക്കാർക്ക് കരിയറിൽ ഉയർച്ച, സമ്പന്നരാകും! വ്യാഴം മിഥുന രാശിയിൽ സംക്രമിക്കുന്നു

Guru Gochar 2025 :ഭാഗ്യത്തിന്റെ പിന്തുണ എപ്പോഴും ഉണ്ടാകും. സ്വയം മനസ്സിലാക്കുന്ന ദിനങ്ങൾ വരും. എന്നിരുന്നാലും നിങ്ങളുടെ പങ്കാളിയുമായുള്ള ജീവിതത്തിൽ...

Guru Gochar 2025 : 2026ൽ ഈ 5 രാശിക്കാർക്ക് കരിയറിൽ ഉയർച്ച, സമ്പന്നരാകും! വ്യാഴം മിഥുന രാശിയിൽ സംക്രമിക്കുന്നു
Guru GocharImage Credit source: Tv9 Network
ashli
Ashli C | Published: 27 Nov 2025 21:45 PM

വ്യാഴം മിഥുന രാശിയിലേക്ക് സംക്രമിക്കാൻ ഒരുങ്ങുന്നു. ഡിസംബർ അഞ്ചിന് വ്യാഴം മിഥുന രാശിയിൽ പിന്നോട്ട് സഞ്ചരിക്കും. വ്യാഴത്തിന്റെ ഈ സഞ്ചാരം വിവിധ രാശികളുടെ ജീവിതത്തിൽ വ്യത്യസ്തമായ സ്വാധീനങ്ങൾ ആണ് ഉണ്ടാക്കുക. അഞ്ചു രാശിക്കാരുടെ ജീവിതത്തിൽ വലിയ ഭാഗ്യങ്ങൾക്ക് വ്യാഴത്തിന്റെ സംക്രമണം കാരണമാകും. ഈ രാശിക്കാർക്ക് കരിയറിൽ ഉയർച്ച കുടുംബത്തിൽ സമാധാനം എന്നിവ ഉണ്ടാകും. ആ രാശിക്കാർ ഏതൊക്കെ എന്ന് നോക്കാം.

മിഥുനം: വ്യാഴത്തിന് സംഗമം മിഥുനം രാശിക്കാർക്ക് ജീവിതത്തിൽ വലിയ ഭാഗ്യങ്ങൾ കൊണ്ടുവരും. ഈ സന്ദർഭം നിങ്ങളുടെ ആരോഗ്യത്തിലും വ്യക്തിത്വത്തിലും മാറ്റങ്ങൾക്ക് കാരണമാകും. പരിശ്രമിച്ചാൽ വിജയം നിങ്ങൾക്ക്.

ചിങ്ങം: വ്യാഴത്തിന്റെ സംക്രമണം ചിങ്ങം രാശിക്കാരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾക്ക് കാരണമാകും. പുതിയ ബന്ധങ്ങൾ ഉണ്ടാകും. കരിയറിൽ ആ നേട്ടങ്ങൾ ഉണ്ടാകും. ബന്ധുക്കളിൽ നിന്നും പിന്തുണയും സഹായവും ലഭിച്ചേക്കാം.

മകരം : മകരം രാശിക്കാരുടെ ആറാം ഭാവത്തിലാണ് വ്യാഴത്തിന്റെ സഞ്ചാരം. ജീവിതത്തിൽ സമാധാനവും ആശ്വാസവും കൊണ്ടുവരും. എന്തെങ്കിലും രോഗങ്ങൾ അലട്ടുന്നവർക്ക് ആശ്വാസം ഉണ്ടാകും. എന്നാൽ ആരിൽ നിന്നും അനാവശ്യമായി വായ്പകൾ എടുക്കുന്നത് ഒഴിവാക്കുക.

കുംഭം: കുംഭം രാശിയുടെ അഞ്ചാം ഭാവത്തിലാണ് വ്യാഴം സംഗമിക്കുന്നത്. ഇത് ജീവിതത്തിൽ വലിയ മാറ്റങ്ങൾക്ക് കാരണമാകും. ഭാഗ്യത്തിന്റെ പിന്തുണ എപ്പോഴും ഉണ്ടാകും. സ്വയം മനസ്സിലാക്കുന്ന ദിനങ്ങൾ വരും. എന്നിരുന്നാലും നിങ്ങളുടെ പങ്കാളിയുമായുള്ള ജീവിതത്തിൽ അല്പം ശ്രദ്ധ പുലർത്തുക.

മീനം: മീനരാശിക്കാർക്ക് വ്യാഴത്തിന് സംക്രമണം നിങ്ങളുടെ നാലാം ഭാവത്തിലാണ് നടക്കുക. പ്രിയപ്പെട്ടവരുമായി നല്ല ബന്ധങ്ങൾ ഉണ്ടാകും. പ്രത്യേകിച്ച് അമ്മയുമായുള്ള നിങ്ങളുടെ ബന്ധം കൂടുതൽ ദൃഢമാകും. കുടുംബത്തിൽ സമാധാനം ഉണ്ടാകും. പൊതുവിൽ ഭാഗ്യവും ഐശ്വര്യവും നിങ്ങളെ തുണയ്ക്കും.

(ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന വാർത്ത പൊതുവായ വിശ്വാസങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് ടിവി9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല.)