Kendra Trikon Yog: ബിസ്സിനസ്സുകാർക്ക് ലാഭം, ബാങ്കിംഗ് മേഖലകളിലുള്ളവർക്ക് വിജയം! കേന്ദ്രത്രികോണ യോഗത്തിന്റെ അപൂർവ്വസംയോജനം 5 രാശിക്കാർക്ക് നേട്ടങ്ങൾ

Kendra trikon Yog 2025: ഇത് അത്യധികം സ്വാധീനമുള്ളതും ശുഭകരവുമായ സംയോജനമാണ്. ഈ യോ​ഗത്താൽ ഇടവം, കന്നി എന്നിവയുൾപ്പെടെ 5 രാശിക്കാർക്ക് നേട്ടങ്ങൾ കൊണ്ടുവരും. ആ ഭാ​ഗ്യ രാശികൾ ആരൊക്കെയെന്നു നോക്കാം.

Kendra Trikon Yog: ബിസ്സിനസ്സുകാർക്ക് ലാഭം, ബാങ്കിംഗ് മേഖലകളിലുള്ളവർക്ക് വിജയം! കേന്ദ്രത്രികോണ യോഗത്തിന്റെ അപൂർവ്വസംയോജനം 5 രാശിക്കാർക്ക് നേട്ടങ്ങൾ

Kendra Trikon Yog

Updated On: 

30 Oct 2025 07:31 AM

ഇന്ന് ഒക്ടോബർ 30 വ്യാഴാഴ്ച.ഗോപാഷ്ടമി എന്നുകൂടി അറിയപ്പെടുന്ന കാർത്തിക മാസത്തിലെ ശുക്ലപക്ഷത്തിലെ അഷ്ടമി ദിനമാണ് ഇന്ന്. ഇന്നത്തെ ദിവസത്തിന്റെ അധിപൻ ശ്രീകൃഷ്ണനാണ്. ചന്ദ്രൻ ശനിയുടെ രാശിയായ മകരത്തിൽ രാവും പകലും സംക്രമിക്കുന്ന ദിവസമാണ് ഇന്ന്. ഇതിന്റെ പശ്ചാത്തലത്തിൽ സൂര്യനും ചന്ദ്രനും വ്യാഴത്തിനും ഇടയിൽ കേന്ദ്ര ത്രികോണയോഗം രൂപപ്പെടുന്നു. ഇത് അത്യധികം സ്വാധീനമുള്ളതും ശുഭകരവുമായ സംയോജനമാണ്. ഈ യോ​ഗത്താൽ ഇടവം, കന്നി എന്നിവയുൾപ്പെടെ 5 രാശിക്കാർക്ക് നേട്ടങ്ങൾ കൊണ്ടുവരും. ആ ഭാ​ഗ്യ രാശികൾ ആരൊക്കെയെന്നു നോക്കാം.

ഇടവം: ഇടവം രാശിക്കാർക്ക് ഇന്ന് ഗുണകരമായ ദിവസമാണ്. ജോലിസ്ഥലത്ത് നിങ്ങൾ വിലമതിക്കപ്പെടും. സഹപ്രവർത്തകരിൽ നിന്നും പിന്തുണ ലഭിക്കും. സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. എന്തെങ്കിലും ശുഭകരമായ പരിപാടിയിൽ പങ്കെടുക്കാൻ ഭാഗ്യമുണ്ടാകും. ഇടവം രാശിക്കാർ വ്യാഴാഴ്ച വിഷ്ണുവിനെ ആരാധിക്കുക. വിഷ്ണു ചാലിസ ചൊല്ലുക.

കന്നി: കന്നി രാശിക്കാർക്ക് ഇന്ന് ലാഭകരമായ ദിവസമാണ്. ബിസിനസുകാർക്ക് ഇന്ന് നേട്ടങ്ങൾ ഉണ്ടാകും. ജോലിയിൽ പുരോഗതിക്കും ബഹുമാനത്തിനും അവസരങ്ങൾ ലഭിക്കും. ജോലി അന്വേഷിക്കുന്നവർക്ക് ഇന്ന് ശുഭകരമായ ദിവസമാണ്. ബാങ്കിംഗ്, അക്കൗണ്ടിംഗ് സംബന്ധമായ ജോലികൾ ചെയ്യുന്നവർക്കും ഇന്ന് നല്ല ദിവസം. കടം കൊടുത്ത പണം തിരികെ ലഭിച്ചേക്കാം. പരിചയസമ്പന്നനായ വ്യക്തിയുടെ മാർഗനിർദ്ദേശം നിങ്ങൾക്ക് പ്രയോജനപ്പെടും. പ്രണയ ജീവിതവും മികച്ചതായിരിക്കും. കന്യരാശിക്കാർ വ്യാഴാഴ്ച ശ്രീ ഹരി സ്തോത്രം ചെല്ലണം. ദരിദ്രനായ വ്യക്തിക്ക് ഭക്ഷണവും വസ്ത്രവും ദാനം ചെയ്യുന്നത് ശുഭകരമായിരിക്കും.

തുലാം: തുലാം രാശിക്കാർക്ക് പൊതുവിൽ നല്ല ദിവസം. നിങ്ങൾക്ക് ജോലിസ്ഥലത്ത് അനുകൂലമായ ദിവസമായിരിക്കും. കുടുംബജീവിതം മികച്ച ആയിരിക്കും. പിതാവിൽ നിന്നും പിന്തുണ ലഭിക്കും. തുലാം രാശിക്കാർ തുളസിച്ചെടിയെ ആരാധിക്കുക.

വൃശ്ചിക രാശി: വൃശ്ചിക രാശിക്കാർക്ക് ഇന്ന് സാമ്പത്തിക നേട്ടം ഉണ്ടാകും. നിങ്ങളുടെ ധീരമായ തീരുമാനങ്ങളും പരിശ്രമങ്ങളും നേട്ടങ്ങൾ ഉണ്ടാക്കും. വളരെക്കാലമായി മുടങ്ങിക്കിടന്ന ജോലികൾ പൂർത്തിയാക്കും. ഭാവിയിൽ ലാഭം നൽകുന്ന പദ്ധതികളിൽ ഏർപ്പെടും. കുടുംബത്തിലെ സഹോദരി സഹോദരന്മാരിൽ നിന്ന് പിന്തുണ ലഭിക്കും. സുഹൃത്തുക്കളിൽ നിന്നും പിന്തുണ ലഭിക്കും. വ്യാഴാഴ്ച പശുവിനെ പരിപാലിക്കുക.

കുംഭം: കുംഭം രാശിക്കാർക്ക് ഇന്ന് ഭാഗ്യകരമായ ദിവസമായിരിക്കും. നിങ്ങളുടെ പരിശ്രമങ്ങൾ ഫലം നൽകും. ഇത് ജോലിസ്ഥലത്തും നേട്ടങ്ങൾ കൊണ്ടുവരും. ബിസിനസുകാർക്കും എന്ന മികച്ച ദിവസമാണ്. സന്തോഷകരമായ ദാമ്പത്യ ജീവിതം ഉണ്ടാവും. കോടതി സംബന്ധമായ കാര്യങ്ങളിൽ വിജയം നിങ്ങളുടെ പക്ഷത്ത് ആയിരിക്കും. വ്യാഴാഴ്ച രാമരക്ഷാ സ്തോത്രം ചൊല്ലുക.

(ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന ലേഖനം പൊതുവായ വിവരങ്ങളുടെയും വിശ്വാസങ്ങളുടെയും അടിസ്ഥാനത്തിലാണ്. TV9 ഇത് സ്ഥിരീകരിക്കുന്നില്ല)

Related Stories
Astrology Malayalam 2026: പുതുവർഷം ഇവർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യം ലഭിക്കുന്ന രാശിക്കാർ
Mangal Gochar 2025 : അടുത്ത 41 ദിവസം ഇവർക്ക് നിർണായകം!ചൊവ്വ ധനു രാശിയിലേക്ക് സംക്രമിക്കുന്നത് ഈ രാശിക്കാർക്ക് സമ്പത്തും ഭാഗ്യവും
Vaikathashtami 2025: ശിവൻ്റെ ദിവ്യോത്സവം എന്നാണ്? വൈക്കത്തഷ്ടമിയുടെ കൃത്യമായ തീയ്യതി, ഐതീഹ്യം
Chaturgrahi Yog: ഇന്ന് ഇവർ ഒരു പുതിയ വ്യക്തിയെ കണ്ടുമുട്ടും, തൊടുന്നതെല്ലാം പൊന്നാകും, ! ചതുർഗ്രഹി യോ​ഗത്തിന്റെ ശുഭസംയോജനം 5 രാശിക്കാർക്ക് ഗുണകരം
Today’s Horoscope: ചിലർക്ക് നിരാശ, ചിലർക്ക് ആത്മവിശ്വാസം വർദ്ധിക്കും! 12 രാശികളുടെ ഇന്നത്തെ സമ്പൂർണ്ണ നക്ഷത്രഫലം
Horoscope: ശനിയാഴ്ച ശനിദശയോ? സാമ്പത്തിക നേട്ടം ഇവർക്കെല്ലാം; ഇന്നത്തെ നക്ഷത്രഫലം
ചപ്പാത്തിയുടെ കൂടെ ഈ വെറൈറ്റി കറി പരീക്ഷിക്കൂ‌
വീട്ടിലിരുന്നു ഷു​ഗർ ടെസ്റ്റ് ചെയ്യുമ്പോൾ ശ്രദ്ധിക്കുക
ദിലീപിലേക്ക് കേസ് എത്തിച്ചത് മഞ്ജുവിന്റെ ആ വാക്ക്
ഗര്‍ഭിണികള്‍ക്ക് പൈനാപ്പിള്‍ കഴിക്കാമോ?
കാറിൻ്റെ ഡോറിൻ്റെ ഇടയിൽ വെച്ച് കുഴൽ പണം കടത്താൻ ശ്രമം
കോഴിക്കോട് ചെറുവണ്ണൂരിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടുന്നു
വരി വരിയായി നിര നിരയായി ആനകൾ
മോഹൻലാലിനെ ആദരിച്ച് മമ്മൂട്ടി