Sabarimala Mandala Kalam 2025: ശബരിമല സ്വാമിമാർ ധരിക്കുന്ന മാല 2 തരം; പിന്നിലെ തത്വവും വ്യത്യാസവും അറിയാം

Types of mala worn by ayyappa swamis: പൊതുവിൽ ശിവ ഭക്തന്മാരാണ് ഈ മാല ധരിക്കുന്നത്. അയ്യപ്പൻ ശിവന്റെയും വിഷ്ണുവിന്റെയും പുത്രനാണ് എന്ന സങ്കൽപ്പമാണ് ഈ മാല ധരിക്കുന്നതിനു പിന്നിൽ

Sabarimala Mandala Kalam 2025: ശബരിമല സ്വാമിമാർ ധരിക്കുന്ന മാല 2 തരം; പിന്നിലെ തത്വവും വ്യത്യാസവും അറിയാം

Sabarimala Mandala Kalam 2025

Published: 

17 Nov 2025 12:58 PM

മണ്ഡലകാലം ആരംഭിച്ചു. ഇനിയുള്ള 41 ദിവസങ്ങളിൽ അയ്യനെ മനസ്സിൽ ധ്വാനിച്ച് വ്രതം എടുത്ത് മാലയിട്ട് മലകയറുന്ന ഭക്തരുടെ തിരക്കായിരിക്കും. 41 ദിവസത്തെ വ്രതാനുഷ്ഠാനത്തിലൂടെ ഒരു വ്യക്തിയുടെ ജീവിതത്തിൽ വലിയ മാറ്റങ്ങളാണ് ഉണ്ടാവുക എന്നാണ് വിശ്വാസം. മാലയിട്ട് കറുപ്പുടുത്താണ് സ്വാമിമാർ മല കയറുക. ഈ കാര്യങ്ങൾക്കെല്ലാം തന്നെ അതിന്റേതായ പ്രാധാന്യങ്ങളും ഉണ്ട്.

പൊതുവിൽ കറുത്ത വസ്ത്രങ്ങൾ സ്വാമിമാർ ധരിക്കുന്നതിൽ പിന്നിൽ പല കാരണങ്ങളുണ്ട്. പ്രധാനമായും വിരക്തിയുടെ പ്രതീകമായാണ് അയ്യപ്പസ്വാമിമാർ കറുത്ത വസ്ത്രങ്ങൾ ധരിക്കുന്നത്. മണ്ഡലകാലത്തെ 41 ദിനങ്ങൾ ലളിതമായ ജീവിതം നയിക്കുക എന്നും വിശ്വാസമുണ്ട് അതിന്റെ ഭാഗമായാണ് കറുത്ത വസ്ത്രങ്ങൾ ധരിക്കുന്നതും എന്നും വിശ്വാസം.

ALSO READ: സ്വാമിമാർ കറുത്ത വസ്ത്രം ധരിക്കുന്നതെന്തിന്? ഐതീഹ്യം അറിയാം

അത്തരത്തിൽ ശബരിമല തീർത്ഥാടനത്തിനായി ഒരുങ്ങുന്ന ഭക്തർ ധരിക്കുന്ന മാലകളെ പൊതുവിൽ മുദ്രമാല എന്നാണ് അറിയപ്പെടാറ്. ഇതുതന്നെ രണ്ടുതരത്തിലുണ്ട്. തുളസി മാലയും രുദ്രാക്ഷമാലയും. തുളസിയുടെ തടിയിൽ നിന്നുള്ള മുത്തുകൾ കോർത്ത മാലയാണ് തുളസി മാല.

വിഷ്ണു ഭക്തരാണ് ഇത് പ്രധാനമായും ധരിക്കുന്നത്. ധർമ്മശാസ്താവായ അയ്യപ്പൻ വിഷ്ണുവിന്റെയും ശിവന്റെയും പുത്രനാണെന്ന് സങ്കല്പത്തിലാണ് ഇങ്ങനെ ചെയ്യുന്നത്. തുളസി മാല ധരിക്കുന്നത് വിഷ്ണുവിന്റെ സാന്നിധ്യത്തെയും ഭക്തിയേയും ആണ് സൂചിപ്പിക്കുന്നത്.

തുളസി മനസ്സിനും ശരീരത്തിനും ശുദ്ധി നൽകുന്നു എന്നും വിശ്വസിക്കപ്പെടുന്നു. അടുത്തത് രുദ്രാക്ഷമാലയാണ്. രുദ്രാക്ഷം എന്ന വൃക്ഷത്തിന്റെ കായകളിൽ കോർത്ത മാലയാണിത്. പൊതുവിൽ ശിവ ഭക്തന്മാരാണ് രുദ്രാക്ഷമാല ധരിക്കുന്നത്. അയ്യപ്പൻ ശിവന്റെയും വിഷ്ണുവിന്റെയും പുത്രനാണ് എന്ന സങ്കൽപ്പമാണ് രുദ്രാക്ഷമാല ധരിക്കുന്നതിന് പിന്നിൽ.

ALSO READ: മണ്ഡലകാലത്ത് വ്രതമെടുക്കുന്ന സ്വാമിമാർ ഉള്ള വീട്ടിൽ നിർബന്ധമായും ഈ 4 കാര്യങ്ങൾ ചെയ്യണം

കൂടാതെ രുദ്രാക്ഷമാല ധരിക്കുന്നത് ഒരു വ്യക്തിയുടെ ഏകാഗ്രത വർദ്ധിപ്പിക്കാനും ഊർജ്ജസ്വലത നൽകാനും സഹായിക്കും എന്നും വിശ്വാസം. ഇതിനു പുറമേ ചിലർ സ്പടിക മാലയും ധരിക്കാറുണ്ട്. അയ്യനെ കാണാൻ വ്രതം എടുത്ത് മാലയിട്ട് കഴിഞ്ഞാൽ ലളിത ജീവിതം, ബ്രഹ്മചര്യം, ലഹരി വർജ്ജനം, സത്യസന്ധത മനസ്സും ശരീരവും വാക്കുകൾ കൊണ്ടും ഉള്ള ശുദ്ധി എന്നിവ നിർബന്ധമാണ്. വ്രതമെടുത്ത് മാല ധരിക്കുന്നതോടെ ആ ഭക്തൻ അയ്യപ്പൻ ആയി മാറുന്നു എന്നും സങ്കല്പം.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും