Sabarimala: മണ്ഡല മകരവിളക്ക്; ശബരിമല നട നാളെ തുറക്കും, ഒരുക്കങ്ങൾ പൂർത്തിയായി

Sabarimala Mandala Makaravilakku: ഡിസംബർ 27നാണ് മണ്ഡല പൂജ ആരംഭിക്കുന്നത്. അന്നേ ദിവസം രാത്രി 10ന് നട അടച്ച ശേഷം 30ന് വൈകിട്ട് അഞ്ചിന് വീണ്ടും നട തുറക്കും. മകരവിളക്ക് മഹോത്സവം ജനുവരി 14നാണ്. 

Sabarimala: മണ്ഡല മകരവിളക്ക്; ശബരിമല നട നാളെ തുറക്കും, ഒരുക്കങ്ങൾ പൂർത്തിയായി

ശബരിമല

Updated On: 

15 Nov 2025 08:18 AM

പത്തനംതിട്ട: മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല നട നാളെ തുറക്കും. വൈകിട്ട് അഞ്ചിനാണ് നട തുറക്കുന്നത്. മകരവിളക്ക് മഹോത്സവത്തിന്റെ ഭാഗമായി സന്നിധാനത്ത് ഒരുക്കങ്ങൾ പൂർത്തിയായി. നവംബർ 17 മുതൽ പുലർച്ചെ മൂന്ന് മണി മുതൽ ഉച്ചക്ക് ഒരുമണി വരെയും ഉച്ചകഴിഞ്ഞ് മൂന്ന് മുതൽ രാത്രി 11 വരെയും നട തുറന്നിരിക്കും. പ്രതിദിനം തൊണ്ണൂറായിരം പേർക്കാണ് പ്രവേശനം അനുവദിക്കുക.

നവംബർ 17 വൈകിട്ട് അഞ്ചിന് നട തുറക്കുമ്പോൾ പുതിയ ശബരിമല മേൽശാന്തിയായി ഇ ഡി പ്രസാദും മാളികപ്പുറം മേൽശാന്തിയായി എം ജി മനുവും സ്ഥാനമേൽക്കും. ഇന്ന് ചുമതല ഏൽക്കുന്ന നിയുക്ത ദേവസ്വം ബോർഡ് പ്രസിഡൻറ് കെ ജയകുമാർ ഐഎഎസ് നാളെ സന്നിധാനത്ത് എത്തും.

അതേസമയം, ഓൺലൈൻ വിർച്വൽ ക്യൂ ബുക്കിങ്ങും ആരംഭിച്ചിട്ടുണ്ട്. ഗണപതിഹോമം, അഷ്ടാഭിഷേകം, നെയ്യഭിഷേകം, ഉഷപൂജ, ഉച്ചപൂജ, നിത്യപൂജ, പുഷ്പാഭിഷേകം തുടങ്ങിയ വഴിപാടുകൾക്കുള്ള ഓൺലൈൻ ബുക്കിങ്ങുകളാണ് ആരംഭിച്ചത്. കൂടാതെ, തീർത്ഥാടകർക്ക് നേരിട്ട് ടിക്കറ്റെടുത്ത് വഴിപാടുകൾ നടത്തുന്നതിനും സൗകര്യമൊരുക്കിയിട്ടുണ്ട്.

ഓൺലൈൻ ആയി 70,000 പേർക്കും തത്സമയ ബുക്കിങ് വഴി 20,000 പേർക്കുമാണ് ഇത്തവണ ദർശനം ലഭിക്കുക. സ്ത്രീകൾക്കും കുട്ടികൾക്കും പതിനെട്ടാം പടിക്ക് മുമ്പായി നടപ്പന്തൽ മുതൽ പ്രത്യേകം ക്യൂ സംവിധാനവും ഒരുക്കിയിട്ടുള്ളതായി അധികൃതർ അറിയിച്ചു.

സന്നിധാനത്ത് 24 മണിക്കൂറും സൗജന്യ ഫിസിയോ തൊറാപ്പി സെന്റർ ബോർഡിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കും. ഡിസംബർ 27നാണ് മണ്ഡല പൂജ ആരംഭിക്കുന്നത്. അന്നേ ദിവസം രാത്രി 10ന് നട അടച്ച ശേഷം 30ന് വൈകിട്ട് അഞ്ചിന് വീണ്ടും നട തുറക്കും. മകരവിളക്ക് മഹോത്സവം ജനുവരി 14നാണ്.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും