Sabarimala: ശബരിമല നട ഇന്ന് തുറക്കും; സന്നിധാനത്ത് മൂന്ന് ദിവസം ഓണസദ്യ
Sabarimala temple: ഉത്രാട ദിനമായ സെപ്റ്റംബര്‍ 4ന് രാവിലെ അഞ്ചുമണിക്ക് ദര്‍ശനത്തിനായി നടതുറക്കും. ഉത്രാടം, തിരുവോണം, അവിട്ടം എന്നീ ദിനങ്ങളിൽ ഓണസദ്യ ഉണ്ടായിരിക്കും.

Saabarimala Temple
ഓണത്തോട് അനുബന്ധിച്ച പൂജകള്‍ക്കായി ശബരിമല നട ഇന്ന് (ബുധനാഴ്ച) തുറക്കും. വൈകിട്ട് 5 മണിക്ക് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരി നടതുറന്ന് ദീപം തെളിയിക്കും. മൂന്ന് ദിവസം ഓണസദ്യ ഉണ്ടായിരിക്കും.
ഉത്രാടം, തിരുവോണം, അവിട്ടം എന്നീ ദിനങ്ങളിൽ സന്നിധാനത്ത് ഓണസദ്യ ഉണ്ടായിരിക്കും. ഉത്രാട ദിനമായ സെപ്റ്റംബര്‍ 4ന് രാവിലെ അഞ്ചുമണിക്ക് ദര്‍ശനത്തിനായി നടതുറക്കും.
ഉത്രാട സദ്യ മേല്‍ശാന്തിയുടെ വകയായിട്ടാണ്. ദേവസ്വം ജീവനക്കാരുടെ വകയായി തിരുവോണത്തിനും അവിട്ടം ദിനത്തില്‍ സന്നിധാനത്ത് ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ വകയായും ഓണസദ്യ ഉണ്ടായിരിക്കും. ഓണത്തോട് അനുബന്ധിച്ച പൂജകള്‍ പൂര്‍ത്തിയാക്കി സെപ്റ്റംബര്‍ 7ന് രാത്രി 9ന് നടയടയ്ക്കും.
എട്ട് വളയങ്ങളില്‍ പൂക്കളമിട്ട് ഓണത്തപ്പനെ വരവേറ്റ് മലയാളികള്‍; ഇന്ന് പൂരാടം
തിരുവോണത്തിന് ഇനി രണ്ട് നാൾ ദൂരം മാത്രം. മൺചിരാതുകൾ തെളിയിച്ച് ഓണനിലാവിനെ വരവേൽക്കാൻ ഇന്ന് പൂരാടം. ഈ ദിനം വീടും പരിസരവുമെല്ലാം വൃത്തിയാക്കി മാവേലിയ്ക്കായി മലയാളികളൊരുങ്ങും. പണ്ടുകാലത്ത് പാടത്തും പറമ്പിലും വിളവെടുപ്പ് നടക്കുന്ന ദിവസം കൂടിയാണ് പൂരാടം.
പൂരാടത്തിലാണ് മണ്‍ചിരാതുകള്‍ തെളിയിക്കുന്നത്. പൂരാടം നാളിൽ എട്ട് വളയങ്ങളായാണ് പൂക്കളം. കാക്കപ്പൂവ്, ചെമ്പരത്തി, തെച്ചിപ്പൂവ്, കൊങ്ങിണിപ്പൂവ് എന്നിവയാകും പ്രധാനികൾ. പൂക്കളത്തിന് നടുവിലായി തൃക്കാക്കരയപ്പന്റെയും മക്കളുടെയും രൂപങ്ങള്‍ ഉണ്ടാക്കി വെക്കും. ഓണത്തപ്പന്‍ എന്നാണ് ഈ രൂപങ്ങളെ പറയുന്ന പേര്.