Thiruvathira 2026: ഇല്ലെങ്കിൽ ഫലം പോകും! തിരുവാതിര വ്രതം നാളെ അവസാനിപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
Thiruvathira 2026: പ്രധാനമാണ് തിരുവാതിര വ്രതം അവസാനിപ്പിക്കുന്ന ദിവസം ചെയ്യുന്ന കാര്യങ്ങളും. വ്രതം അവസാനിപ്പിക്കുന്നതിന് പാരണ ചെയ്യുക എന്നാണ് പറയുന്നത്...

Thiruvathira 2026 (24)
ഇന്ന് ധനു മാസത്തിലെ തിരുവാതിര. ശിവന്റെ ജന്മനക്ഷത്രമായ തിരുവാതിര ദിനത്തിൽ ഇന്ന് ഭക്തർ ആചാര അനുഷ്ഠാനങ്ങളോടുകൂടി വ്രതം അനുഷ്ഠിക്കുകയാണ്. പ്രധാനമായും കേരളത്തിൽ ആഘോഷിക്കപ്പെടുന്ന ഈ വ്രതത്തിന് ഇന്ന് ശിവക്ഷേത്രങ്ങളിൽ വലിയ തരത്തിലുള്ള ആഘോഷങ്ങളും പൂജകളും വഴിപാടുകളും ആണ് നടക്കുന്നത്.
സ്ത്രീകൾ അനുഷ്ഠിക്കുന്ന വ്രതമാണ് തിരുവാതിര. സുമംഗലികളായ സ്ത്രീകൾ തങ്ങളുടെ ഭർത്താവിന്റെ ദീർഘായുസ്സിനും ആയുരാരോഗ്യസൗഖ്യത്തിനും വേണ്ടിയാണ് ഇത് അനുഷ്ഠിക്കുന്നത്. കന്യകമാർ നല്ല ഭർത്താവിനെ ലഭിക്കുന്നതിനും നല്ല കുടുംബ ജീവിതത്തിനും വേണ്ടി ഈ വ്രതം അനുഷ്ഠിക്കുന്നു.
തിരുവാതിര ദിനത്തിൽ നാം വ്രതം അനുഷ്ഠിക്കുമ്പോൾ ചില നിയമങ്ങളും കാര്യങ്ങളും ഉണ്ട്. അതുപോലെതന്നെ പ്രധാനമാണ് തിരുവാതിര വ്രതം അവസാനിപ്പിക്കുന്ന ദിവസം ചെയ്യുന്ന കാര്യങ്ങളും. വ്രതം അവസാനിപ്പിക്കുന്നതിന് പാരണ ചെയ്യുക എന്നാണ് പറയുന്നത്. വ്രതം പൂർത്തിയാക്കിയ ശേഷം ചെയ്യേണ്ട കാര്യങ്ങളെ കുറിച്ചാണ് ഇത്.
അതായത് തിരുവാതിര വ്രതം കഴിഞ്ഞ അടുത്ത ദിവസവും ശിവക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നത് വളരെ നല്ലതാണ്. ശേഷം ക്ഷേത്രത്തിൽ നിന്ന് ലഭിക്കുന്ന തുളസി തീർത്തു അല്ലെങ്കിൽ തുളസി ഇട്ട വെള്ളം കുടിച്ചു വേണം വ്രതം അവസാനിപ്പിക്കാൻ. കൂടാതെ വ്രതം അവസാനിക്കുമ്പോൾ ആദ്യം കഴിക്കുന്നത് അരിയാഹാരം ആയിരിക്കണം.
ചോറ് കഴിക്കുകയോ അല്ലെങ്കിൽ അരി ചേർത്ത് എന്തെങ്കിലും പലഹാരങ്ങൾ കഴിക്കുകയോ ചെയ്യുന്നതാണ് നല്ലത്. മാത്രമല്ല വ്രതം എടുക്കുന്ന ദിവസം അരി ഭക്ഷണം കഴിക്കാത്തതിനാൽ തന്നെ അടുത്ത ദിവസം അരി ചേർത്ത് ഭക്ഷണങ്ങൾ കഴിക്കുന്നതാണ് ഉചിതം.
ഒരിക്കലും വ്രതം എടുത്ത് അടുത്ത ദിവസം കഴിക്കുന്ന ആദ്യത്തെ ഭക്ഷണം മത്സ്യമോ മാംസമോ ആകരുത്. പാരണ വീടുന്നതിന് മുൻപായി പാവപ്പെട്ടവർക്കോ മറ്റോ അന്നദാനം നടത്തുന്നത് വ്രതഫലം വർദ്ധിപ്പിക്കും എന്ന് വിശ്വസിക്കപ്പെടുന്നു. കൂടാതെ തിരുവാതിര വ്രതം അവസാനിപ്പിക്കുന്ന ദിവസം രാവിലെ ശിവക്ഷേത്രത്തിൽ പോയി ധാര, പിൻവിളക്ക് തുടങ്ങിയ വഴിപാടുകൾ നടത്തുന്നതും മംഗല്യ ഭാഗ്യത്തിനും കുടുംബ ഐശ്വര്യത്തിനും നല്ലതാണ്.
(ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന വാർത്ത പൊതുവായ വിവരങ്ങളുടെയും വിശദാംശങ്ങളുടെയും അടിസ്ഥാനത്തിലാണ്. TV9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല.)