Thrikarthika 2025: ശിവന്റെ വിജയവും പാർവ്വതിയുടെ ആഘോഷവും; കാർത്തിക വിളക്കിനു പിന്നിലെ ഐതീഹ്യങ്ങൾ
Thrikarthika 2025 Significance: വിളക്കുകളുടെ ഉത്സവമായ തൃക്കാർത്തിക സാധാരണയായി മാസത്തിലെ പൂർണ്ണചന്ദ്ര ദിനത്തിലാണ് വരുന്നത്. ഈ വർഷത്തെ തൃക്കാർത്തിക...
വൃശ്ചിക മാസത്തിലെ കാർത്തിക നക്ഷത്രത്തിൽ ആഘോഷിക്കുന്ന തൃക്കാർത്തിക പ്രധാനമായും ആഘോഷിക്കപ്പെടുന്നത് കേരളത്തിലാണ്. വിളക്കുകളുടെ ഉത്സവമായ തൃക്കാർത്തിക സാധാരണയായി മാസത്തിലെ പൂർണ്ണചന്ദ്ര ദിനത്തിലാണ് വരുന്നത്. ഈ വർഷത്തെ തൃക്കാർത്തിക ഡിസംബർ നാലിനാണ്. ഇന്നേദിവസം സന്ധ്യാസമയത്ത് ആണ് വിളക്ക് കൊളുത്തുക. ക്ഷേത്രങ്ങളിൽ മാത്രമല്ല വീടുകളിലും പരിസരങ്ങളിലും എല്ലാം വിശ്വാസികൾ ദീപം കൊളുത്തി ഈ ദിവസം ആഘോഷിക്കാറുണ്ട്.
തൃക്കാർത്തിക പിന്നിൽ ഐതിഹ്യങ്ങൾ പലതാണ്. അതിൽ പ്രധാനമാണ് ശിവനും പാർവതിയുമായി ബന്ധപ്പെട്ടത്. നരകാസുരന്റെ പുത്രന്മാരായ ത്രിപുരന്മാരെ വധിച്ച ശേഷം മഹാദേവൻ കൈലാസത്തിലേക്ക് മടങ്ങിയെത്തിയ ദിവസം പാർവതി ദേവി കൈലാസം മുഴുവൻ ദീപങ്ങൾ അലങ്കരിച്ച് ഭഗവാൻ ശിവനെ വരവേറ്റു. ഈ ദിനത്തിന്റെ അനുസ്മരണത്തിനു വേണ്ടിയാണ് തൃക്കാർത്തിക ആഘോഷിക്കുന്നത് എന്നാണ് വിശ്വാസം.
ALSO READ:കാർത്തിക വിളക്ക് എന്നാണ്? കൃത്യമായ തീയ്യതി, ശുഭകരമായ സമയം, ഐതീഹ്യം
മറ്റൊന്ന് സുബ്രഹ്മണ്യ ദേവനുമായി ബന്ധപ്പെട്ടതാണ്. ഭഗവാൻ ശിവന്റെ തൃക്കണ്ണിൽനിന്നുള്ള ശരവണ പൊയ്കയിൽ അവതരിച്ച സുബ്രഹ്മണ്യനെ കൃത്തികമാർ എന്ന ആറ് ദിവ്യാത്മാക്കൾ എടുത്തു വളർത്തി. ഇതോടെ ഭഗവാൻ സുബ്രഹ്മണ്യന് ആറുമുഖങ്ങൾ ഉണ്ടായി. ഈ കുട്ടിയെ പിന്നീട് പാർവതി ദേവി എടുത്ത് ഒന്നാക്കിയ ദിവസം കാർത്തിക നക്ഷത്രത്തിൽ ആയിരുന്നു ആ വിശ്വാസത്തിന്റെ പിറകിലും തൃക്കാർത്തിക ആഘോഷിക്കുന്നു.
എന്നാൽ ഇവയ്ക്കെല്ലാം പുറമേ ദേവി പരാശക്തിയുടെയും ഭഗവാൻ സുബ്രഹ്മണ്യൻ മഹാലക്ഷ്മി എന്നിവരുടെ പ്രധാനപ്പെട്ട ദിനമാണ് തൃക്കാർത്തിക എന്നാണ് വിശ്വാസം. വൃശ്ചിക മാസത്തിലെ കാർത്തിക നക്ഷത്രവും പൗർണമിയും ചേർന്നു വരുന്ന ദിവസമാണ് തൃക്കാർത്തിക. ഇത് ഭഗവതിയുടെ വിവിധ രൂപങ്ങളായ ദുർഗ ഭദ്രകാളി തുടങ്ങിയവരുടെ ജന്മദിനമാണ് കണക്കാക്കപ്പെടുന്നു. ദേവിയെ ആരാധിക്കുന്നതിന്റെ ഭാഗമായാണ് വിശ്വാസികൾ വീടുകളിൽ ദീപങ്ങൾ തെളിയിക്കുന്നത്.