AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Horoscope Today: സംസാരത്തിൽ നിയന്ത്രണം പാലിക്കണം‌, സാമ്പത്തിക സ്ഥിതി മോശമായേക്കും; ഇന്നത്തെ രാശിഫലം അറിയാം

Today’s Horoscope November 24: ചിലർക്ക് ബിസിനസ്സിൽ ലാഭം ലഭിക്കുമ്പോൾ, മറ്റു ചിലർക്ക് കുടുംബത്തിൽ പ്രശ്നങ്ങൾ ഉണ്ടാകാം. സാമ്പത്തിക കാര്യങ്ങളിലും ആരോഗ്യ കാര്യങ്ങളിലും ശ്രദ്ധിക്കേണ്ടതുണ്ട്.

Horoscope Today: സംസാരത്തിൽ നിയന്ത്രണം പാലിക്കണം‌, സാമ്പത്തിക സ്ഥിതി മോശമായേക്കും; ഇന്നത്തെ രാശിഫലം അറിയാം
HoroscopeImage Credit source: Getty Images
sarika-kp
Sarika KP | Updated On: 24 Nov 2025 05:13 AM

ഇന്ന് വിവിധ രാശിയിലുള്ളവർക്ക് വ്യത്യസ്ത അനുഭവങ്ങളാണ് ഇന്ന് കാത്തിരിക്കുന്നത്. ചിലർക്ക് ബിസിനസ്സിൽ ലാഭം ലഭിക്കുമ്പോൾ, മറ്റു ചിലർക്ക് കുടുംബത്തിൽ പ്രശ്നങ്ങൾ ഉണ്ടാകാം. സാമ്പത്തിക കാര്യങ്ങളിലും ആരോഗ്യ കാര്യങ്ങളിലും ശ്രദ്ധിക്കേണ്ടതുണ്ട്. 12 രാശിക്കാർക്കും ഇന്ന് എന്തൊക്കെ കാത്തിരിക്കുന്നുവെന്ന് നോക്കാം.

മേടം

മേടം രാശിക്കാർക്ക് ഇന്ന് നല്ല ദിവസമാണ്. എല്ലാ കാര്യത്തിലും വിജയം നേടും. സർക്കാർ ജോലി ആ​ഗ്രഹിക്കുന്നവർക്ക് ഇന്ന് പ്രതീക്ഷിച്ച ഫലം ലഭിക്കും. പുതിയ വാഹനോ വീടോ വാങ്ങാൻ ആ​ഗ്രഹിക്കുന്നവർ‌‌‍ക്ക് ഇന്ന് അനുകൂലമാണ്.

ഇടവം

ഇടവം രാശിക്കാർക്ക് ഇന്ന് പങ്കാളിയുമായി യാത്ര പോകാൻ സാധ്യതയുണ്ട്. ബിസിനസ്സിൽ പ്രതീക്ഷിച്ച വിജയം ലഭിക്കും. മത്സരപരീക്ഷകളിൽ വിജയം നേടും. കുടുംബത്തിൽ മം​ഗള കാര്യങ്ങൾ നടക്കും.

മിഥുനം

മിഥുനം രാശിക്കാർക്ക് ഇന്ന് അത്ര നല്ല ദിവസമല്ല. അമിതമായി പണം ചിലവഴിക്കരുത്. ജോലിസ്ഥലത്ത് സഹപ്രവർത്തകരുമായി വാക്കുതർക്കം ഉണ്ടാകും. വിദ്യാർത്ഥികൾക്ക് മത്സരപരീക്ഷകളിൽ പരാജയം നേരിടും.

കർക്കിടകം

കർക്കിടകം രാശിക്കാർക്ക് ഇന്ന് സാമ്പത്തികമായി ബുദ്ധിമുട്ട് നേരിടും. ചെലവ് കൂടുന്നതിനാൽ സാമ്പത്തിക സ്ഥിതി മോശമായേക്കാം. അലസത ഒഴുവാക്കി മുന്നോട്ട് പോകുക.

ചിങ്ങം

ചിങ്ങം രാശിക്കാർക്ക് ഇന്ന് നല്ല ദിവസമാണ്. ജോലിയുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ പരിഹരിക്കപ്പെടും. വിദ്യാർത്ഥികൾക്ക് മത്സരപരീക്ഷകളിൽ വിജയിക്കും.

കന്നി

കന്നി രാശിക്കാർക്ക് ഇന്ന് ബിസിനസ്സ് യാത്രകൾക്ക് സാധ്യതയുണ്ട്. കുടുംബത്തിൽ മം​ഗള കാര്യങ്ങൾ നടക്കും. ജോലിയിൽ കൂടുതൽ ഉത്തരവാദിത്വം കൂടും.

Also Read:ശബരിമല മണ്ഡലകാല വ്രതം 41 ദിവസം എന്തുകൊണ്ട്? ആത്മീയവും ശാസ്ത്രീയവുമായ പ്രാധാന്യം അറിയാം

തുലാം

തുലാം രാശിക്കാർക്ക് ഇന്ന് നല്ല ദിവസമാണ്. സാമൂഹിക ഉത്തരവാദിത്തങ്ങൾ വർദ്ധിക്കും. സുഹൃത്തുക്കളിൽ നിന്ന് സഹായം ലഭിക്കും. പങ്കാളിയുമായി ദൂരെ യാത്ര പോകുന്നത് നല്ലതാണ്.

വൃശ്ചികം

വൃശ്ചികം രാശിക്കാർക്ക് ഇന്ന് ബിസിനസ്സിൽ ലാഭം നേടും. മാതാപിതാക്കളുടെ ആരോ​ഗ്യകാര്യത്തിൽ ചില ബുദ്ധിമുട്ടുകൾ നേരിടും. കുട്ടികൾ നല്ല കാര്യങ്ങൾ ചെയ്യുന്നത് കാണുമ്പോൾ സന്തോഷം തോന്നും.

ധനു

ധനു രാശിക്കാർക്ക് ഇന്ന് നല്ല ദിവസമാണ്. അമ്മയുടെ ആരോഗ്യ കാര്യത്തിൽ ശ്രദ്ധിക്കണം. അത്യാവശ്യ കാര്യങ്ങൾ നാളേക്ക് മാറ്റിവെക്കാതിരിക്കുക. വൈകുന്നേരം ക്ഷേത്ര ദർശനം നടത്തുന്നത് നല്ലതാണ്.

മകരം

മകരം രാശിയിലുള്ളവർക്ക് ദേഷ്യം നിയന്ത്രിക്കേണ്ടതുണ്ട്. പ്രതികൂല സാഹചര്യങ്ങളിൽ പോലും സൗമ്യമായി സംസാരിക്കണം. സംസാരത്തിൽ നിയന്ത്രണം പാലിക്കണം‌.. വിദേശത്ത് പോകുന്നവർക്ക് ഇന്ന് നല്ല ദിവസമാണ്.

കുംഭം

കുംഭം രാശിക്കാർക്ക് ഇന്ന് മോശം ദിവസമാണ്. കുടുംബത്തിൽ ചെറിയ തർക്കങ്ങളുണ്ടാകാം. സാമ്പത്തിക കാര്യങ്ങളിലും ആരോഗ്യ കാര്യങ്ങളിലും ശ്രദ്ധിക്കേണ്ടതുണ്ട്.

മീനം

മീനം രാശിക്കാർക്ക് ഇന്ന് നല്ല ദിവസമാണ്. ജോലിസ്ഥലത്ത് സഹപ്രവർത്തകരിൽ നിന്ന് സഹായം ലഭിക്കും. സ്ഥാനകയറ്റം ലഭിക്കും. വിദേശത്തേക്ക് പോകുന്നവർക്ക് ഇന്ന് നല്ല ദിവസമാണ്.

(ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന വാർത്ത പൊതുവായ വിശ്വാസങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. TV9 ഇത് സ്ഥിരീകരിക്കുന്നില്ല)