Sabarimala Mandala Kalam 2025: ശബരിമല മണ്ഡലകാല വ്രതം 41 ദിവസം എന്തുകൊണ്ട്? ആത്മീയവും ശാസ്ത്രീയവുമായ പ്രാധാന്യം അറിയാം
sabarimala mandala kalam 2025: പുതുജീവിതത്തിലേക്ക് ഉള്ള ആദ്യപടിയെന്നോണം ഭക്തർ അയ്യപ്പ സന്നിധിയിൽ എത്തുകയാണ്. യഥാർത്ഥത്തിൽ എന്താണ് ഈ 41 ദിവസത്തെ പ്രാധാന്യം എന്ന ചിന്തിച്ചിട്ടുണ്ടോ?
മണ്ഡലകാല വ്രതത്തിന്റെ 41 പുണ്യ ദിനങ്ങളിലൂടെയാണ് നാം കടന്നു പോകുന്നത്. വ്രതം അനുഷ്ഠിച്ച് അയ്യനെ കാണാൻ പോകുന്ന ഭക്തജനങ്ങളുടെ വൻ തിരക്കാണ് ശബരിമലയിൽ. കുഞ്ഞു മാളികപ്പുറം അടക്കം അയ്യപ്പനെ ദർശിക്കുന്നതിന് ശബരിമലയിൽ എത്തുന്ന വാർത്തയാണ് നാം ദിനവും കാണുന്നത്. പുതുജീവിതത്തിലേക്ക് ഉള്ള ആദ്യപടിയെന്നോണം ഭക്തർ അയ്യപ്പ സന്നിധിയിൽ എത്തുകയാണ്. യഥാർത്ഥത്തിൽ എന്താണ് ഈ 41 ദിവസത്തെ പ്രാധാന്യം എന്ന ചിന്തിച്ചിട്ടുണ്ടോ.
ഇതിൽ ആത്മീയവും ശാസ്ത്രീയവുമായ നിരവധി കാരണങ്ങൾ ആണുള്ളത്. ശബരിമല തീർത്ഥാടനം 41 ദിവസമാണ് നീണ്ടുനിൽക്കുന്നത്. പ്രധാനമായും 41 ദിവസത്തെ ചിട്ടയായ ജീവിതവും വ്രതാനുഷ്ഠാനവും ഒരു വ്യക്തിയുടെ മനസ്സിനെയും ശരീരത്തെയും ശബരിമല യാത്രയ്ക്ക് സജ്ജമാക്കുന്നു എന്നാണ് വിശ്വാസം. ഒരു മണ്ഡലം എന്നത് 41 ദിവസമാണ്. അതായത് ഒരു മണ്ഡലകാലം ഒരു വ്യക്തി കൃത്യമായി ചിട്ടയോടെയുള്ള ജീവിതം പാലിക്കുകയാണെങ്കിൽ ആ നല്ല ശീലങ്ങൾ ആ വ്യക്തിയുടെ ജീവിതത്തിൽ ഉറയ്ക്കും എന്നും മുന്നോട്ടുള്ള ജീവിതത്തിൽ സന്തോഷവും വിജയവും പ്രാപ്തമാക്കാൻ സാധിക്കും എന്നുമാണ് വിശ്വാസം.
ALSO READ: മാളികപ്പുറത്തമ്മയ്ക്കു മുന്നിലെ തേങ്ങ ഉരുട്ടൽ; വിശ്വാസത്തിനു പിന്നിലെ യാഥാർത്ഥ്യം
ഈ 41 ദിവസത്തിൽ ഒരു ഭക്തൻ തന്റെ ലൗകിക സുഖങ്ങളെയും ദുശ്ശീലങ്ങളെയും അകറ്റി ആത്മീയമായി ശുദ്ധനാകുന്നു എന്നാണ് വിശ്വാസം. കൂടാതെ ശനിയുടെ ദോഷം അനുഭവിക്കുന്നവർക്കും 41 ദിവസത്തെ വ്രതം എടുക്കുന്നത് നല്ലതാണ്. ഇത് ശനിയുടെ മോശം സ്വാധീനത്തിൽ നിന്നും രക്ഷനേടാനും അയ്യപ്പന്റെ അനുഗ്രഹം നേടി ദോഷങ്ങളെ മറികടക്കാനും സാധിക്കും എന്നും വിശ്വാസം. മറ്റൊന്ന് ഇന്ദ്രിയങ്ങളുടെ നിയന്ത്രണവുമായി ബന്ധപ്പെട്ടാണ്.
41 ദിവസം ബ്രഹ്മചര്യം സസ്യാഹാരം മദ്യം പുകവലി എന്നിവ ഉപേക്ഷിക്കുന്നതിലൂടെയും സ്വഭാവത്തിൽ സത്യത്തെ മാത്രം മുറുകെ പിടിക്കുകയും ലളിത ജീവിതം നയിക്കൽ ദിവസവും പ്രഭാതത്തിലും സന്ധിക്കും ചിട്ടയായ പ്രതാനുഷ്ഠാനങ്ങൾ ജീവിതശൈലി എന്നിവ ആ ഭക്തന്റെ ഇന്ദ്രിയങ്ങളെ പൂർണ്ണമായി നിയന്ത്രിക്കാൻ സഹായിക്കുമെന്നും ശരീരം ആ രീതിയിൽ പാകപ്പെടുമെന്ന് വിശ്വാസം . തത്ത്വമസി എന്നതാണ് ശബരിമലയിലെ പ്രധാന സന്ദേശം അതായത് ഭക്തൻ ഈ 41 ദിവസത്തെ വ്രതം അനുഷ്ഠിക്കുന്നതിലൂടെ തന്നെ ഒരു ദിവ്യാത്മാവായി അതായത് അയ്യപ്പസ്വാമിയായി കണ്ടു ദൈവവും താനും ഒന്നാണെന്നുള്ള ആത്മീയ ബോധത്തിലേക്ക് എത്തുന്നു എന്നും വിശ്വാസം.