Onam Vishakam 2025: ഓണവിരുന്നിന് തുടക്കമിടുന്ന നാലാം നാള്‍; വിപണികള്‍ക്കും ‘പ്രിയപ്പെട്ട’ വിശാഖം എത്തി

Onam Vishakam 2025 Importance In Malayalam: പണ്ടുകാലത്ത് വിശാഖം നാളില്‍ നാട്ടിന്‍പുറത്തെ ചന്തകളില്‍ വന്‍ തിരക്കായിരുന്നു അനുഭവപ്പെട്ടിരുന്നത്. ഇത്തവണ പ്രതികൂല കാലാവസ്ഥ മൂലം ചെറിയൊരു മാന്ദ്യം വിപണിയില്‍ അനുഭവപ്പെടുന്നുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം

Onam Vishakam 2025: ഓണവിരുന്നിന് തുടക്കമിടുന്ന നാലാം നാള്‍; വിപണികള്‍ക്കും പ്രിയപ്പെട്ട വിശാഖം എത്തി

പ്രതീകാത്മക ചിത്രം

Published: 

29 Aug 2025 20:50 PM

ണാഘോഷത്തിന്റെ ഏറ്റവും മംഗളകരമായ നാളുകളിലൊന്നാണ് വിശാഖം. ഓണസദ്യ അല്ലെങ്കില്‍ ഓണവിരുന്നിന് തുടക്കം കുറിക്കുന്നത് വിശാഖം നാളിലാണ്. ഓണസദ്യക്ക് തുടക്കം കുറിക്കുന്ന നാളായതുകൊണ്ട് തന്നെ ‘കാണം വിറ്റും ഓണം ഉണ്ണണം’ എന്ന് പഴമക്കാര്‍ പറഞ്ഞുതുടങ്ങിയതും ഈ നാള്‍ മുതലാണെന്നാണ് കരുതുന്നത്. പണ്ട് കൊയ്ത്തു വിപണി തുറക്കുന്നതും വിശാഖം നാളിലായിരുന്നുവെന്ന് പറയുന്നു.

അതുകൊണ്ട് തന്നെ പണ്ടുകാലത്ത് വിശാഖം നാളില്‍ നാട്ടിന്‍പുറത്തെ ചന്തകളില്‍ വന്‍ തിരക്കായിരുന്നു അനുഭവപ്പെട്ടിരുന്നത്. ഇത്തവണ പ്രതികൂല കാലാവസ്ഥ മൂലം ചെറിയൊരു മാന്ദ്യം വിപണിയില്‍ അനുഭവപ്പെടുന്നുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം.

ഓണാഘോഷങ്ങള്‍ ശക്തമാകുന്നതും, ഓണക്കളികള്‍ സംഘടിപ്പിക്കുന്നതും വിശാഖം നാളിലാണ്. വിശാഖം നാളില്‍ പൂക്കളമിടുന്നതിനും ചില ചിട്ടവട്ടങ്ങളുണ്ട്. നാലിനം പൂക്കളാണ് പ്രധാനമായും ഉപയോഗിക്കുന്നത്. അരളി, ബാള്‍സ്യം, ശംഖുപുഷ്പം, കോളാമ്പി എന്നീ പൂക്കള്‍ ഉപയോഗിച്ചുള്ള നാല് ലെയറിലുള്ള പൂക്കളമാണ് ഒരുക്കുന്നത്.

Also Read: Onam Vishakham Day Pookkalam: നാലിനം പൂക്കൾകൊണ്ട് നാലുവരി പൂക്കളം; വിശാഖം നാളിൽ പൂക്കളമിടാം ഇങ്ങനെ

നെഹ്‌റു ട്രോഫി വള്ളംകളി നാളെ

വിശാഖം നാളിന്റെ ആഘോഷങ്ങള്‍ക്കൊപ്പം നാളെ നെഹ്‌റു ട്രോഫി വള്ളംകളിയും നടക്കും. ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ വര്‍ഷത്തെ നെഹ്‌റു ട്രോഫി വള്ളംകളി ഉദ്ഘാടനം ചെയ്യും. രാവിലെ ഒമ്പതിന് ചെറുവള്ളങ്ങളുടെ മത്സരവും, ഉദ്ഘാടനത്തിന് ശേഷം ഫൈനലും, ചുണ്ടന്‍വള്ളങ്ങളുടെ ഹീറ്റ്‌സും നടക്കും.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്