Astrology Tips: ദീപാവലിക്ക് സ്വർണം വാങ്ങണോ? ഈ 5 കൂട്ടർ ഉറപ്പായും അറിഞ്ഞിരിക്കണം

അതത് രാശിചിഹ്നങ്ങളുടെ ഗ്രഹങ്ങളെയും അവയുമായി ബന്ധപ്പെട്ട ലോഹങ്ങളെയും പരിഗണിച്ചാണ് ഈ നിർദ്ദേശങ്ങൾ നൽകുന്നത്. 2026 നവംബർ 6-നാണ് ധൻ ത്രയോദശി ആഘോഷിക്കുന്നത്. ഈ അവസരത്തിൽ, 12 രാശിചിഹ്നങ്ങളിലുള്ളവർക്ക് അവരുടെ രാശി അനുസരിച്ച് എന്തൊക്കെ വാങ്ങാമെന്നത് മനസിലാക്കണം. അതുകൊണ്ട് തന്നെ ഇവിടെ ദീപാവലി ദിനത്തിൽ എന്തൊക്കെ ആരൊക്കെ വാങ്ങണമെന്നത് പരിശോധിക്കാം. ഇവിടെ

Astrology Tips: ദീപാവലിക്ക് സ്വർണം വാങ്ങണോ? ഈ 5 കൂട്ടർ ഉറപ്പായും അറിഞ്ഞിരിക്കണം

Diwali Gold Buying

Published: 

02 Nov 2026 | 04:18 PM

ദീപാവലിക്ക് മുൻപായി വരുന്ന ധൻ ത്രയോദശിക്ക് ഹിന്ദു പാരമ്പര്യത്തിൽ പ്രാധാന്യമുണ്ട്. ഈ ദിവസം സമ്പത്തിൻ്റെയും ആരോഗ്യത്തിൻ്റെയും ശുഭകരമായ തുടക്കങ്ങളുടെയും പ്രതീകമായി കണക്കാക്കപ്പെടുന്നു. ധൻ ത്രയോദശി ദിനത്തിൽ സ്വർണ്ണം, വെള്ളി, ചെമ്പ്, പിച്ചള വസ്തുക്കൾ, പുതിയ പാത്രങ്ങൾ എന്നിവ വാങ്ങുന്നത് ശുഭകരമാണെന്ന് പലരും വിശ്വസിക്കുന്നു. ജ്യോതിഷം അനുസരിച്ച്, നമ്മുടെ രാശിചിഹ്നത്തെ ആശ്രയിച്ച് ചില പ്രത്യേക വസ്തുക്കൾ വാങ്ങുന്നതും നല്ലതാണ്. അതത് രാശിചിഹ്നങ്ങളുടെ ഗ്രഹങ്ങളെയും അവയുമായി ബന്ധപ്പെട്ട ലോഹങ്ങളെയും പരിഗണിച്ചാണ് ഈ നിർദ്ദേശങ്ങൾ നൽകുന്നത്. 2026 നവംബർ 6-നാണ് ധൻ ത്രയോദശി ആഘോഷിക്കുന്നത്. ഈ അവസരത്തിൽ, 12 രാശിചിഹ്നങ്ങളിലുള്ളവർക്ക് അവരുടെ രാശി അനുസരിച്ച് എന്തൊക്കെ വാങ്ങാമെന്ന് നോക്കാം.

മേടം

മേടം രാശിയിലുള്ളവർക്ക് ധൻ ത്രയോദശി ദിനത്തിൽ ചെമ്പ് പാത്രങ്ങൾ, വിളക്കുകൾ അല്ലെങ്കിൽ പൂജാ ഉപകരണങ്ങൾ എന്നിവ വാങ്ങാം. കൂടാതെ, ദൈനംദിന ആവശ്യങ്ങൾക്ക് ഉപയോഗപ്രദമായ ഉപകരണങ്ങൾ വാങ്ങുന്നതും നല്ലൊരു ഓപ്ഷനാണ്.

ഇടവം

ഇടവം രാശിക്കാർക്ക് വീടിനായി ഒരു വെള്ളി നാണയം, ഒരു വെള്ളി വസ്തു അല്ലെങ്കിൽ അലങ്കാര വസ്തുക്കൾ വാങ്ങാം.

ALSO READ:ലക്ഷ്മി ദേവി വസിക്കില്ല! ദീപാവലിക്ക് മുന്നോടിയായി ഇതെല്ലാം വീട്ടിൽ നിന്നും ഒഴിവാക്കൂ

മിഥുനം

മിഥുനം രാശിക്കാർക്ക് പിച്ചള വിളക്കുകൾ, പുസ്തകങ്ങൾ, പേനകൾ, നോട്ട്ബുക്കുകൾ തുടങ്ങിയ വിദ്യാഭ്യാസ വസ്തുക്കൾ വാങ്ങാം.

കർക്കടകം

കർക്കടക രാശിക്കാർക്ക് അടുക്കളയിലേക്ക് വെള്ളി നാണയം, വെള്ളി പാത്രം അല്ലെങ്കിൽ പുതിയ പാത്രങ്ങൾ വാങ്ങാം.

ചിങ്ങം

ചിങ്ങം രാശിയിലുള്ളവർക്ക് അവരുടെ ബജറ്റ് അനുസരിച്ച് ഒരു സ്വർണ്ണ നാണയം, ചെമ്പ് പാത്രം അല്ലെങ്കിൽ ചെമ്പ് വിളക്ക് എന്നിവ വാങ്ങാം.

കന്നി

കന്നി രാശിക്കാർക്ക് പിച്ചള പാത്രങ്ങൾ, വിളക്കുകൾ, പുതിയ അക്കൗണ്ട് ബുക്കുകൾ, ഓഫീസ് അവശ്യവസ്തുക്കൾ എന്നിവ വാങ്ങാം.

തുലാം

തുലാം രാശിയിൽ ജനിച്ചവർക്ക് വീടിന് ഭംഗി നൽകുന്ന വെള്ളി നാണയം, വെള്ളി വിളക്ക് അല്ലെങ്കിൽ വസ്തുക്കൾ വാങ്ങാം.

വൃശ്ചികം

വൃശ്ചിക രാശിക്കാർ ചെമ്പ് പാത്രങ്ങൾ, ചെമ്പ് വിളക്കുകൾ അല്ലെങ്കിൽ ഉപകരണങ്ങൾ വാങ്ങാം.

ധനു

ധനു രാശിക്കാർക്ക് പിച്ചള പൂജാ വസ്തുക്കൾ, സ്വർണ്ണ നാണയങ്ങൾ അല്ലെങ്കിൽ ആത്മീയ പുസ്തകങ്ങൾ എന്നിവ വാങ്ങാം.

മകരം

ശനി മകരത്തിന്റെ അധിപനാണ്. ഈ രാശിയിൽ ജനിച്ചവർക്ക് ദീർഘകാലം നിലനിൽക്കുന്ന വീട്ടുപകരണങ്ങൾ, ഉപകരണങ്ങൾ അല്ലെങ്കിൽ വെള്ളി വസ്തുക്കൾ വാങ്ങാം.

കുംഭം

കുംഭ രാശിക്കാർക്ക് വെള്ളി നാണയങ്ങൾ, പൂജാ വസ്തുക്കൾ, പുതിയ ഗാഡ്‌ജെറ്റുകൾ അല്ലെങ്കിൽ വീട്ടുപകരണങ്ങൾ എന്നിവ വാങ്ങാം.

മീനം

മീനം രാശിക്കാരുടെ അധിപൻ വ്യാഴമാണ്. ഈ രാശിക്കാർക്ക് ഒരു പിച്ചള കലശം, വിളക്ക്, സ്വർണ്ണ നാണയം അല്ലെങ്കിൽ ആത്മീയ പുസ്തകങ്ങൾ എന്നിവ വാങ്ങാം.

ധൻ ത്രയോദശി 2026 പൂജാ മുഹൂർത്തം

2026 നവംബർ 6 വെള്ളിയാഴ്ചയാണ് ധന്‍ ത്രയോദശി ആഘോഷിക്കുന്നത്. പഞ്ചാംഗ വിശദാംശങ്ങൾ സൂചിപ്പിക്കുന്നത് ത്രയോദശി തിഥി നവംബർ 6-ന് രാവിലെ 10:30 ന് ആരംഭിച്ച് നവംബർ 7 ന് രാവിലെ 10:47 ന് അവസാനിക്കും. ധന്വന്തരി പൂജയുടെ ശുഭകരമായ സമയം വൈകുന്നേരം 6:02 മുതൽ 7:57 വരെയാണ്.

English Summary

Which zodiac signs should by gold on Diwali 2026 and who should avoid. Things  to know before purchase something and Do’s and Don’ts to Follow on Diwali.

Loading...
Unable to load recommendations.
Follow Us
തലവേദന വരുമ്പോൾ ചായ കുടിക്കുന്നവരാണോ നിങ്ങൾ?
ബീറ്റ്‌റൂട്ട് എല്ലാവർക്കും നല്ലതാണോ? ഇവർ സൂക്ഷിക്കണം
7000mAh ബാറ്ററി, വില 10999; കാർബൺ റെബൽ ലോഞ്ച് ചെയ്തു
നവംബർ ബേബിക്ക് N-ൽ തുടങ്ങുന്ന പേരുകൾ
Watch: തടി ലോഡുമായി ലോറി കൊക്കയിലേക്ക്
ക്ഷേത്രവാതിൽ തള്ളി തുറക്കാൻ ശ്രമിക്കുന്ന കരടി
നിർത്തിയിട്ടിരുന്ന കാർ, നാല് ടയറും മോഷ്ടിച്ചു
കാറിടിച്ച് ടിപ്പർ മറിഞ്ഞു, മാവേലിക്കരയിൽ ഉണ്ടായ അപകടം