Good Friday 2025 : മലയാളത്തിൽ ദുഃഖവെള്ളി, ഇംഗ്ലീഷിൽ ഗുഡ് ഫ്രൈഡേ; അതെന്താ അങ്ങനെ?

Good Friday 2025 Interesting Factors : മലയാളത്തിൽ മാത്രമാണ് ഈ പുണ്യദിവസത്തിന് സങ്കടകരമായ നാമം നൽകിട്ടുള്ളത്. മറ്റുള്ള മിക്ക ഭാഷകളിലും യേശു ക്രിസ്തുവിനെ ക്രൂശിലേറ്റിയത് നല്ല ദിവസമാണെന്ന് അർഥം വരുന്ന വാക്കാണ് ഉപയോഗിച്ചിരിക്കുന്നത്.

Good Friday 2025 : മലയാളത്തിൽ ദുഃഖവെള്ളി, ഇംഗ്ലീഷിൽ ഗുഡ് ഫ്രൈഡേ; അതെന്താ അങ്ങനെ?

Good Friday

Published: 

16 Apr 2025 21:31 PM

ക്രൈസ്തവ വിശ്വാസികളുടെ വലിയ നോമ്പ് അതിൻ്റെ അവസാനഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ഓശന ഞായറിന് ശേഷം ആരംഭിക്കുന്ന വിശുദ്ധ വാരത്തിൽ പെസഹാ, ദുഃഖവെള്ളി, ഈസ്റ്റർ ഉൾപ്പെടെയുള്ള പ്രധാന ദിവസങ്ങൾ അടങ്ങിയിരിക്കുന്നു. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ദിവസമാണ് ദുഃഖവെള്ളി. യേശു ക്രിസ്തുവിന് ക്രീശിലേറ്റുന്ന ദിവസമാണ് ദുഃഖവെള്ളി. എന്നാൽ മലയാളത്തിൽ മാത്രമാണ് ഈ ദിവസത്തെ ദുഃഖവെള്ളി എന്ന് വിശേഷിപ്പിച്ചിരിക്കുന്നത്. ഇംഗ്ലീഷ് തുടങ്ങിയ മറ്റ് ഭാഷകളിൽ ഈ പുണ്യദിവസത്തെ ഗുഡ് ഫ്രൈഡേ എന്നാണ്. അതെന്താണ് അങ്ങനെ രണ്ട് വ്യത്യസ്ത വിശേഷണമെന്ന് പരിശോധിക്കാം.

ദുഃഖവെള്ളി

ബൈബിൾ പ്രകാരം യേശു ക്രിസ്തുവിനെ അതിക്രൂരമായ ശിക്ഷകൾക്ക് ശേഷമാണ് ക്രൂശിലേറ്റുന്നത്. കൂടാതെ യഹൂദ വിശ്വാസപ്രകാരം ഒരു വ്യക്തി ലഭിക്കുന്ന ഏറ്റവും ഹീനവും പരമാവധി ശിക്ഷയുമാണ് കുരിശ് മരണം. അതിക്രൂരമായ രീതിയിലാണ് യേശുവിനെ കുരിശിലേറ്റുന്നത്. ഇതെല്ലാം സഹിച്ച ദൈവപുത്രൻ തൻ്റെ ജനങ്ങൾക്ക് വേണ്ടി സ്വയം മരണം വരിച്ചുയെന്നാണ് ക്രിസ്ത്യാനികൾ വിശ്വസിക്കുന്നത്. ഇത്രയും ക്രൂരത അനുഭവിക്കുന്നത് കൊണ്ട് ആ ദിവസത്തെ ക്രൈസ്തവ വിശ്വാസികൾ ദുഃഖവെള്ളി എന്ന് വിശേഷിപ്പിക്കുന്നത്.

ALSO READ : Maundy Thursday 2025: യേശുദേവന്റെ അന്ത്യ അത്താഴ സ്മരണയിൽ വീണ്ടുമൊരു പെസഹാ വ്യാഴം കൂടി; പ്രിയപ്പെട്ടവര്‍ക്ക് ആശംസകള്‍ നേരാം

ഗുഡ് ഫ്രൈഡേ

സമാനമായ വിശ്വാസരീതിയിൽ തന്നെയാണ് ഇംഗ്ലീഷിൽ ഈ വിശേഷദിവസത്തെ ഗുഡ് ഫ്രൈഡേ എന്ന് വിളിക്കുന്നത്. ദൈവപുത്രൻ തൻ്റെ ജനത്തിന് വേണ്ടി കഷ്ടത അനുഭവിച്ച് ക്രൂശിലേറി മരണം സ്വയം വരിച്ച പുണ്യദിനം എന്ന കുരതിയാണ് ഇംഗ്ലീഷുകാർ ദുഃഖവെള്ളിയെ ഗുഡ് ഫ്രൈഡേ എന്ന വിശേഷിപ്പിക്കുന്നത്. തമിഴ് ഭാഷയിൽ പുനിതയ് വെള്ളി (പുണ്യവെള്ളി) എന്നാണ് ദുഃഖവെള്ളിയെ വിശേഷിപ്പിക്കുന്നത്.

ഏപ്രിൽ 18-ാം തീയതിയാണ് ഇത്തവണ ക്രൈസ്തവ വിശ്വാസികൾ ദുഃഖവെള്ളി ആചരിക്കുന്നത്. അതിരാവിലെ തന്നെ ആരംഭിക്കുന്ന ദുഃഖവെള്ളിയുടെ ആരാധന ഉച്ചയ്ക്ക് ശേഷം നീണ്ട് നിൽക്കുന്നതാണ്. കുരിശിൻ്റെ വഴി തുടങ്ങിയ തുടങ്ങിയ പ്രധാന ശുശ്രുഷകൾ ഈ ദിവസം നടക്കുന്നതാണ്. തുടർന്ന് കഞ്ഞിയും കയ്പ്പുനീരും കുടിച്ചാണ് വിശ്വാസികൾ വീട്ടിലേക്ക് മടങ്ങുക

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും