Chinnaswamy Stadium Stampede: ചിന്നസ്വാമി ദുരന്തം; ആർസിബിക്കും കർണാടക ക്രിക്കറ്റ് അസോസിയേഷനുമെതിരെ കേസെടുത്തു

Chinnaswamy Stadium Stampede Incident Updates: ഐപിഎൽ കിരീടം സ്വന്തമാക്കിയ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ വിജയാഘോഷത്തിന്റെ ഭാഗമായി ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലേക്ക് കടക്കാൻ ശ്രമിച്ച ആരാധകർക്കിടയിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിച്ചിരുന്നു.

Chinnaswamy Stadium Stampede: ചിന്നസ്വാമി ദുരന്തം; ആർസിബിക്കും കർണാടക ക്രിക്കറ്റ് അസോസിയേഷനുമെതിരെ കേസെടുത്തു

ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്തുണ്ടായ തിക്കിലും തിരക്കിലും അകപ്പെട്ടവരുടെ ചെരുപ്പുകൾ

Updated On: 

05 Jun 2025 | 07:47 PM

ബെംഗളൂരു: ഐപിഎൽ കിരീടാഘോഷത്തിന്റെ ഭാഗമായി ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ ദുരന്തത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനും കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷനുമെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. പരിപാടിയുടെ നടത്തിപ്പുകാരായ ഡിഎൻഎ എന്ന ഇവന്റ് മാനേജ്മെന്റ് കമ്പനിക്കെതിരെയും പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പോലീസ് സ്വമേധയാ ആണ് കേസെടുത്തത്.

ഐപിഎൽ കിരീടം സ്വന്തമാക്കിയ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ വിജയാഘോഷത്തിന്റെ ഭാഗമായി ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലേക്ക് കടക്കാൻ ശ്രമിച്ച ആരാധകർക്കിടയിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിച്ചിരുന്നു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവത്തിൽ ക്രിമിനൽ അനാസ്ഥ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ബെംഗളൂരു കബ്ബൻ പാർക്ക് പോലീസ് സംഘാടകർക്കും നടത്തിപ്പുകാർക്കുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തത്.

കേസ് രജിസ്റ്റർ ചെയ്തതിന് പുറമെ, കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ, റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു തുടങ്ങിയവർക്ക് നോട്ടീസ് അയക്കുമെന്നും ദുരന്തം അന്വേഷിക്കാൻ നിയോഗിച്ച ജില്ലാ മജിസ്ട്രേറ്റ് ജി ജഗദീഷ അറിയിച്ചു. അന്വേഷണത്തിന്റെ ഭാഗമായി ക്രിക്കറ്റ് സ്‌റ്റേഡയത്തിലും തിക്കുംതിരക്കും ഉണ്ടായ കവാടങ്ങളിലും ജി ജഗദീഷ പരിശോധന നടത്തിയിരുന്നു. 15 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനാണ് കർണാടക സർക്കാർ ജില്ലാ മജിസ്‌ട്രേറ്റിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ALSO READ: ‘അവന്റെ ശരീരമെങ്കിലും എനിക്ക് തരൂ, പോസ്റ്റ്‌മോര്‍ട്ടം ചെയ്യരുത്’; വിതുമ്പി അച്ഛന്‍

സംഭവം നടന്ന സമയത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെ പരിശോധിക്കുന്നതോടൊപ്പം മരിച്ചവരുടെ ബന്ധുക്കളുടെയും പരിക്കേറ്റവരുടെയും മൊഴിയും രേഖപ്പെടുത്തും. ജൂൺ 13ന് രാവിലെ 10:30നും ഉച്ചയ്ക്ക് 1:30നും ഇടയിൽ പൊതുജനങ്ങൾക്കും മൊഴി നൽകാമെന്ന് ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചിട്ടുണ്ട്. കൂടാതെ, ആർസിബിയുടെ വിജയാഘോഷ വേളയിൽ വിന്യസിച്ച പോലീസുകാരുടെ പട്ടിക തയ്യാറാക്കിയ ശേഷം അവരുടെ മൊഴിയും രേഖപ്പെടുത്തുമെന്ന് ജി ജഗദീഷ വ്യക്തമാക്കി.

അതേസമയം, പോലീസ് അനുമതി ഇല്ലാതെയാണ് വിജയാഘോഷ പരിപാടി സംഘടിപ്പിച്ചത് എന്നതടക്കമുള്ള ആരോപണങ്ങൾ ഉയരുന്നതിനിടെ ആണ് ഇപ്പോൾ സംഘടകർക്കും നടത്തിപ്പുകാർക്കും എതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.

Related Stories
Virat Kohli: മണിക്കൂറുകൾ നീണ്ട നിരാശയ്ക്ക് വിരാമം; ഇൻസ്റ്റാഗ്രാമിൽ തിരിച്ചെത്തി വിരാട് കോലി
Kerala Blasters: ബ്ലാസ്റ്റേഴ്സിലേക്ക് വിദേശതാരങ്ങളുടെ ഒഴുക്ക്; സ്പാനിഷ് സ്ട്രൈക്കർ ടീമിലെത്തി
Kerala Blasters: ഒരാഴ്ച കൊണ്ട് സംഭവിച്ചത് വലിയ മാറ്റങ്ങള്‍; കേരള ബ്ലാസ്റ്റേഴ്‌സ് ‘ചാര്‍ജാ’യി; ഒരുക്കങ്ങൾ ഇന്ന് മുതല്‍
Kerala Blasters: കൊഴിഞ്ഞുപോക്ക് മാത്രമല്ല, വരവുമുണ്ട്; ജർമ്മൻ യുവതാരം ബ്ലാസ്റ്റേഴ്സിലെത്തി
Pro Wrestling League 2026: ഇടവേളയ്ക്ക് ശേഷമെത്തിയ പ്രോ ഗുസ്തി ലീഗ് അരങ്ങ് തകർക്കുന്നു; ടൂർണമെൻ്റ് അവസാനഘട്ടത്തിലേക്ക്
Saina Nehwal: ‘ഇത് മതി, ഇനി സാധിക്കില്ല’; സൈന നെഹ്‌വാള്‍ ബാഡ്മിന്റണില്‍ നിന്ന് വിരമിച്ചതിന് പിന്നില്‍
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്
Viral Video | റോഡിൽ നിന്നയാൾക്ക് ആനയുടെ ചവിട്ട്
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ