Ind vs Eng: ഇംഗ്ലണ്ടും സജ്ജം, ഇന്ത്യയ്‌ക്കെതിരായ ആദ്യ ടെസ്റ്റിനുള്ള ടീമിനെ പ്രഖ്യാപിച്ചു, സ്റ്റോക്ക്‌സ് നയിക്കും
England Announce Squad for First Test Against India: ഇന്ത്യന്‍ ടീമിനെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. രോഹിത് ശര്‍മയും, വിരാട് കോഹ്ലിയും വിരമിച്ചതിന് ശേഷമുള്ള ആദ്യ പരമ്പരയാണിത്. പുതിയ ക്യാപ്റ്റന് കീഴിലാണ് ഇന്ത്യന്‍ ടീമെത്തുന്നത്. ശുഭ്മാന്‍ ഗില്ലാണ് നായകന്‍. ഋഷഭ് പന്താണ് വൈസ് ക്യാപ്റ്റന്
ഇന്ത്യയ്‌ക്കെതിരായ ആദ്യ ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. ബെന്‍ സ്റ്റോക്ക്‌സാണ് ക്യാപ്റ്റന്‍. പരിക്കേറ്റ ഗസ് ആറ്റ്കിൻസണിന് പകരം ഫാസ്റ്റ് ബൗളിംഗ് ഓൾറൗണ്ടർ ജാമി ഓവർട്ടൺ ടീമിൽ ഇടം നേടി. ജോ റൂട്ട്, സാക്ക് ക്രാളി, ഒല്ലി പോപ്പ് തുടങ്ങിയവരും ടീമിലുണ്ട്. ഷോയിബ് ബഷീർ, ജേക്കബ് ബെഥേൽ, ജാമി സ്മിത്ത് തുടങ്ങിയ യുവതാരങ്ങളെയും നിലനിര്‍ത്തി. ക്രിസ് വോക്‌സും ജോഷ് ടോംഗും പേസ് ആക്രമണത്തെ നയിക്കും. പരിക്കില്‍ നിന്ന് തിരിച്ചെത്തുന്ന സാം കുക്ക്, ബ്രൈഡന്‍ കാര്‍സ് എന്നീ ബൗളിങ് ഓപ്ഷനുകളുമുണ്ട്. 2025-27 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സൈക്കിളിന്റെ ഭാഗമാണ് ഈ പരമ്പരയെന്നതിനാല്‍ ഇരുടീമുകള്‍ക്കും ഇത് നിര്‍ണായകമാണ്.
ഇംഗ്ലണ്ട് ടീം: ബെൻ സ്റ്റോക്സ് (ക്യാപ്റ്റൻ), ഷോയിബ് ബഷീർ, ജേക്കബ് ബെഥേൽ, ഹാരി ബ്രൂക്ക്, ബ്രൈഡൺ കാർസെ, സാം കുക്ക്, സാക്ക് ക്രാളി, ബെൻ ഡക്കറ്റ്, ജാമി ഓവർട്ടൺ, ഒല്ലി പോപ്പ്, ജോ റൂട്ട്, ജാമി സ്മിത്ത്, ജോഷ് ടോങ്, ക്രിസ് വോക്‌സ്.
ഇന്ത്യന്‍ ടീമിനെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. രോഹിത് ശര്‍മയും, വിരാട് കോഹ്ലിയും വിരമിച്ചതിന് ശേഷമുള്ള ആദ്യ പരമ്പരയാണിത്. പുതിയ ക്യാപ്റ്റന് കീഴിലാണ് ഇന്ത്യന്‍ ടീമെത്തുന്നത്. ശുഭ്മാന്‍ ഗില്ലാണ് ക്യാപ്റ്റന്‍. ഋഷഭ് പന്താണ് ഉപനായകന്‍.




Read Also: IPL 2025: ഐപിഎല്ലിലെ മികച്ച പ്ലേയിങ് ഇലവനെ തിരഞ്ഞെടുത്ത് ആകാശ് ചോപ്ര; പ്രമുഖര്‍ പുറത്ത്
ഇന്ത്യന്‍ ടീം: ശുഭ്മാൻ ഗിൽ, ഋഷഭ് പന്ത്, യശസ്വി ജയ്സ്വാൾ, കെ എൽ രാഹുൽ, സായ് സുദർശൻ, അഭിമന്യു ഈശ്വരൻ, കരുൺ നായർ, നിതീഷ് റെഡ്ഡി, രവീന്ദ്ര ജഡേജ, ധ്രുവ് ജുറൽ, വാഷിംഗ്ടൺ സുന്ദർ, ഷാർദുൽ താക്കൂർ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, പ്രസിദ് കൃഷ്ണ, ആകാശ് ദീപ്, അർഷ്ദീപ് സിംഗ്, കുൽദീപ് യാദവ്