AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Copa America 2024 Final: ടിക്കറ്റില്ല, സ്റ്റേഡിയത്തിലേക്ക് ഇരച്ചുകയറി കാണികള്‍; കോപ്പ അമേരിക്ക ഫൈനല്‍ മത്സരം വൈകിയത് ഒന്നരമണിക്കൂറോളം- വീഡിയോ

Argentina VS Colombia: 16ാം കപ്പും കൊണ്ട് മടങ്ങണം എന്ന ലക്ഷ്യവുമായാണ് അര്‍ജന്റീന മത്സരത്തിനിറങ്ങിയത്. രണ്ടാം കപ്പ് ലക്ഷ്യമിട്ടാണ് കൊളംബിയയുടെ മത്സരം.

Copa America 2024 Final: ടിക്കറ്റില്ല, സ്റ്റേഡിയത്തിലേക്ക് ഇരച്ചുകയറി കാണികള്‍; കോപ്പ അമേരിക്ക ഫൈനല്‍ മത്സരം വൈകിയത് ഒന്നരമണിക്കൂറോളം- വീഡിയോ
Social Media Image
Shiji M K
Shiji M K | Updated On: 15 Jul 2024 | 11:06 AM

കോപ്പ അമേരിക്ക ഫൈനല്‍ മത്സരം ആരംഭിക്കാന്‍ വൈകി. അര്‍ജന്റീന-കൊളംബിയ മത്സരം ഒന്നരമണിക്കൂറോളം വൈകിയാണ് ആരംഭിച്ചത്. ഇന്ത്യന്‍ സമയം രാവിലെ 5.30ന് ആരംഭിക്കേണ്ടിയിരുന്ന ഫൈനല്‍ ഏറെ നേരത്തെ അനിശ്ചിതത്വങ്ങള്‍ക്കൊടുവിലര്‍ 6.55നാണ് ആരംഭിച്ചത്. ടിക്കറ്റ് ഇല്ലാതിരുന്ന ആരാധകര്‍ മയാമി ഗാര്‍ഡന്‍സിലെ ഹാര്‍ഡ് റോക്ക് സ്റ്റേഡിയത്തിലേക്ക് കടക്കാന്‍ ശ്രമിച്ചതാണ് മത്സരം വൈകുന്നതിന് കാരണമായത്.

കൂട്ടമായെത്തിയ ആരാധകരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നിയന്ത്രിക്കാനാകാതെ വന്നതോടെ മത്സരം 30 മിനിറ്റ് വൈകുമെന്ന് സംഘാടകര്‍ അറിയിക്കുകയായിരുന്നു. ടിക്കറ്റില്ലാത്തവരെ സ്‌റ്റേഡിയത്തിലേക്ക് കയറ്റില്ലെന്ന് കോപ്പ അമേരിക്ക സംഘാടകരായ കോണ്‍മെബോള്‍ എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ അറിയിച്ചിരുന്നു. ടിക്കറ്റ് കൈവശമുള്ളവര്‍ക്ക് സ്‌റ്റേഡിയത്തിലേക്ക് കടക്കാമെന്നും കോണ്‍മെബോള്‍ വ്യക്തമാക്കി.

Also Read: Shubman Gill : ‘ജയ്സ്വാളിന് സെഞ്ചുറി നിഷേധിച്ചു’; ശുഭ്മൻ ഗില്ലിനെതിരെ സോഷ്യൽ മീഡിയ

16ാം കപ്പും കൊണ്ട് മടങ്ങണം എന്ന ലക്ഷ്യവുമായാണ് അര്‍ജന്റീന മത്സരത്തിനിറങ്ങിയത്. രണ്ടാം കപ്പ് ലക്ഷ്യമിട്ടാണ് കൊളംബിയയുടെ മത്സരം. 2001ലാണ് കോപ്പയില്‍ കൊളംബിയ മിന്നും പ്രകടനം കാഴ്ചവെച്ചത്. മാത്രമല്ല, ഫൈനലിലേക്കുള്ള ടീമിന്റെ യാത്ര തോല്‍വി അറിയാതെയാണ്.

യൂലിയന്‍ അല്‍വാരസ് തന്നെയാണ് അര്‍ജന്റനീയുടെ ഫോര്‍വേഡ് ആയി ആദ്യ ഇലവനിലുള്ളത്. എന്നാല്‍ യുറുഗ്വായ്‌ക്കെതിരെയുള്ള മത്സരത്തില്‍ ചുവപ്പ് കാര്‍ഡ് കണ്ട് കൊളംബിയന്‍ ഡിഫന്‍ജഡര്‍ ഡാനിയേല്‍ മുനോസ് ഈ മത്സരത്തില്‍ കളിക്കുന്നില്ല. 4-4-2 ഫോര്‍മേഷനില്‍ നിന്ന് മാറി 4-3-3 എന്ന ഫോര്‍മേഷനിലാണ് അര്‍ജന്റീന ഫൈനലിന് ഇറങ്ങിയത്.