Asia Cup 2025: പവര്‍പ്ലേയില്‍ വരുത്തിയ പിഴവ് പരിഹരിച്ച് ഇന്ത്യ; കിരീടധാരണത്തിന് 147 റണ്‍സ് ദൂരം

Asia cup 2025 India vs Pakistan final match: ഇന്ത്യ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. പരിക്കേറ്റ ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്ക് പകരം റിങ്കു സിങാണ് ഇന്ന് കളിക്കുന്നത്. ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തില്‍ കളിക്കാതിരുന്ന ശിവം ദുബെയും, ജസ്പ്രീത് ബുംറെയും തിരിച്ചെത്തിയതോടെ അര്‍ഷ്ദീപ് സിങും, ഹര്‍ഷിത് റാണയും പുറത്തായി

Asia Cup 2025: പവര്‍പ്ലേയില്‍ വരുത്തിയ പിഴവ് പരിഹരിച്ച് ഇന്ത്യ; കിരീടധാരണത്തിന് 147 റണ്‍സ് ദൂരം

ഏഷ്യാ കപ്പ് ഫൈനല്‍

Published: 

28 Sep 2025 | 09:52 PM

ദുബായ്: ഒമ്പതാം തവണയും ഏഷ്യാ കപ്പ് കിരീടം സ്വന്തമാക്കാന്‍ ഇന്ത്യയ്ക്ക് വേണ്ടത് 147 റണ്‍സ്. ഓപ്പണര്‍മാര്‍ ഒഴികെയുള്ള ബാറ്റര്‍മാരെല്ലാം നിറം മങ്ങിയപ്പോള്‍ പാകിസ്ഥാന്‍ 19.1 ഓവറില്‍ 146 റണ്‍സിന് പുറത്തായി. നാല് വിക്കറ്റ് വീഴ്ത്തിയ കുല്‍ദീപ് യാദവ്, രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ അക്‌സര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ എന്നിവരുടെ ബൗളിങ് മികവിലാണ് ഇന്ത്യ പാകിസ്ഥാനെ 146 റണ്‍സിന് പിടിച്ചുനിര്‍ത്തിയത്. 38 പന്തില്‍ 57 റണ്‍സെടുത്ത സാഹിബ്‌സാദ ഫര്‍ഹാന്‍, 35 പന്തില്‍ 46 റണ്‍സെടുത്ത ഫഖര്‍ സമാന്‍ എന്നിവരുടെ ബാറ്റിങ് മികവാണ് പാകിസ്ഥാന് ഭേദപ്പെടട് സ്‌കോര്‍ സമ്മാനിച്ചത്. ഓപ്പണിങ് വിക്കറ്റില്‍ ഫഖറും ഫര്‍ഹാനും പാകിസ്ഥാന് വേണ്ടി 84 റണ്‍സിന്റെ പാര്‍ട്ണര്‍ഷിപ്പ് പടുത്തുയര്‍ത്തി.

9.4 ഓവറില്‍ ഫര്‍ഹാനെ പുറത്താക്കി വരുണ്‍ ചക്രവര്‍ത്തിയാണ് ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചത്. പവര്‍പ്ലേയിലടക്കം ഓപ്പണര്‍മാര്‍ നല്‍കിയ മികച്ച തുടക്കം മുതലാക്കാന്‍ പാകിസ്ഥാന് പിന്നീട് സാധിച്ചില്ല. സയിം അയൂബ്-11 പന്തില്‍ 14, മുഹമ്മദ് ഹാരിസ്-രണ്ട് പന്തില്‍ പൂജ്യം, സല്‍മാന്‍ അലി ആഘ-ഏഴ് പന്തില്‍ എട്ട്, ഹുസൈന്‍ തലാട്ട്-രണ്ട് പന്തില്‍ ഒന്ന്, മുഹമ്മദ് നവാസ്-ഒമ്പത് പന്തില്‍ 6, ഷാഹിന്‍ അഫ്രീദി-മൂന്ന് പന്തില്‍ പൂജ്യം, ഹാരിസ് റൗഫ്-നാല് പന്തില്‍ ആറു, അബ്രാര്‍ അഹമ്മദ്-രണ്ട് പന്തില്‍ ഒന്ന് നോട്ടൗട്ട്‌ എന്നിങ്ങനെയാണ് മറ്റ് പാക് ബാറ്റര്‍മാരുടെ പ്രകടനം.

Also Read: Asia Cup 2025: ഫൈനലില്‍ ടോസ് ഇന്ത്യയ്ക്ക്, ബൗളിങ് തിരഞ്ഞെടുത്ത് സൂര്യ; പ്ലേയിങ് ഇലവനില്‍ മാറ്റം

ടോസ് നേടിയ ഇന്ത്യ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. പരിക്കേറ്റ ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്ക് പകരം റിങ്കു സിങാണ് ഇന്ന് കളിക്കുന്നത്. ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തില്‍ കളിക്കാതിരുന്ന ശിവം ദുബെയും, ജസ്പ്രീത് ബുംറെയും തിരിച്ചെത്തിയതോടെ അര്‍ഷ്ദീപ് സിങും, ഹര്‍ഷിത് റാണയും പുറത്തായി.

കുല്‍ദീപ് യാദവിന്റെ പ്രകടനം

കത്തിക്ക് മൂർച്ച കൂട്ടാനുള്ള എളുപ്പ വഴികൾ
മാങ്ങ പഴുപ്പിക്കാൻ മാരകവിഷം ഉപയോ​ഗിച്ചോ എന്നറിയണോ
അരിഞ്ഞ സവാള കേടുകൂടാതെ സൂക്ഷിക്കണോ?
സുനിത വില്യംസിന്റെ ആസ്തിയെത്ര?
കാലുകൊണ്ട് മാവു കുഴച്ച് പണിക്കാരൻ, മനുഷ്യർക്ക് കഴിക്കാനുള്ളതാണോ?
കൂടോത്രം വീടുമാറി ചെയ്യ്തയാൾ ഒടുവിൽ
സല്യൂട്ട്! പ്രയാഗ്‌രാജില്‍ അപകടത്തില്‍ പെട്ട വിമാനത്തിലെ പൈലറ്റുമാരെ നാട്ടുകാര്‍ രക്ഷപ്പെടുത്തുന്നു
ഹിസാറില്‍ 282 അടി ഉയരമുള്ള ടവറിന്റെ മുകളില്‍ യുവാവിന്റെ സാഹസം