Asia Cup 2025: കണക്കിലും കൈക്കരുത്തിലും ഇന്ത്യ മുന്നില്‍; ഏഷ്യാ കപ്പ് ഫൈനല്‍ ചരിത്രത്തിലാദ്യമായി ഇന്ത്യ-പാക് പോരാട്ടം
Asia Cup 2025 Final India vs Pakistan: ഇന്ത്യയുടെ ബാറ്റിങും ബൗളിങും സെറ്റാണ്. എന്നാല്‍ അഭിഷേക് ശര്‍മ മാത്രമാണ് ബാറ്റിങില്‍ സ്ഥിരത കാഴ്ചയ്ക്കുന്നത്. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ഇതുവരെയും ഫോമിലായിട്ടില്ല. ബാറ്റിങില്‍ നടത്തുന്ന അഴിച്ചുപണിയും കല്ലുകടിയാണ്
ഞായറാഴ്ച നടക്കുന്ന ഏഷ്യാ കപ്പ് ഫൈനല്‍ ചരിത്രത്തിന്റെ താളുകളില്‍ ഇടം പിടിക്കും. കാരണം, ടൂര്‍ണമെന്റിന്റെ ഫൈനല്‍ ചരിത്രത്തില്‍ ഇതാദ്യമായാണ് ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടുന്നത്. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ഞായറാഴ്ച വൈകിട്ട് എട്ടിന് ആരംഭിക്കുന്ന മത്സരത്തിനായി ആരാധകര്‍ ആവേശത്തിലാണ്. പണ്ടൊക്കെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരം തുല്യശക്തികളുടെ പോരാട്ടമായാണ് കണ്ടിരുന്നതെങ്കില്‍, ഇന്ന് അതല്ല സാഹചര്യം. ഇന്ത്യയ്ക്ക് വെല്ലുവിളി ഉയര്‍ത്താനുള്ള കരുത്ത് ഇന്ന് പാകിസ്ഥാനില്ല.
എന്നാല്‍ ഒരു ടീമുകളെയും വില കുറച്ച് കാണാനുമാകില്ല. കണക്കിലും കൈക്കരുത്തിലും ഇന്ത്യ ബഹുദൂരം മുന്നിലാണ്. ഇത്തവണത്തെ ഏഷ്യാ കപ്പിലെ ഗ്രൂപ്പ്, സൂപ്പര്‍ ഫോര്‍ മത്സരങ്ങളില്‍ പാകിസ്ഥാന്‍ ഇന്ത്യയോട് ദയനീയമായി പരാജയപ്പെട്ടിരുന്നു. ബൗളിങില്‍ തരക്കേടില്ലാത്ത പ്രകടനം കാഴ്ചവയ്ക്കുന്നുണ്ടെങ്കിലും, ബാറ്റിങാണ് പാകിസ്ഥാന്റെ ദൗര്‍ബല്യം. പ്രത്യേകിച്ചും, ടോപ് ഓര്‍ഡറും, മധ്യനിരയും അമ്പേ പരാജയമായിരുന്നു.
Also Read: Sanju Samson: ഒന്നാം നമ്പറില്‍ നിന്ന് വാലറ്റത്തേക്ക്; സഞ്ജുവിനെ എന്തിന് ഒതുക്കി?




എന്നാല്‍ ഇന്ത്യയുടെ ബാറ്റിങും ബൗളിങും സെറ്റാണ്. എന്നാല്‍ അഭിഷേക് ശര്‍മ മാത്രമാണ് ബാറ്റിങില്‍ സ്ഥിരത കാഴ്ചയ്ക്കുന്നത്. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ഇതുവരെയും ഫോമിലായിട്ടില്ല. ബാറ്റിങില്‍ നടത്തുന്ന അഴിച്ചുപണിയും കല്ലുകടിയാണ്. എന്തായാലും പാകിസ്ഥാനെ അനായാസം തകര്‍ത്ത് ഇന്ത്യ ഒമ്പതാം ഏഷ്യാ കപ്പ് കിരീടം നേടുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
ഏഷ്യാ കപ്പിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കിരീടം നേടിയിട്ടുള്ളത് ഇന്ത്യയാണ്, എട്ടു തവണ. രണ്ട് തവണ മാത്രമാണ് പാകിസ്ഥാന്‍ ജേതാക്കളായത്. 1984, 1988, 1990/91, 1995, 2010, 2016, 2018, 2023 വര്‍ഷങ്ങളിലാണ് ഇന്ത്യ ജേതാക്കളായത്. 2000, 2012 വര്‍ഷങ്ങളില്‍ പാകിസ്ഥാന്‍ കിരീടം നേടി.