India vs England: രണ്ടാം ടെസ്റ്റിൽ ആർച്ചർ ഇംഗ്ലണ്ട് ടീമിൽ; ഇന്ത്യൻ ടീമിൽ നിന്ന് ബുംറ പുറത്ത്: കാത്തിരിക്കുന്നത് മറ്റൊരു ദുരന്തം?
Jofra Archer Included vs India: 2021 ഫെബ്രുവരിക്ക് ശേഷം ജോഫ്ര ആർച്ചർ ഇംഗ്ലണ്ട് ടെസ്റ്റ് ടീമിൽ. ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിൽ താരം കളിക്കുമെന്നാണ് കരുതപ്പെടുന്നത്.

ജോഫ്ര ആർച്ചർ
ഇന്ത്യയ്ക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് സ്ക്വാഡിനെ പ്രഖ്യാപിച്ചു. 15 അംഗ സ്ക്വാഡിൽ ജോഫ്ര ആർച്ചർ ടീമിൽ ഉൾപ്പെട്ടതാണ് ശ്രദ്ധേയം. 2021 ഫെബ്രുവരിയ്ക്ക് ശേഷം ഇതാദ്യമാണ് ജോഫ്ര ടെസ്റ്റ് മത്സരത്തിനുള്ള ടീമിൽ ഇടം നേടുന്നത്. 30 വയസുകാരനായ താരം ജൂലായ് രണ്ടിന് ആരംഭിക്കുന്ന ടെസ്റ്റ് മത്സരത്തിൽ കളിക്കുമെന്നാണ് കരുതപ്പെടുന്നത്. ബിർമിംഗ്ഹാമിലെ എഡ്ജ്ബാസ്റ്റണിൽ വച്ചാണ് മത്സരം.
റെഡ് ബോൾ ക്രിക്കറ്റിൽ ഡർഹമിനെതിരായ കൗണ്ടി മത്സരത്തിൻ്റെ അവസാന റൗണ്ടിൽ സസക്സിനായാണ് അവസാനമായി ആർച്ചർ കളിച്ചത്. 2021ൽ ഇന്ത്യക്കെതിരെയായിരുന്നു താരത്തിൻ്റെ അവസാന ടെസ്റ്റ്. പരമ്പരയിൽ പരിക്ക് മൂലം വലഞ്ഞ ആർച്ചറിന് 2024 വരെ കളത്തിലിറങ്ങാനായില്ല. ഇടയ്ക്കിടെ ചില മത്സരങ്ങൾ കളിച്ചെങ്കിലും പരിക്ക് തുടരെ അദ്ദേഹത്തെ ബുദ്ധിമുട്ടിച്ചിരുന്നു. 2024 മെയ് മാസത്തിലാണ് അദ്ദേഹം രാജ്യാന്തര മത്സരത്തിലേക്ക് തിരികെ എത്തിയത്.
Also Read: India vs England: ബർമിംഗ്ഹാമിൽ ബുംറ കളിച്ചേക്കില്ല; ആവനാഴിയിൽ ‘അസ്ത്രങ്ങളില്ലാ’തെ ഇന്ത്യ
ആർച്ചർ ഉൾപ്പെട്ടതൊഴികെ ഇംഗ്ലണ്ട് ടീമിൽ അറ്റ് മാറ്റങ്ങളില്ല. പരമ്പരയിലെ മറ്റ് മത്സരങ്ങൾ ലോർഡ്സ്, ഓൾഡ് ട്രാഫോർഡ്, ഓവൽ എന്നീ വേദികളിലായി നടക്കും. ജൂലായ് 10, ജൂലായ് 23, ജൂലായ് 31 എന്നീ ദിവസങ്ങളിലാണ് യഥാക്രമം ഈ മത്സരങ്ങൾ. ആദ്യ മത്സരത്തിൽ ഇന്ത്യ എട്ട് വിക്കറ്റിന് പരാജയപ്പെട്ടിരുന്നു. രണ്ടാം മത്സരത്തിൽ ഇന്ത്യൻ ടീമിൽ ജസ്പ്രീത് ബുംറ കളിക്കില്ലെന്ന് വിവരമുണ്ട്. ഇതും ഇന്ത്യക്ക് തിരിച്ചടിയാണ്.
രണ്ടാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് സ്ക്വാഡ്: ബെൻ സ്റ്റോക്സ്, ജോഫ്ര ആർച്ചർ, ഷൊഐബ് ബാഷിർ, ജേക്കബ് ബെഥൽ, ഹാരി ബ്രൂക്ക്, ബ്രൈഡൺ കാഴ്സ്, സാം കുക്ക്, സാക്ക് ക്രോളി, ബെൻ ഡക്കറ്റ്, ജേമി ഓവർട്ടൺ, ഒലി പോപ്പ്, ജോ റൂട്ട്, ജേമി സ്മിത്ത്, ജോഷ് ടോങ്, ക്രിസ് വോക്സ്.