AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Suryakumar Yadav: സൂര്യകുമാർ യാദവിന് ഹെർണിയ സർജറി; തിരികെ കളത്തിലെത്താനായി കാത്തിരിക്കുന്നുവെന്ന് താരം

Sports Hernia For Suryakumar Yadav: തനിക്ക് സ്പോർട്സ് ഹെർണിയ ചെയ്തു എന്ന് സൂര്യകുമാർ യാദവ്. വയറിന് വലതുവശത്ത് താഴ്ഭാഗത്തായി സർജറി നടത്തിയെന്ന് താരം കുറിച്ചു.

Suryakumar Yadav: സൂര്യകുമാർ യാദവിന് ഹെർണിയ സർജറി; തിരികെ കളത്തിലെത്താനായി കാത്തിരിക്കുന്നുവെന്ന് താരം
സൂര്യകുമാർ യാദവ്Image Credit source: Suryakumar Yadav Instagram
abdul-basith
Abdul Basith | Published: 26 Jun 2025 13:29 PM

ഇന്ത്യൻ ടി20 ടീം ക്യാപ്റ്റൻ സൂര്യകുമാർ യാദവിന് ഹെർണിയ സർജറി. ജർമനിയിലെ മ്യൂണിച്ചിൽ വച്ചാണ് സർജറി നടത്തിയതെന്ന് ഇഎസ്പിഎൻ ക്രിക്കിൻഫോ റിപ്പോർട്ട് ചെയ്തു. ഹെർണിയ സർജറി കഴിഞ്ഞു എന്ന വാർത്ത സൂര്യകുമാർ യാദവ് തന്നെ തൻ്റെ ഇൻസ്റ്റഗ്രാം ഹാൻഡിലിലൂടെ പങ്കുവച്ചു.

“ലൈഫ് അപ്ഡേറ്റ്: വയറിന് വലതുവശത്ത്, താഴ്ഭാഗത്തായി സ്പോർട്സ് ഹെർണിയ സർജറിക്ക് വിധേയനായി. സുഗമമായ സർജറിയ്ക്ക് ശേഷം ഇത് പങ്കുവെക്കാനായതിൽ സന്തോഷവാനാണ്. ഇതിനകം എൻ്റെ റിക്കവറി ആരംഭിച്ചുകഴിഞ്ഞു. തിരികെ കളത്തിലെത്താനായി കാത്തിരിക്കുന്നു.”- സൂരൂകുമാർ യാദവ് സമൂഹമാധ്യമ അക്കൗണ്ടിൽ കുറിച്ചു.

ഇക്കൊല്ലത്തെ ഐപിഎലിലാണ് താരം അവസാനമായി കളിച്ചത്. താരത്തിൻ്റെ റെക്കോർഡ് സീസണായിരുന്നു ഇത്തവണത്തേത്. ഇതിലൂടെ മുംബൈ ഇന്ത്യൻസിനെ പ്ലേ ഓഫിലെത്തിക്കാനും സൂര്യകുമാർ യാദവിന് സാധിച്ചു. തുടരെ 16 മത്സരങ്ങളിൽ 25 റൺസോ അതിലധികമോ സ്കോർ നേടി സൂര്യ ലോകറെക്കോർഡ് സ്ഥാപിച്ചിരുന്നു. സീസണിൽ 717 റൺസാണ് താരം നേടിയത്. ഒരു സീസണിൽ ഏറ്റവുമധികം റൺസ് നേടുന്ന മുംബൈ താരമെന്ന റെക്കോർഡും ഇതോടെ സൂര്യ കുറിച്ചു. ഓപ്പണർ അല്ലാത്ത ഒരാൾ ഒരു ഐപിഎൽ സീസണിൽ നേടുന്ന ഏറ്റവുമധികം റൺസും ഇത് തന്നെ.

Also Read: India vs England: ഇന്ത്യ പാഴാക്കിയ എട്ട് ക്യാച്ചുകളിൽ ഇംഗ്ലണ്ട് നേടിയത് 250 റൺസ്; ആദ്യ ടെസ്റ്റിലെ പരാജയത്തിന് പ്രധാന കാരണം ചോരുന്ന കൈകൾ

നിലവിൽ ഇംഗ്ലണ്ട് പര്യടനത്തിലാണ് ഇന്ത്യ. ഇംഗ്ലണ്ട് പരമ്പരയ്ക്ക് ശേഷം ഇന്ത്യ ബംഗ്ലാദേശിനെതിരെ പരിമിത ഓവർ പരമ്പര കളിക്കും. മൂന്ന് വീതം ഏദികനങ്ങളും ടി20കളുമാണ് പരമ്പരയിൽ ഉള്ളത്. ബംഗ്ലാദേശിനെതിരെ ഓഗസ്റ്റ് 26ന് ആരംഭിക്കുന്ന ടി20 പരമ്പരയിൽ സൂര്യകുമാർ കളിക്കുമെന്നാണ് കരുതപ്പെടുന്നത്.

2024 ടി20 ലോകകപ്പ് ഇന്ത്യ നേടിയതോടെ ക്യാപ്റ്റനായിരുന്ന രോഹിത് ശർമ്മയും മുതിർന്ന താരങ്ങളായ രവീന്ദ്ര ജഡേജയും വിരാട് കോലിയും വിരമിച്ചിരുന്നു. ഇതോടെയാണ് സൂര്യകുമാർ യാദവിനെ ക്യാപ്റ്റനാക്കിയത്.