Karyavattom T20 Ticket Sale: പൃഥിരാജ് ഉദ്ഘാടനം ചെയ്യും; കാര്യവട്ടം ടി20യുടെ ടിക്കറ്റ്‌ വില്‍പന ഇന്ന് മുതല്‍; എങ്ങനെ ബുക്ക് ചെയ്യാം?

India-New Zealand Thiruvananthapuram T20 ticket booking starts today: കാര്യവട്ടത്ത്‌ നടക്കുന്ന ഇന്ത്യ-ന്യൂസിലന്‍ഡ് ടി20 പരമ്പരയിലെ അഞ്ചാം മത്സരത്തിന്റെ ടിക്കറ്റ് വില്‍പന ഇന്ന് ആരംഭിക്കും. നടന്‍ പൃഥിരാജ് വില്‍പന ഉദ്ഘാടനം ചെയ്യും. ഇന്ന് വൈകിട്ട് ഏഴ് മുതല്‍ ടിക്കറ്റ് ബുക്ക് ചെയ്യാം.

Karyavattom T20 Ticket Sale: പൃഥിരാജ് ഉദ്ഘാടനം ചെയ്യും; കാര്യവട്ടം ടി20യുടെ ടിക്കറ്റ്‌ വില്‍പന ഇന്ന് മുതല്‍; എങ്ങനെ ബുക്ക് ചെയ്യാം?

Prithviraj Sukumaran

Published: 

21 Jan 2026 | 01:29 PM

തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ-ന്യൂസിലന്‍ഡ് ടി20 പരമ്പരയിലെ അഞ്ചാം മത്സരത്തിന്റെ ടിക്കറ്റ് വില്‍പന ഇന്ന് ആരംഭിക്കും. നടന്‍ പൃഥിരാജ് സുകുമാരന്‍ ടിക്കറ്റ് വില്‍പന ഉദ്ഘാടനം ചെയ്യും. ഇന്ന് വൈകിട്ട് ഏഴ് മുതല്‍ ആരാധകര്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യാം. ‘ticketgenie’ എന്ന വെബ്‌സൈറ്റിലോ ആപ്പിലോ ടിക്കറ്റ് ബുക്ക് ചെയ്യാനാകും.

ജനുവരി 31 നാണ് മത്സരം. മലയാളി ആരാധകര്‍ ഏറെ കാത്തിരിക്കുന്ന മത്സരമാണിത്. അതുകൊണ്ട് തന്നെ നിരവധി പേര്‍ ടിക്കറ്റ് ബുക്ക് ചെയ്യാനാണ് സാധ്യത. മത്സരം കാണാന്‍ താത്പര്യമുള്ളവര്‍ എത്രയും വേഗം ടിക്കറ്റ് ബുക്ക് ചെയ്യുന്നതാകും ഉചിതം.

മലയാളി താരം സഞ്ജു സാംസണ്‍ ന്യൂസിലന്‍ഡിനെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിലുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇതുവരെ 68 മത്സരങ്ങളില്‍ കളിച്ചെങ്കിലും, കേരളത്തില്‍ ഒരു മത്സരം പോലും കളിക്കാന്‍ സഞ്ജുവിന് സാധിച്ചിട്ടില്ല.

Also Read: Sanju Samson: ഇത് സഞ്ജു സാംസണ്‍ 2.0! ടി20 ലോകകപ്പില്‍ ചേട്ടന്‍ തകര്‍ക്കും; ഈ കണക്കുകള്‍ സൂചന

2019ല്‍ കാര്യവട്ടത്ത് ഇന്ത്യ വെസ്റ്റ് ഇന്‍സീസിനെ നേരിട്ടപ്പോള്‍ അന്ന് സ്‌ക്വാഡില്‍ സഞ്ജുവുമുണ്ടായിരുന്നു. എന്നാല്‍ പ്ലേയിങ് ഇലവനില്‍ അവസരം ലഭിച്ചില്ല. ഇതിന് ശേഷം ഇതാദ്യമായാണ് സഞ്ജു ഇന്ത്യന്‍ ടീമിനൊപ്പം കാര്യവട്ടത്തേക്ക് വരുന്നത്. ഇന്ത്യന്‍ ടീമിനായി ആദ്യമായി സ്വന്തം മണ്ണില്‍ കളിക്കുന്നതിനുള്ള അവസരമാണ് ജനുവരി 31 ന് സഞ്ജുവിനെ കാത്തിരിക്കുന്നത്.

ന്യൂസിലന്‍ഡിനെതിരായ പരമ്പരയിലെ ആദ്യ മത്സരം ഇന്ന് നടക്കും. വൈകിട്ട് ഏഴിന് നാഗ്പൂരിലാണ് മത്സരം. രണ്ടാം ടി20 23ന് റായ്പുരിലാണ്. മൂന്നാം ടി20 25ന് ഗുവാഹത്തിയിലും, നാലാം ടി20 28ന് വിശാഖപട്ടണത്തും നടക്കും. കാര്യവട്ടത്ത് നടക്കുന്ന അഞ്ചാം ടി20ക്ക് ശേഷം ഇന്ത്യന്‍ ടീം ലോകകപ്പിന് പുറപ്പെടും.

ഷാരൂഖാന്റെ വാച്ചിന്റെ വില എത്ര? പ്രത്യേകതകൾ ഏറെ
കോളിഫ്‌ളവറില്‍ നിന്നും പുഴുവിനെ തുരത്താനുള്ള വഴിയിതാ
ഈ ഭക്ഷണങ്ങൾ പ്ലാസ്റ്റിക് പാത്രത്തിൽ ഫ്രിഡ്ജിൽ വയ്ക്കരുത്
സൈന നെഹ്‌വാളിന്റെ ആസ്തിയെത്ര?
ഇന്ത്യന്‍ ആര്‍മിയുടെ റൈഫിള്‍ ഘടിപ്പിച്ച റോബോട്ടിനെ കണ്ടിട്ടുണ്ടോ? റിപ്പബ്ലിക് പരേഡിന്റെ റിഹേഴ്‌സലിനിടയിലെ കാഴ്ച
പ്രയാഗ്‌രാജിൽ വ്യോമസേനയുടെ പരിശീലന വിമാനം കുളത്തിൽ തകർന്നുവീണു
അമിത ലോഡ് ആപത്ത്
Bullet Train Video: ഇന്ത്യയിൽ ഉടൻ, ഇതാണ് ആ ബുള്ളറ്റ് ട്രെയിൻ