AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

India vs England: എന്തുകൊണ്ട് കളി തോറ്റു?; രണ്ട് കാരണങ്ങൾ എണ്ണിപ്പറഞ്ഞ് ശുഭ്മൻ ഗിൽ

Gill Admits Two Reasons For Loss Against England: ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ പരാജയപ്പെട്ടതിന് രണ്ട് കാരണങ്ങളെന്ന് ക്യാപ്റ്റൻ ശുഭ്മൻ ഗിൽ. അടുത്ത മത്സരങ്ങളിൽ അത് തിരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

India vs England: എന്തുകൊണ്ട് കളി തോറ്റു?; രണ്ട് കാരണങ്ങൾ എണ്ണിപ്പറഞ്ഞ് ശുഭ്മൻ ഗിൽ
ശുഭ്മൻ ഗിൽImage Credit source: PTI
abdul-basith
Abdul Basith | Updated On: 25 Jun 2025 13:26 PM

ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ പരാജയപ്പെടാനുള്ള കാരണങ്ങൾ എണ്ണിപ്പറഞ്ഞ് ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ. രണ്ട് കാരണങ്ങളാണ് ഗിൽ ചൂണ്ടിക്കാട്ടിയത്. പരമ്പരയിലെ ആദ്യ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യ അഞ്ച് വിക്കറ്റിന് പരാജയപ്പെട്ടിരുന്നു. ഇന്ത്യക്കായി രണ്ട് ഇന്നിംഗ്സുകളിൽ നിന്ന് അഞ്ച് സെഞ്ചുറി പിറന്നെങ്കിലും വിജയിക്കാൻ കഴിഞ്ഞില്ല.

ക്യാച്ചുകൾ പാഴാക്കിയതും ലോവർ ഓർഡറിൻ്റെ മോശം സംഭാവനകളുമാണ് ഇന്ത്യയുടെ പരാജയത്തിന് കാരണമെന്ന് ഗിൽ പറഞ്ഞു. “അതൊരു ഗംഭീര ടെസ്റ്റ് മത്സരമായിരുന്നു. ഞങ്ങൾക്ക് അവസരങ്ങൾ ലഭിച്ചു. ഒരുപാട് ക്യാച്ചുകൾ പാഴാക്കി. ലോവർ ഓർഡർ കാര്യമായ സംഭാവനകൾ നൽകിയതുമില്ല. അതാണ് തോൽവിയ്ക്കുള്ള കാരണങ്ങളായത്. പക്ഷേ, ടീമിൻ്റെ ആകെ പ്രകടനത്തിൽ അഭിമാനമാണ്. നന്നായി കളിച്ചു. 430 റൺസ് എടുത്ത് ഡിക്ലയർ ചെയ്യാമെന്നാണ് കരുതിയത്. പക്ഷേ, ആറ് വിക്കറ്റ് 25 റൺസിന് നഷ്ടമായി.”- പ്രസൻ്റേഷൻ സെറിമണിയിൽ ഗിൽ പറഞ്ഞു.

അവസാനത്തിൽ നമുക്ക് ആവശ്യമായ റൺസ് നേടാനാവില്ലെന്നും ഗിൽ പറഞ്ഞു. പക്ഷേ, അതുണ്ടായില്ല. ലോവർ ഓർഡർ സംഭാവനകളെപ്പറ്റിയാണ് തങ്ങൾ എപ്പോഴും സംസാരിക്കാറുള്ളത്. പക്ഷേ, തകർച്ച വളരെ പെട്ടെന്നായിരുന്നു. വരും മത്സരങ്ങളിൽ അത് തിരുത്തേണ്ടതുണ്ടെന്നും ഗിൽ പറഞ്ഞു.

Also Read: Sanju Samson: ഇത്തവണ കേരള ക്രിക്കറ്റ് ലീഗിൽ സഞ്ജു സാംസണും; ലേലത്തിൽ രജിസ്റ്റർ ചെയ്തെന്ന് റിപ്പോർട്ടുകൾ

ആദ്യ ഇന്നിംഗ്സിൽ 3 വിക്കറ്റ് നഷ്ടത്തിൽ 430 റൺസെന്ന നിലയിൽ നിന്ന് ഇന്ത്യ 471 റൺസിന് ഓൾ ഔട്ടായിരുന്നു. രണ്ടാം ഇന്നിംഗ്സിൽ 4 വിക്കറ്റ് നഷ്ടത്തിൽ 333 റൺസെന്ന നിലയിൽ നിന്ന് ഇന്ത്യ 364 റൺസിന് ഓൾ ഔട്ടാവുകയും ചെയ്തു. ആദ്യ ഇന്നിംഗ്സിൽ ആറ് ക്യാച്ചുകൾ പാഴാക്കിയ ഇന്ത്യ രണ്ടാം ഇന്നിംഗ്സിൽ രണ്ട് ക്യാച്ചുകളും നഷ്ടപ്പെടുത്തി. മത്സരത്തിൽ ജയ്സ്വാൾ ആകെ നാല് ക്യാച്ചുകൾ പാഴാക്കിയിരുന്നു.