Sanju Samson: സഞ്ജു സാംസൺ തുടങ്ങി വെച്ചു, കോലി ഫിനിഷ് ചെയ്തു; പത്ത് ടീമുകളും സെഞ്ചുറിയടിച്ച ഏക ഐപിഎല്‍ സീസണ്‍
IPL 2026 League Stage With Historic Batting Milestones: സഞ്ജു സാംസൺ മാത്രമാണ് ഈ സീസണിൽ രണ്ട് സെഞ്ചുറികൾ നേടിയ ഏക ബാറ്റര്‍. പത്ത് ഫ്രാഞ്ചൈസികളും കുറഞ്ഞത് ഒരു സെഞ്ചുറിയെങ്കിലും നേടുന്ന അപൂർവ റെക്കോർഡിനാണ് ഐപിഎല്‍ 2026 സീസണ്‍ സാക്ഷ്യം വഹിച്ചത്.
IPL 2026 Centuries: പത്ത് ഫ്രാഞ്ചൈസികളും കുറഞ്ഞത് ഒരു സെഞ്ചുറിയെങ്കിലും നേടുന്ന അപൂർവ റെക്കോർഡിനാണ് ഐപിഎല്‍ 2026 സീസണ്‍ സാക്ഷ്യം വഹിച്ചത്. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ സഞ്ജു സാംസണ്‍ ആണ് ഈ സീസണിലെ ആദ്യ സെഞ്ചുറി നേടിയത്. ആര്‍സിബിയുടെ വിരാട് കോലി ലീഗ് ഘട്ടത്തിലെ അവസാന സെഞ്ചുറി നേടി. പ്ലേ ഓഫ് മത്സരങ്ങളും, ഫൈനലും ഇനി നടക്കാനുണ്ട്. അതുകൊണ്ട് തന്നെ ഈ സീസണിലെ സെഞ്ചുറി നേട്ടങ്ങള്‍ ഇനിയും വര്‍ധിച്ചേക്കാം. സഞ്ജു സാംസൺ മാത്രമാണ് ഈ സീസണിൽ രണ്ട് സെഞ്ചുറികൾ നേടിയ ഏക ബാറ്റര്‍.
ചെപ്പോക്കിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ പുറത്താകാതെ നേടിയ 115 റൺസാണ് സഞ്ജുവിന്റെ ഈ സീസണിലെ ആദ്യത്തേതും കരിയറിലെ നാലാമത്തെയും ഐപിഎൽ സെഞ്ചുറി. മുംബൈ ഇന്ത്യൻസിനെതിരെ പുറത്താകാതെ 101 റൺസും സഞ്ജു അടിച്ചുകൂട്ടി. സിഎസ്‌കെയ്‌ക്കായി 14 ലീഗ് മത്സരങ്ങളിൽ നിന്ന് 477 റൺസാണ് സഞ്ജു ഈ സീസണിൽ നേടിയത്.
മുന്നില്‍ മുംബൈ
ഈ സീസണിൽ മൂന്ന് സെഞ്ച്വറികൾ നേടിയിട്ടുള്ള ഒരേയൊരു ഫ്രാഞ്ചൈസി മുംബൈ ഇന്ത്യൻസാണ്. പഞ്ചാബ് കിങ്സിനെതിരെ നടന്ന മത്സരത്തിൽ ക്വിന്റൺ ഡി കോക്ക് 60 പന്തിൽ പുറത്താകാതെ 112 റൺസ് നേടി. ഗുജറാത്ത് ടൈറ്റൻസിനെതിരെ തിലക് വർമ്മ 45 പന്തിൽ 101 റൺസ് അടിച്ചുകൂട്ടി. സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ റയാൻ റിക്കൽട്ടൺ 55 പന്തിൽ 123 റൺസ് നേടി. വെറും 44 പന്തുകളിൽ നിന്നാണ് റിക്കൽട്ടൺ സെഞ്ചുറി തികച്ചത്. മുംബൈ ഇന്ത്യൻസ് ചരിത്രത്തിലെ ഒരു ബാറ്റ്സ്മാന്റെ ഏറ്റവും വേഗമേറിയ ഐപിഎൽ സെഞ്ചുറിയാണ് ഇത്.
Also Read: Sanju Samson: ഐപിഎല്‍ കഴിഞ്ഞതും സഞ്ജു പരിക്കിന്റെ പിടിയില്‍; അയര്‍ലന്‍ഡ് പര്യടനത്തില്‍ തിരിച്ചടിയോ?
പഞ്ചാബ് കിങ്സിനെതിരെ ഡൽഹി ക്യാപിറ്റൽസിനായി കെഎൽ രാഹുൽ 67 പന്തിൽ പുറത്താകാതെ നേടിയ 152 റൺസാണ് ഈ സീസണിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍. രാഹുലിന്റെ ആറാമത്തെ ഐപിഎൽ സെഞ്ചുറിയായിരുന്നു ഇത്. 14 ലീഗ് മത്സരങ്ങളിൽ നിന്ന് 593 റൺസാണ് രാഹുൽ ഈ സീസണിൽ അടിച്ചുകൂട്ടിയത്.
ഗുജറാത്ത് ടൈറ്റൻസിന്റെ സായ് സുദർശൻ, ആർസിബിക്കെതിരെ 57 പന്തിൽ 100 റൺസ് നേടിയിരുന്നു. രാജസ്ഥാന്‍ റോയല്‍സിന്റെ പതിനഞ്ചുകാരന്‍ ഓപ്പണര്‍ വൈഭവ് സൂര്യവംശിയാണ് സെഞ്ചുറി നേടിയ മറ്റൊരു താരം. ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് വേണ്ടി ഫിൻ അലൻ 47 പന്തിൽ പുറത്താകാതെ 100 റൺസ് നേടിയിരുന്നു.
ലഖ്നൗ സൂപ്പർ ജയന്റ്സ് പോയിന്റ് പട്ടികയിൽ ഏറ്റവും അവസാന സ്ഥാനത്താണ് സീസൺ അവസാനിപ്പിച്ചതെങ്കിലും മിച്ചല്‍ മാര്‍ഷ് മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ആർസിബിക്കെതിരെ 56 പന്തിൽ 111 റൺസാണ് താരം നേടിയത്. ഈ സീസണിൽ എൽഎസ്ജിയുടെ ഒരേയൊരു സെഞ്ചുറി നേട്ടക്കാരനും മിച്ചൽ മാർഷായിരുന്നു. പഞ്ചാബ് കിങ്‌സിന്റെ ശ്രേയസ് അയ്യരും, കൂപ്പര്‍ കോണോലിയും ഇത്തവണ സെഞ്ചുറികള്‍ നേടിയിരുന്നു. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഓപ്പണര്‍ അഭിഷേക് സെഞ്ചുറി നേടി.
സെഞ്ചുറി നേടിയവര്‍
- സഞ്ജു സാംസണ്‍
- ക്വിന്റോണ്‍ ഡി കോക്ക്
- ഫിന്‍ അലന്‍
- റിയാന്‍ റിക്കല്‍ട്ടണ്‍
- മിച്ചല്‍ മാര്‍ഷ്
- ശ്രേയസ് അയ്യര്‍
- കൂപ്പര്‍ കോണോലി
- സായ് സുദര്‍ശന്‍
- കെഎല്‍ രാഹുല്‍
- വൈഭവ് സൂര്യവംശി
- അഭിഷേക് ശര്‍മ്മ
- വിരാട് കോലി
- തിലക് വര്‍മ
English Summary
Sanju Samson scored two centuries for CSK in IPL 2026. For the first time, all ten franchises produced a centurion. Virat Kohli confirmed this unique record with his ninth IPL hundred. KL Rahul smashed an unbeaten 152 to record the season’s highest score.