KCL 2025: തകര്‍പ്പന്‍ തുടക്കവുമായി തൃശൂര്‍ ടൈറ്റന്‍സ്, ആലപ്പി റിപ്പിള്‍സിനെ തകര്‍ത്തു

Kerala cricket league season 2 Thrissur Titans vs Alleppey Ripples match result: ഓപ്പണര്‍മാരായ ആനന്ദ് കൃഷ്ണനും, അഹമ്മദ് ഇമ്രാനും പുറത്തെടുത്ത തകര്‍പ്പന്‍ ബാറ്റിങാണ് തൃശൂരിന്റെ വിജയം അനായാസമാക്കിയത്. ആനന്ദ് 39 പന്തില്‍ 63 റണ്‍സ് അടിച്ചുകൂട്ടി. 44 പന്തില്‍ 61 റണ്‍സാണ് അഹമ്മദ് ഇമ്രാന്‍ നേടിയത്

KCL 2025: തകര്‍പ്പന്‍ തുടക്കവുമായി തൃശൂര്‍ ടൈറ്റന്‍സ്, ആലപ്പി റിപ്പിള്‍സിനെ തകര്‍ത്തു

Alleppey Ripples vs Thrissur Titans

Published: 

22 Aug 2025 19:00 PM

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ തൃശൂര്‍ ടൈറ്റന്‍സിന് തകര്‍പ്പന്‍ തുടക്കം. ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ ആലപ്പി റിപ്പിള്‍സിനെ ഏഴ് വിക്കറ്റിന് തകര്‍ത്തു. ആലപ്പി ഉയര്‍ത്തിയ 152 റണ്‍സ് വിജയലക്ഷ്യം 16.3 ഓവറില്‍ തൃശൂര്‍ മറികടന്നു. ഓപ്പണര്‍മാരായ ആനന്ദ് കൃഷ്ണനും, അഹമ്മദ് ഇമ്രാനും പുറത്തെടുത്ത തകര്‍പ്പന്‍ ബാറ്റിങാണ് തൃശൂരിന്റെ വിജയം അനായാസമാക്കിയത്. ആനന്ദ് 39 പന്തില്‍ 63 റണ്‍സ് അടിച്ചുകൂട്ടി. 44 പന്തില്‍ 61 റണ്‍സാണ് അഹമ്മദ് ഇമ്രാന്‍ നേടിയത്.

ഓപ്പണിങ് വിക്കറ്റില്‍ 12.4 ഓവറില്‍ 121 റണ്‍സാണ് ഇരുവരും അടിച്ചുകൂട്ടിയത്. തൃശൂര്‍ ടൈറ്റന്‍സിന്റെ അടിത്തറ ഭദ്രമാക്കിയതിന് ശേഷമാണ് ഇരുവരും മടങ്ങിയത്. അഹമ്മദ് ഇമ്രാനെ പുറത്താക്കി വിഘ്‌നേഷ് പുത്തൂരാണ് ആലപ്പിക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചത്. അധികം വൈകാതെ ആനന്ദ് കൃഷ്ണനും മടങ്ങി. ശ്രീഹരി എസ് നായരാണ് ആനന്ദിനെ പുറത്താക്കിയത്.

തുടര്‍ന്ന് ക്രീസിലെത്തിയ ഷോണ്‍ റോജര്‍ നിരാശപ്പെടുത്തി. എട്ട് പന്തില്‍ ഏഴ് റണ്‍സെടുത്ത ഷോണിനെയും വിഘ്‌നേഷ് മടക്കി. എന്നാല്‍ തുടര്‍ന്ന് ക്രീസിലെത്തിയ എകെ അര്‍ജുനെ കൂട്ടുപിടിച്ച്‌ അക്ഷയ് മനോഹര്‍ തൃശൂരിനെ വിജയത്തിലേക്ക് നയിച്ചു. അക്ഷയ് എട്ട് പന്തില്‍ 10 റണ്‍സും, അര്‍ജുന്‍ ഒരു റണ്‍സുമെടുത്ത് പുറത്താകാതെ നിന്നു. ആലപ്പിക്കായി വിഘ്‌നേഷ് പുത്തൂര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.

Also Read: KCL 2025: അടിച്ചുകളിക്കാന്‍ അസ്ഹറുദ്ദീന്‍ മാത്രം, തൃശൂര്‍ ടൈറ്റന്‍സിനെതിരെ ആലപ്പി റിപ്പിള്‍സിന് ഭേദപ്പെട്ട സ്‌കോര്‍

38 പന്തില്‍ 56 റണ്‍സെടുത്ത ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്റെ ബാറ്റിങാണ് ആലപ്പിക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. ശ്രീരൂപ് പുറത്താകാതെ 23 പന്തില്‍ 30 റണ്‍സെടുത്തു. മറ്റ് ബാറ്റര്‍മാര്‍ നിറംമങ്ങി. തൃശൂരിനായി സിബിന്‍ ഗിരീഷ് നാലു വിക്കറ്റ് വീഴ്ത്തി.

പ്രമേഹമുള്ളവർക്ക് ശർക്കര കഴിക്കാമോ?
ആസ്ത്മ ഉള്ളവർ ആണോ എങ്കിൽ ഈ ഭക്ഷണങ്ങൾ കഴിക്കൂ.
പാചകം ചെയ്യേണ്ടത് കിഴക്ക് ദിശ നോക്കിയോ?
വയറിന് അസ്വസ്ഥത ഉള്ളപ്പോൾ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ
മുങ്ങിയ രാഹുൽ അവസാനം പൊങ്ങി
സ്കൂട്ടറിൻ്റെ ബാക്കിൽ സുഖ യാത്ര
ചരിത്ര വിജയമെന്ന് മുഖ്യമന്ത്രി
രണ്ടാം ഘട്ട തിരഞ്ഞെടുപ്പിന് തുടക്കം