Kerala Cricket League 2025: കേരള ക്രിക്കറ്റ് ലീഗ് കാണാന്‍ ഒന്നല്ല, നാല് മാര്‍ഗങ്ങള്‍; ആ വഴികള്‍ ഇങ്ങനെ
Kerala Cricket League Season 2 live matches when and where to watch: ആറു ടീമുകളാണ് ലീഗില്‍ പങ്കെടുക്കുന്നത്. ഏരീസ് കൊല്ലം സെയിലേഴ്‌സ്, കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സ്, അദാനി ട്രിവാന്‍ഡ്രം റോയല്‍സ്, കൊച്ചി ബ്ലൂ ടൈഗേഴ്‌സ്, തൃശൂര്‍ ടൈറ്റന്‍സ്, ആലപ്പി റിപ്പിള്‍സ് എന്നീ ടീമുകളാണ് പങ്കെടുക്കുന്നത്.
കേരള ക്രിക്കറ്റ് ലീഗിന്റെ രണ്ടാം സീസണിന് നാളെ കൊടിയേറും. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഏരീസ് കൊല്ലം സെയിലേഴ്‌സ് റണ്ണര്‍ അപ്പുകളായ കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സിനെ നേരിടും. ഉച്ചയ്ക്ക് 2.30ന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് മത്സരം. എല്ലാ ദിവസവും രണ്ട് മത്സരങ്ങളുണ്ട്. നാളെ നടക്കുന്ന രണ്ടാം മത്സരത്തില്‍ അദാനി ട്രിവാന്‍ഡ്രം റോയല്‍സ് കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെ നേരിടും. 7.45നാണ് മത്സരം.
എല്ലാ ദിവസവും ആദ്യ മത്സരങ്ങള്‍ 2.30ന് തുടങ്ങും. നാളെയൊഴികെയുള്ള മറ്റ് ദിവസങ്ങളില്‍ രണ്ടാം മത്സരം രാത്രി 6.45ന് ആരംഭിക്കും. ഗ്രൂപ്പ് ഘട്ടത്തിലെ പോരാട്ടം സെപ്തംബര്‍ നാലിന് അവസാനിക്കും. സെപ്തംബര്‍ അഞ്ചിനാണ് രണ്ട് സെമി ഫൈനല്‍ മത്സരങ്ങളും നടക്കുന്നത്. ഫൈനല്‍ സെപ്തംബര്‍ ആറിന് 6.45ന് നടക്കും.
ആരാധകര്‍ക്ക് സ്റ്റേഡിയത്തില്‍ നേരിട്ടെത്തി മത്സരം കാണാം. സ്റ്റേഡിയത്തില്‍ എത്താന്‍ സാധിക്കാത്തവര്‍ക്ക് മറ്റ് മൂന്ന് മാര്‍ഗങ്ങളിലൂടെയും മത്സരം കാണാനാകും. സ്റ്റാര്‍ സ്‌പോര്‍ട്‌സ് 3 ആണ് ഒരു മാര്‍ഗം. ഏഷ്യാനെറ്റ് പ്ലസിലും മത്സരം കാണും. കൂടാതെ ഫാന്‍കോഡിലും മത്സരം തത്സമയം സംപ്രേക്ഷണം ചെയ്യും.




ആറു ടീമുകളാണ് ലീഗില്‍ പങ്കെടുക്കുന്നത്. ഏരീസ് കൊല്ലം സെയിലേഴ്‌സ്, കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സ്, അദാനി ട്രിവാന്‍ഡ്രം റോയല്‍സ്, കൊച്ചി ബ്ലൂ ടൈഗേഴ്‌സ്, തൃശൂര്‍ ടൈറ്റന്‍സ്, ആലപ്പി റിപ്പിള്‍സ് എന്നീ ടീമുകളാണ് പങ്കെടുക്കുന്നത്.
സച്ചിന്‍ ബേബിയാണ് ഏരീസ് കൊല്ലം സെയിലേഴ്‌സിന്റെ നായകന്‍. കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സിനെ രോഹന്‍ കുന്നുമ്മല്‍ നയിക്കും. കൃഷ്ണപ്രസാദാണ് അദാനി ട്രിവാന്‍ഡ്രം റോയല്‍സിന്റെ ക്യാപ്റ്റന്‍. സിജോമോന്‍ ജോസഫ് തൃശൂര്‍ ടൈറ്റന്‍സിനെ നയിക്കും. സാലി സാംസണാണ് കൊച്ചി ബ്ലൂ ടൈഗേഴ്‌സിന്റെ നായകന്‍. മുഹമ്മദ് അസ്ഹറുദ്ദീനാണ് ആലപ്പി റിപ്പിള്‍സിന്റെ ക്യാപ്റ്റന്‍.