KCL 2025: അടിച്ചുകളിക്കാന്‍ അസ്ഹറുദ്ദീന്‍ മാത്രം, തൃശൂര്‍ ടൈറ്റന്‍സിനെതിരെ ആലപ്പി റിപ്പിള്‍സിന് ഭേദപ്പെട്ട സ്‌കോര്‍

Kerala cricket league season 2 Alleppey Ripples vs Thrissur Titans: 38 പന്തില്‍ 56 റണ്‍സെടുത്ത ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍, പുറത്താകാതെ 23 പന്തില്‍ 30 റണ്‍സെടുത്ത എംപി ശ്രീരൂപ് എന്നിവരുടെ പ്രകടനമാണ് ആലപ്പിക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. മറ്റ് ബാറ്റര്‍മാര്‍ നിരാശപ്പെടുത്തി

KCL 2025: അടിച്ചുകളിക്കാന്‍ അസ്ഹറുദ്ദീന്‍ മാത്രം, തൃശൂര്‍ ടൈറ്റന്‍സിനെതിരെ ആലപ്പി റിപ്പിള്‍സിന് ഭേദപ്പെട്ട സ്‌കോര്‍

Alleppey Ripples vs Thrissur Titans

Published: 

22 Aug 2025 17:15 PM

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ ഇന്ന് നടക്കുന്ന ആദ്യ മത്സരത്തില്‍ ആലപ്പി റിപ്പിള്‍സിനെതിരെ തൃശൂര്‍ ടൈറ്റന്‍സിന് 152 റണ്‍സ് വിജയലക്ഷ്യം. 38 പന്തില്‍ 56 റണ്‍സെടുത്ത ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍, പുറത്താകാതെ 23 പന്തില്‍ 30 റണ്‍സെടുത്ത എംപി ശ്രീരൂപ് എന്നിവരുടെ പ്രകടനമാണ് ആലപ്പിക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. മറ്റ് ബാറ്റര്‍മാര്‍ നിരാശപ്പെടുത്തി. നാല് വിക്കറ്റെടുത്ത സിബിന്‍ ഗിരീഷിന്റെ പ്രകടനമാണ് ആലപ്പിയെ വിറപ്പിച്ചത്.

ടോസ് നേടിയ തൃശൂര്‍ ടൈറ്റന്‍സ് ക്യാപ്റ്റന്‍ സിജോമോന്‍ ജോസഫ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. അക്ഷയ് ചന്ദ്രനും, ഓള്‍ റൗണ്ടര്‍ ജലജ് സക്‌സേനയുമായിരുന്നു ആലപ്പിയുടെ ഓപ്പണര്‍മാര്‍. എട്ട് പന്തില്‍ എട്ട് റണ്‍സെടുത്ത ജലജിനെ പുറത്താക്കി ആനന്ദ് ജോസഫാണ് തൃശൂരിന് ആദ്യ വിക്കറ്റ് സമ്മാനിച്ചത്. തൊട്ടുപിന്നാലെ ഒമ്പത് പന്തില്‍ ഏഴ് റണ്‍സെടുത്ത അക്ഷയ് ചന്ദ്രനെയും ആനന്ദ് പുറത്താക്കി.

സ്‌കോര്‍ബോര്‍ഡ് 38ല്‍ എത്തിയപ്പോഴേക്കും 14 റണ്‍സെടുത്ത അഭിഷേക് പി നായരെയും നഷ്ടമായി. സിബിന്‍ ഗിരീഷിനായിരുന്നു വിക്കറ്റ്. നാലാം വിക്കറ്റില്‍ അനൂജ് ജോതിനും, അസ്ഹറുദ്ദീനും ആലപ്പിക്ക് 48 റണ്‍സിന്റെ പാര്‍ട്ണര്‍ഷിപ്പ് സമ്മാനിച്ചു. എന്നാല്‍ 11 റണ്‍സെടുത്ത അനൂജിനെ മുഹമ്മദ് ഇഷാഖ് വീഴ്ത്തിയതോടെ ആലപ്പി പ്രതിരോധത്തിലായി. തുടര്‍ന്ന് ക്രീസിലെത്തിയ അക്ഷയ് ടികെ വന്നപോലെ മടങ്ങി. മൂന്ന് പന്തില്‍ രണ്ട് റണ്‍സായിരുന്നു അക്ഷയുടെ സമ്പാദ്യം. സിബിന്‍ ഗിരീഷിനായിരുന്നു വിക്കറ്റ്.

Also Read: KCL 2025: അവസാന ഓവർ ത്രില്ലർ; കാലിക്കറ്റിനെതിരെ ഒരു വിക്കറ്റിൻ്റെ ആവേശജയവുമായി കൊല്ലം

ആലപ്പിയുടെ സ്‌കോര്‍ബോര്‍ഡ് 100 കടന്നതിന് പിന്നാലെ അസ്ഹറുദ്ദീനെയും സിബിന്‍ പുറത്താക്കി. നാല് പന്തില്‍ മൂന്ന് റണ്‍സെടുത്ത ബാബു ബാബിവിനെയും പുറത്താക്കി സിബിന്‍ വിക്കറ്റ് വേട്ടം നാലാക്കി ഉയര്‍ത്തി. എട്ടാം വിക്കറ്റില്‍ ആദിത്യ ബൈജു (പുറത്താകാതെ 11 പന്തില്‍ 12)-ശ്രീരൂപ് സഖ്യം പടുത്തുയര്‍ത്തിയ 41 റണ്‍സിന്റെ കൂട്ടുക്കെട്ടാണ് ആലപ്പിക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്.

വയറിന് അസ്വസ്ഥത ഉള്ളപ്പോൾ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ
കാപ്പിയോ ചായയോ? ഏതാണ്​ നല്ലത്
ശരീരം മെലിഞ്ഞുപോയോ? ഈ പഴം കഴിച്ചാല്‍ മതി
ചായ വീണ്ടും വീണ്ടും ചൂടാക്കുന്നത് അപകടമാണോ?
കലാശക്കൊട്ടിന് ഒരുമിച്ച് നൃത്തം ചെയ്ത് സ്ഥാനാർഥികളായ അമ്മയും മകളും
മരത്താൽ ചുറ്റപ്പെട്ട വീട്
പന്ത് തട്ടി ബൈക്കിൻ്റെ നിയന്ത്രണം പോയി
നീലഗിരി പാടിച്ചേരിയിൽ ഇറങ്ങിയ കാട്ടുപോത്ത്