Sanju Samson: സഞ്ജു സ്റ്റാറാണ്, അദ്ദേഹം തിരുവനന്തപുരം ടീമില്‍ ഇല്ലാത്തതില്‍ നിരാശയുണ്ട്; മനസ് തുറന്ന് പ്രിയദര്‍ശന്‍

Kerala cricket league KCL season 2: ക്രിക്കറ്റിനോട് ഇന്നും താല്‍പര്യുണ്ട്. ഐപിഎല്‍ തുടങ്ങിയപ്പോള്‍ കേരളത്തിന് ഒരു ടീമുണ്ടാക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും നടന്നില്ല. കേരളത്തിലെ വലിയൊരു ക്രിക്കറ്റ് നിമിഷത്തില്‍ ഭാഗമാകുന്നതില്‍ സന്തോഷമുണ്ടെന്നും പ്രിയദര്‍ശന്‍

Sanju Samson: സഞ്ജു സ്റ്റാറാണ്, അദ്ദേഹം തിരുവനന്തപുരം ടീമില്‍ ഇല്ലാത്തതില്‍ നിരാശയുണ്ട്; മനസ് തുറന്ന് പ്രിയദര്‍ശന്‍

സഞ്ജു സാംസണ്‍

Published: 

18 Aug 2025 13:32 PM

തിരുവനന്തപുരം: സഞ്ജു സാംസണെ അദാനി ട്രിവാന്‍ഡ്രം റോയല്‍സിന് ലഭിക്കാത്തതില്‍ നിരാശയുണ്ടെന്ന് സംവിധായകനും, ടീം ഉടമയുമായ പ്രിയദര്‍ശന്‍. സഞ്ജുവിന്റെ സാന്നിധ്യം ലീഗിനെ ഒരുപാട് വളര്‍ത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ സീസണിലെ പ്ലസ് പോയിന്റ് അതാണ്. തിരുവനന്തപുരം ടീമില്‍ സഞ്ജു ഇല്ലാത്തതില്‍ നിരാശയുണ്ട്. പക്ഷേ, ടീമിന്റെ കരുത്തില്‍ ആത്മവിശ്വാസമുണ്ട്. ക്രിക്കറ്റ് ടീം ഗെയിമാണ്. ടീമിന്റെ യൂണിറ്റിയും സ്പിരിറ്റുമാണ് ടീമിനെ വിജയിപ്പിക്കുന്നതെന്നും പ്രിയദര്‍ശന്‍ വ്യക്തമാക്കി.

”മമ്മൂട്ടിയുടെയോ, മോഹന്‍ലാലിന്റെയോ സിനിമകള്‍ വരുമ്പോഴാണ് ആളുകളുടെ ആവേശം കൂടുന്നത്. മറ്റുള്ള സിനിമകള്‍ കാണാനും താല്‍പര്യമുണ്ടെങ്കിലും, ഇവര്‍ക്ക് കിട്ടുന്ന പുള്‍ ലഭിക്കാറില്ല. ഇതും സിനിമ പോലെയാണ്. സഞ്ജു ഇന്ന് ഒരു സ്റ്റാറാണ്. കേരളത്തിന്റെ അഭിമാനമാണ് സഞ്ജു”-പ്രിയദര്‍ശന്‍ പറഞ്ഞു.

ക്രിക്കറ്റിനോട് ഇന്നും താല്‍പര്യുണ്ട്. ഐപിഎല്‍ തുടങ്ങിയപ്പോള്‍ കേരളത്തിന് ഒരു ടീമുണ്ടാക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും നടന്നില്ല. കേരളത്തിലെ വലിയൊരു ക്രിക്കറ്റ് നിമിഷത്തില്‍ ഭാഗമാകുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Also Read: KCL 2025: ലേലത്തിലെ കളി കളമറിഞ്ഞ്; മാറിയ ക്യാപ്റ്റന് കീഴിൽ കരുത്തുറ്റ സ്ക്വാഡുമായി ട്രിവാൻഡ്രം റോയൽസ്

അതേസമയം, അദാനി ട്രിവാന്‍ഡ്രം റോയല്‍സിന്റെ ഔദ്യോഗിക ജഴ്‌സി ഇന്ന് പുറത്തിറക്കി. ടീമിന്റെ ഔദ്യോഗിക ഗാനവും പുറത്തിറക്കി. ടീം മാനേജ്‌മെന്റ്, താരങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സ്വകാര്യ ഹോട്ടലിലായിരുന്നു ചടങ്ങ്. ഹോം, എവേ ജഴ്‌സികളടക്കം പ്രകാശനം ചെയ്തു.

വയറിന് അസ്വസ്ഥത ഉള്ളപ്പോൾ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ
കാപ്പിയോ ചായയോ? ഏതാണ്​ നല്ലത്
ശരീരം മെലിഞ്ഞുപോയോ? ഈ പഴം കഴിച്ചാല്‍ മതി
ചായ വീണ്ടും വീണ്ടും ചൂടാക്കുന്നത് അപകടമാണോ?
കലാശക്കൊട്ടിന് ഒരുമിച്ച് നൃത്തം ചെയ്ത് സ്ഥാനാർഥികളായ അമ്മയും മകളും
മരത്താൽ ചുറ്റപ്പെട്ട വീട്
പന്ത് തട്ടി ബൈക്കിൻ്റെ നിയന്ത്രണം പോയി
നീലഗിരി പാടിച്ചേരിയിൽ ഇറങ്ങിയ കാട്ടുപോത്ത്