Rohit KR: രോഹിത് ശര്‍മയുടെ ആരാധകനായ 17കാരന്‍, കെസിഎല്ലില്‍ ഞെട്ടിക്കാന്‍ രോഹിത് കെആര്‍
Rohit KR the 17 year old star of Thrissur Titans: ഹിറ്റ്മാന്‍ രോഹിത് ശര്‍മയാണ് രോഹിതിന്റെ ഇഷ്ടതാരം. റൈസിങ് ഹിറ്റ്മാനെന്നാണ് ടൈറ്റന്‍സ് കെആര്‍ രോഹിതിനെ വിശേഷിപ്പിക്കുന്നത്. കെസിഎല്ലില്‍ സീനിയര്‍ താരങ്ങള്‍ക്കൊപ്പം വമ്പനടികളുമായി രോഹിതും കളം നിറയുമെന്നാണ് ടൈറ്റന്‍സ് ആരാധകരുടെ പ്രതീക്ഷ
കളിക്കളത്തില്‍ വിസ്മയം തീര്‍ക്കാന്‍ പ്രായം ഒരു പ്രശ്‌നമേയല്ലെന്ന് കഴിഞ്ഞ ഐപിഎല്‍ സീസണ്‍ തെളിയിച്ചതാണ്. സീനിയര്‍ താരങ്ങളെ അമ്പരപ്പിച്ച് 14കാരന്‍ വൈഭവ് സൂര്യവംശിയും, 18കാരന്‍ ആയുഷ് മാത്രെയുമൊക്കെ നിറഞ്ഞാടിയത് അത്ര പെട്ടെന്ന് മറക്കാനുമാകില്ലല്ലോ? ഇപ്പോഴിതാ, കേരള ക്രിക്കറ്റ് ലീഗിലും വിസ്മയം തീര്‍ക്കാനെത്തുകയാണ് ഒരു കുട്ടി സൂപ്പര്‍ സ്റ്റാര്‍. പേര് രോഹിത് കെആര്‍. കെസിഎല്‍ രണ്ടാം സീസണിലെ ഏറ്റവും പ്രായം കുറഞ്ഞ താരമാണ് രോഹിത്. പ്രായം വെറും 17 വയസ്.
75,000 രൂപയ്ക്കാണ് തൃശൂര്‍ ടൈറ്റന്‍സ് രോഹിതിനെ ടീമിലെത്തിച്ചത്. വമ്പനടികള്‍ക്ക് പേരുകേട്ട താരമാണ് രോഹിത്. 170 ആണ് ടി20യിലെ സ്‌ട്രൈക്ക് റേറ്റ്. എമര്‍ജിങ് പ്ലെയര്‍ അവാര്‍ഡ് സ്വന്തമാക്കിയിട്ടുള്ള താരം ഭാവിയിലെ വാഗ്ദാനമാണെന്ന് നിസംശയം പറയാം.
തൃപ്പൂണിത്തുറ സ്വദേശിയാണ് ഈ വലംകൈയ്യന്‍ ബാറ്റര്‍. 16 വയസുള്ളപ്പോള്‍ കേരളത്തിനായി അണ്ടര്‍ 19 കളിച്ചു. അടുത്തിടെ സമാപിച്ച എന്‍എസ്‌കെ ട്രോഫിയില്‍ ഫൈനലിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത് രോഹിതായിരുന്നു. പുറത്താകാതെ 10 പന്തില്‍ 39 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്.




Also Read: Rakesh KJ: കെസിഎല്ലില്‍ ‘സെലക്ടഡാ’യ മുന്‍ സെലക്ടര്‍; ഇതാണ് സഞ്ജു പറഞ്ഞ മോട്ടിവേഷണല്‍ താരം
ബാറ്റിങില്‍ രോഹിത് എത്രത്തോളം അപകടകാരിയാണെന്ന് വ്യക്തമാക്കുന്നതാണ് ഈ പ്രകടനം. ഈ ബാറ്റിങ് പ്രകടനത്തോടെ രോഹിത് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു. ബാറ്റിങിലെ ഈ അഗ്രസീവ് അപ്രോച്ചാകാം ടൈറ്റന്‍സ് രോഹിതിനെ ടീമിലെത്തിച്ചതിന് പിന്നിലും.
ഹിറ്റ്മാന്‍ രോഹിത് ശര്‍മയാണ് രോഹിതിന്റെ ഇഷ്ടതാരം. റൈസിങ് ഹിറ്റ്മാനെന്നാണ് ടൈറ്റന്‍സ് കെആര്‍ രോഹിതിനെ വിശേഷിപ്പിക്കുന്നത്. കെസിഎല്ലില്‍ സീനിയര്‍ താരങ്ങള്‍ക്കൊപ്പം വമ്പനടികളുമായി രോഹിതും കളം നിറയുമെന്നാണ് ടൈറ്റന്‍സ് ആരാധകരുടെ പ്രതീക്ഷ. കെസിഎല്ലിലെ ‘വണ്ടര്‍ കിഡാ’യി രോഹിത് മാറുമെന്ന ശുഭാപ്തിവിശ്വാസത്തിലാണ് അവര്‍.