Lochan Gowda: ഇതാ പുതിയ താരോദയം, ഒരോവറില്‍ അഞ്ച് സിക്‌സറുകള്‍ പായിച്ച് ലോച്ചന്‍ ഗൗഡ
Maharaja T20 Trophy: കര്‍ണാടകയിലെ മഹാരാജാസ് ടി ട്വന്റി ട്രോഫിയില്‍ ലോച്ചന്‍ ഗൗഡ എന്ന പുതിയ താരോദയമാണ് ചര്‍ച്ചാ വിഷയം. ഒരോവറില്‍ അഞ്ച് സിക്‌സറുകളടക്കം 32 റണ്‍സ് നേടിയാണ് ഈ 23കാരന്‍ ശ്രദ്ധാ കേന്ദ്രമായത്
ഐപിഎല്ലിന്റെ പുതിയ സീസണ്‍ ആരംഭിക്കാന്‍ ഇനിയും ഒമ്പത് മാസങ്ങളോളം ബാക്കിയുണ്ടെങ്കിലും, താരലേലം ലക്ഷ്യമിട്ട് ആഭ്യന്തര ക്രിക്കറ്റില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുക്കുകയാണ് താരങ്ങള്‍. കേരള ക്രിക്കറ്റ് ലീഗിനൊപ്പം മറ്റ് സംസ്ഥാനങ്ങളിലും നിരവധി ലീഗുകള്‍ നടക്കുന്നുണ്ട്. കര്‍ണാടകയിലെ മഹാരാജാസ് ടി ട്വന്റി ട്രോഫിയില്‍ ലോച്ചന്‍ ഗൗഡ എന്ന പുതിയ താരോദയമാണ് ചര്‍ച്ചാ വിഷയം. ഒരോവറില്‍ അഞ്ച് സിക്‌സറുകളടക്കം 32 റണ്‍സ് നേടിയാണ് ഈ 23കാരന്‍ ശ്രദ്ധാ കേന്ദ്രമായത്.
മൈസൂരിൽ ശിവമോഗ ലയൺസും മാംഗ്ലൂർ ഡ്രാഗൺസും തമ്മിൽ നടന്ന മത്സരത്തിലാണ് ലോച്ചന്‍ വെടിക്കെട്ട് പ്രകടനം പുറത്തെടുത്തത്. ആദ്യം ബാറ്റ് ചെയ്ത മാംഗ്ലൂർ ഡ്രാഗൺസ് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സെടുത്തു. ഓപ്പണറായ ലോച്ചന്‍ 32 പന്തില്‍ 63 റണ്‍സെടുത്തു.
6️⃣ 6️⃣ 6️⃣ 6️⃣ 6️⃣
Lochan Gowda ಒಬ್ಬ ಭವಿಷ್ಯದ ಸೂಪರ್ಸ್ಟಾರ್ ಎಂಬುದಕ್ಕೆ ಅವರ ಸಿಡಿಲಬ್ಬರದ ಸಿಕ್ಸರ್ಗಳೇ ಸಾಕ್ಷಿ. 👑
📺 ವೀಕ್ಷಿಸಿ | Maharaja Trophy KSCA T20 | Shivamogga vs Mangalore | LIVE NOW | ನಿಮ್ಮ Star Sports ಕನ್ನಡದಲ್ಲಿ.#MaharajaTrophyOnJioStar #MaharajaTrophy pic.twitter.com/G68u1RZs38
— Star Sports Kannada (@StarSportsKan) August 22, 2025
പതിനൊന്നാം ഓവറിലാണ് ഈ വലംകയ്യന്‍ ബാറ്റര്‍ അഞ്ച് സിക്‌സറുകള്‍ നേടിയത്. ലയണ്‍സ് ബൗളര്‍ ഡി അശോകിനെയാണ് ലോച്ചന്‍ കടന്നാക്രമിച്ചത്. ഈ ഓവറിലെ അഞ്ചാം പന്തില്‍ മാത്രം താരത്തിന് സിക്‌സടിക്കാനായില്ല. ആ പന്തില്‍ രണ്ട് റണ്‍സ് ഓടിയെടുത്തു. ലോച്ചന്റെ പ്രകടനമികവില്‍ മാംഗ്ലൂര്‍ ഡ്രാഗണ്‍സ് അഞ്ച് റണ്‍സിന് ജയിച്ചു.