Sanju Samson: കേരളത്തില്‍ ആദ്യമായി അന്താരാഷ്ട്ര മത്സരം കളിക്കാന്‍ സഞ്ജു സാംസണ്‍; കാര്യവട്ടത്തെ ‘രാജ്യാന്തര അരങ്ങേറ്റം’ ജനുവരിയില്‍

Sanju Samson to Play for India in Front of Home Crowd in 2026: സഞ്ജു സാംസണ്‍ 2026 ജനുവരി 31 ന് കാര്യവട്ടത്ത് ന്യൂസിലന്‍ഡിനെതിരെ നടക്കുന്ന ടി20 മത്സരത്തില്‍ കളിച്ചേക്കും. കേരളത്തില്‍ ഇതുവരെ ഇന്ത്യന്‍ സീനിയര്‍ ടീമിന് വേണ്ടി കളിക്കാന്‍ സഞ്ജുവിന്‌ അവസരം ലഭിച്ചിട്ടില്ല

Sanju Samson: കേരളത്തില്‍ ആദ്യമായി അന്താരാഷ്ട്ര മത്സരം കളിക്കാന്‍ സഞ്ജു സാംസണ്‍; കാര്യവട്ടത്തെ രാജ്യാന്തര അരങ്ങേറ്റം ജനുവരിയില്‍

Sanju Samson

Published: 

20 Dec 2025 20:45 PM

സഞ്ജു സാംസണ്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചിട്ട് 10 വര്‍ഷം പിന്നിട്ടെങ്കിലും, കേരളത്തില്‍ ഇതുവരെ ഇന്ത്യന്‍ സീനിയര്‍ ടീമിന് വേണ്ടി കളിക്കാന്‍ താരത്തിന് അവസരം ലഭിച്ചിട്ടില്ല. കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് ഇന്ത്യന്‍ സീനിയര്‍ ടീമംഗമെന്ന നിലയില്‍ താരം സ്വന്തം മണ്ണിലെ ആദ്യ അന്താരാഷ്ട്ര മത്സരം കളിക്കാന്‍ ഒരുങ്ങുകയാണ്. സഞ്ജുവും ആരാധകരും കാത്തിരിക്കുന്ന മത്സരം 2026 ജനുവരി 31ന് തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കും. ന്യൂസിലന്‍ഡാണ് എതിരാളികള്‍.

2026ലെ ടി20 ലോകകപ്പിനും, ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയ്ക്കും ഒരേ സ്‌ക്വാഡിനെയാണ് ഇന്ത്യ അണിനിരത്തുന്നത്. ടി20 ലോകകപ്പിന് മുമ്പ് ഇന്ത്യയ്ക്ക് തയ്യാറെടുപ്പ് നടത്താന്‍ കിട്ടുന്ന ഏക അവസരമാണ് ന്യൂസിലന്‍ഡിനെതിരായ അഞ്ച് മത്സരങ്ങളുടെ പരമ്പര. ടി20 ലോകകപ്പിലെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുമെന്ന് പ്രതീക്ഷിക്കുന്ന താരങ്ങള്‍ ന്യൂസിലന്‍ഡിനെതിരെ കളിക്കും.

നിലവില്‍ സഞ്ജുവാണ് ടി20 ലോകകപ്പിലെ ഇന്ത്യയുടെ പ്രധാന വിക്കറ്റ് കീപ്പര്‍. ശുഭ്മാന്‍ ഗില്‍ ടീമില്‍ ഇല്ലാത്തതിനാല്‍ സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും. എന്നാല്‍ ന്യൂസിലന്‍ഡിനെതിരായ അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ അവസാനത്തെ മത്സരമാണ് കാര്യവട്ടത്ത് നടക്കുന്നത്.

Also Read: T20 World Cup 2026: വമ്പന്‍ ട്വിസ്റ്റുകള്‍; ഗില്ലും, ജിതേഷും ടി20 ലോകകപ്പിനില്ല; സഞ്ജു ‘ഇന്‍’

ആദ്യ നാല് മത്സരങ്ങളില്‍ തന്നെ ഇന്ത്യ പരമ്പര വിജയം ഉറപ്പിച്ചാല്‍ കാര്യവട്ടത്തെ മത്സരഫലം അപ്രസക്തമാകും. അങ്ങനെയെങ്കില്‍, എല്ലാ താരങ്ങള്‍ക്കും അവസരം ഉറപ്പിക്കാന്‍ അഞ്ചാമത്തെ മത്സരത്തിലെ പ്ലേയിങ് ഇലവനില്‍ ടീം അഴിച്ചുപണി നടത്തിയേക്കാം. ഇത്തരമൊരു സാഹചര്യം വന്നാല്‍, ചിലപ്പോള്‍ അഞ്ചാം മത്സരത്തില്‍ സഞ്ജുവിന് വിശ്രമം അനുവദിക്കാനും സാധ്യതയുണ്ട്. ഇങ്ങനെ സംഭവിച്ചാല്‍ കേരളത്തിലെ തന്റെ ആദ്യ അന്താരാഷ്ട്ര മത്സരമെന്ന സഞ്ജുവിന്റെ സ്വപ്‌നസാക്ഷാത്കാരം പിന്നെയും നീളും.

ടി20 പരമ്പരയ്ക്ക് മുമ്പ് ഇന്ത്യ ന്യൂസിലന്‍ഡിനെതിരെ മൂന്ന് ഏകദിന മത്സരങ്ങളും കളിക്കും. ജനുവരി 11, 14, 18 തീയതികളിലാണ് ഈ മത്സരം. ഏകദിന പരമ്പരയില്‍ സഞ്ജു ഉള്‍പ്പെടാന്‍ സാധ്യത കുറവാണ്. ജനുവരി 21, 23, 25, 28, 31 തീയതികളിലാണ് ടി20 പരമ്പരയിലെ മത്സരങ്ങള്‍ നടക്കുന്നത്.

ടി20 ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരം ഫെബ്രുവരി ഏഴിനാണ്. യുഎസ്എയാണ് എതിരാളികള്‍. 12ന് നമീബിയക്കെതിരെയും, 15ന് പാകിസ്ഥാനെതിരെയും, 18ന് നെതര്‍ലന്‍ഡ്‌സിനെതിരെയും ഇന്ത്യ ഗ്രൂപ്പ് ഘട്ടത്തില്‍ ഏറ്റുമുട്ടും.

ഇന്ത്യ എ ടീമിനായി സഞ്ജു ഇതിന് മുമ്പ് കാര്യവട്ടത്ത് കളിച്ചിട്ടുണ്ട്. 2019ല്‍ ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും കാര്യവട്ടത്ത് ഏറ്റുമുട്ടിയപ്പോള്‍ സഞ്ജു പതിനഞ്ചംഗ സ്‌ക്വാഡില്‍ ഉണ്ടായിരുന്നു. എന്നാല്‍ അന്ന് പ്ലേയിങ് ഇലവനില്‍ അവസരം ലഭിച്ചില്ല.

ജങ്ക് ഫുഡ് കൊതി മാറ്റണോ? വഴിയുണ്ട്
ഐപിഎല്‍ പരിശീലകരുടെ ശമ്പളമെത്ര?
കുളിച്ചയുടൻ ഭക്ഷണം കഴിക്കുന്നവരാണോ?
വെറും ഭംഗിക്കല്ല, മദ്യപിക്കാൻ കുപ്പി ഗ്ലാസ് എന്തിന്?
അയ്യോ, കടുവ! പ്രേമാ ഓടിക്കോ, എനിക്ക് ഈ ദേശത്തെ വഴിയറിയില്ല
ശ്രീനിയെ അവസാനം ഒരു നോക്ക് കാണാൻ മമ്മൂട്ടിയും മോഹൻലാലും എത്തിയപ്പോൾ
ശ്രീനിവാസന് അന്ത്യാഞ്ജലി അർപ്പിച്ച് മുഖ്യമന്ത്രി
തലശ്ശേരിയിൽ പ്ലാസ്റ്റിക് ഫാക്ടറിക്ക് തീപിടിച്ചപ്പോൾ