T20 World Cup 2026: സഞ്ജുവിന്റെ ജഴ്‌സിയണിഞ്ഞ് ഷെഫാലി, സൂര്യയുടെ ജഴ്‌സിയുമായി ജെമീമ; ലോകകപ്പ് പ്രമോ ഏറ്റെടുത്ത് ആരാധകര്‍
T20 World Cup 2026 Promo Viral Video: ജെമീമ സൂര്യകുമാര്‍ യാദവിന്റെയും, ഷെഫാലി സഞ്ജു സാംസണിന്റെയും, ദീപ്തി ഹാര്‍ദ്ദിക് പാണ്ഡ്യയുടെയും ജഴ്‌സിയാണ് പ്രമോയില്‍ ധരിച്ചിരിക്കുന്നത്. വനിതാ ടീം ഏകദിന ലോകകപ്പ് നേടിയതിനെക്കുറിച്ച് പരാമര്‍ശിച്ച് ജെമീമയാണ് വീഡിയോക്ക് തുടക്കമിടുന്നത്.
2026 ടി20 ലോകകപ്പിന്റെ പ്രമോ ഏറ്റെടുത്ത് ആരാധകര്‍. കഴിഞ്ഞ ദിവസമാണ് പ്രമോ പുറത്തുവിട്ടത്. പുരുഷ ടീമിന് പിന്തുണ അറിയിച്ച് വനിതാ താരങ്ങളാണ് പ്രമോയില്‍ അണിനിരക്കുന്നത്. വനിതാ താരങ്ങളായ ജെമിമ റോഡ്രിഗസ്, ഷെഫാലി വര്‍മ, ദീപ്തി ശര്‍മ എന്നിവരാണ് പ്രമോയിലുള്ളത്. ജെമീമ സൂര്യകുമാര്‍ യാദവിന്റെയും, ഷെഫാലി സഞ്ജു സാംസണിന്റെയും, ദീപ്തി ഹാര്‍ദ്ദിക് പാണ്ഡ്യയുടെയും ജഴ്‌സിയാണ് പ്രമോയില്‍ ധരിച്ചിരിക്കുന്നത്.
ഇന്ത്യന്‍ വനിതാ ടീം ഏകദിന ലോകകപ്പ് നേടിയതിനെക്കുറിച്ച് പരാമര്‍ശിച്ച് ജെമീമയാണ് വീഡിയോക്ക് തുടക്കമിടുന്നത്. 2025 നവംബര്‍ രണ്ടിന് (വനിതാ ഏകദിന ലോകകപ്പ് കിരീട നേട്ടം) ഒരു സ്വപ്‌നം യാഥാര്‍ത്ഥ്യമായെന്നും, ഇപ്പോള്‍ വീണ്ടും കളിക്കളത്തിലേക്ക് മടങ്ങിയെത്തേണ്ട സമയമായെന്നും ജെമീമ പറഞ്ഞു. വീണ്ടും ഇന്ത്യന്‍ പതാക പാറിപ്പറക്കേണ്ട സമയമാണിത്. കാരണം ഇത്തവണ നമ്മുടെ പുരുഷ ടീം തിളങ്ങാന്‍ പോകുന്നു. നാട്ടില്‍ ഒരു കിരീടം സ്വന്തമാക്കാന്‍ നമുക്ക് സാധിച്ചു. രണ്ടാമത്തേത് കൈവിടില്ലെന്നും ജെമീമ പറഞ്ഞു.
Also Read: Sanju Samson: കരിയറിലെ ആ വലിയ മാറ്റത്തിന് കാരണം സഞ്ജു സാംസണ്‍; മനസ് തുറന്ന് യുസ്‌വേന്ദ്ര ചഹല്‍
നമ്മുടെ പുരുഷ ടീം ശക്തരാണെന്ന് ഷെഫാലി പറയുന്നതോടെ പ്രമോ അവസാനിക്കുന്നു. പ്രമാേയുടെ അവസാനം സൂര്യകുമാര്‍ യാദവ്, ഹാര്‍ദ്ദിക് പാണ്ഡ്യ, അഭിഷേക് ശര്‍മ എന്നിവരെയും കാണിക്കുന്നുണ്ട്. മികച്ച പ്രതികരണമാണ് പ്രമോയ്ക്ക് ലഭിക്കുന്നത്. പുരുഷ-വനിതാ ടീമുകള്‍ പരസ്പരം പിന്തുണയ്ക്കുന്നത് മനോഹര കാഴ്ചയാണെന്നും, ക്രിക്കറ്റില്‍ സമത്വം പുലരുന്നുവെന്നുമാണ് പല കമന്റുകളും. സ്റ്റാര്‍ സ്‌പോര്‍ട്‌സാണ് പ്രമോ പുറത്തുവിട്ടത്.
പ്രമോ വീഡിയോ കാണാം
Ek cup ghar aaya hai, dusra ghar se jaane nahi denge… 𝗞𝘆𝘂𝗻𝗸𝗶 𝗶𝘀𝘀 𝗯𝗮𝗮𝗿 𝗹𝗮𝗱𝗸𝗼 𝗸𝗶 𝗯𝗮𝗮𝗿𝗶 𝗵𝗮𝗶! 💙
It’s a home World Cup & the defending champions are ready to repeat history 🇮🇳🏆
ICC Men’s #T20WorldCup 2026 👉 Starts FEB 7 pic.twitter.com/d53ISucepS
— Star Sports (@StarSportsIndia) January 11, 2026
ടി20 ലോകപ്പ് 2026
ഫെബ്രുവരി ഏഴിനാണ് ടി20 ലോകകപ്പ് ആരംഭിക്കുന്നത്. നിലവിലെ ചാമ്പ്യന്‍മാരായ ഇന്ത്യയുടെ ആദ്യ മത്സരവും ഏഴിനാണ്. യുഎസ് ആണ് എതിരാളികള്‍. ഗ്രൂപ്പ് ഘട്ടത്തിലെ മറ്റ് മത്സരങ്ങളില്‍ ഇന്ത്യ 12ന് നമീബിയെയും, 15ന് പാകിസ്ഥാനെയും, 18ന് നെതര്‍ലന്‍ഡ്‌സിനെയും നേരിടും.