AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Yash Dayal: അഞ്ച് വർഷത്തോളം പ്രേമിച്ചു, വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു; യഷ് ദയാലിനെതിരെ പരാതി

Complaint Against RCB Player Yash Dayal: റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു പേസർ യഷ് ദയാലിനെതിരെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് പരാതി. യുപി സ്വദേശിയായ യുവതിയാണ് പരാതിനൽകിയത്.

Yash Dayal: അഞ്ച് വർഷത്തോളം പ്രേമിച്ചു, വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു; യഷ് ദയാലിനെതിരെ പരാതി
യഷ് ദയാൽImage Credit source: PTI
abdul-basith
Abdul Basith | Published: 29 Jun 2025 09:39 AM

റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു താരം യഷ് ദയാലിനെതിരെ യുവതിയുടെ പരാതി. വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു എന്നാണ് ഉത്തർ പ്രദേശിലെ ഗാസിയാബാദ് സ്വദേശിയായ യുവതിയുടെ പരാതി. മുഖ്യമന്ത്രിയുടെ ഓൺലൈൻ പോർട്ടലിലാണ് യുവതി പരാതി രജിസ്റ്റർ ചെയ്തത്.

അഞ്ച് വർഷമായി തങ്ങൾ പ്രണയബന്ധത്തിലാണെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. ആ സമയത്ത് യഷ് ദയാൽ വിവാഹവാഗ്ദാനം നൽകി തന്നെ വൈകാരികമായും മാനസികമായും ശാരീരികമായും ഉപയോഗിച്ചു. തന്നെ മരുമകളെന്ന് പറഞ്ഞാണ് ദയാൽ കുടുംബത്തിന് പരിചയപ്പെടുത്തിയത്. ഇതോടെ അദ്ദേഹത്തിൽ വിശ്വസിക്കുകയായിരുന്നു. ചതിച്ചതിനെപ്പറ്റി ദയാലിനോട് ചോദിച്ചപ്പോൾ തന്നെ ശാരീരികവും മാനസികവുമായി ദയാൽ പീഡിപ്പിച്ചു. പ്രണയബന്ധത്തിൻ്റെ സമയത്ത് മറ്റ് സ്ത്രീകളുമായും ദയാലിന് ബന്ധമുണ്ടായിരുന്നു എന്നും യുവതിയുടെ പരാതിയിൽ പറയുന്നു

2025 ജൂൺ 14ന് വനിതകളുടെ ഹെൽപ് ലൈൻ നമ്പറായ 181ൽ വിളിച്ച് പരാതിപറഞ്ഞിരുന്നു. പക്ഷേ, ആ പരാതി മുന്നോട്ടുപോയില്ല. ഇതോടെയാണ് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടാൻ യുവതി തീരുമാനിച്ചത്. ആരോപണങ്ങൾ തെളിയിക്കുന്ന ചാറ്റുകൾ, സ്ക്രീൻഷോട്ടുകൾ, വിഡിയോ കോളുകൾ, ഫോട്ടോകൾ എന്നിവയൊക്കെ തൻ്റെ പക്കലുണ്ട്. പക്ഷപാതമില്ലാതെ കൃത്യമായി ഇത് അന്വേഷിക്കണമെന്നും യുവതിയുടെ പരാതിയിൽ പറയുന്നു.

Also Read: India Women vs England Women: സെഞ്ചുറിയടിച്ച് മന്ദന; അരങ്ങേറ്റത്തിൽ നാല് വിക്കറ്റുമായി ശ്രീ ചരണി: ഇംഗ്ലണ്ടിനെ തകർത്ത് ഇന്ത്യ

കഴിഞ്ഞ ഏതാനും സീസണുകളിലായി യഷ് ദയാൽ മികച്ച പ്രകടനങ്ങളാണ് ആർസിബിയ്ക്കായി നടത്തുന്നത്. ആർസിബി കിരീടം നേടിയ കഴിഞ്ഞ സീസണിൽ 15 മത്സരങ്ങൾ കളിച്ച ദയാൽ 13 വിക്കറ്റുകൾ നേടി. സീസണിൽ അവസാന ഓവറുകളിൽ റൺസ് പ്രതിരോധിച്ച് പലതവണ ദയാൽ രക്ഷകനായിരുന്നു.

ഐപിഎൽ ഫൈനലിൽ പഞ്ചാബ് കിംഗ്സിനെ ആറ് റൺസിന് വീഴ്ത്തിയാണ് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു കന്നി ഐപിഎൽ കിരീടം നേടിയത്. ഫൈനലിൽ ആദ്യം ബാറ്റ് ചെയ്ത ആർസിബി നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടപ്പെടുത്തി 190 റൺസെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ പഞ്ചാബിന് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 184 റൺസ് മാത്രമാണ് നേടാനായത്.