AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Deepti Sharma: വനിതാ ക്രിക്കറ്റിനെ പിടിച്ചുകുലുക്കി മോഷണവിവാദം; സഹതാരം വിലപിടിപ്പുള്ള പലതും കൊണ്ടുപോയെന്ന് ദീപ്തി ശര്‍മ

Deepti Sharma accuses UP Warriorz teammate of theft: ഇരുതാരങ്ങളും ഏറെ അടുപ്പം പുലര്‍ത്തിയിരുന്നു. കുടുംബത്തിലെ അടിയന്തര സാഹചര്യങ്ങളും സാമ്പത്തിക ബുദ്ധിമുട്ടുകളും ചൂണ്ടിക്കാട്ടി ആരുഷിയും മാതാപിതാക്കളും ദീപ്തിയെ സാമ്പത്തികമായി ചൂഷണം ചെയ്യുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്

Deepti Sharma: വനിതാ ക്രിക്കറ്റിനെ പിടിച്ചുകുലുക്കി മോഷണവിവാദം; സഹതാരം വിലപിടിപ്പുള്ള പലതും കൊണ്ടുപോയെന്ന് ദീപ്തി ശര്‍മ
ദീപ്തി ശര്‍മ Image Credit source: PTI
Jayadevan AM
Jayadevan AM | Published: 23 May 2025 | 08:17 PM

ഹതാരം തന്റെ വിലപിടിപ്പുള്ള വസ്തുക്കള്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം ദീപ്തി ശര്‍മ രംഗത്ത്. വനിതാ പ്രീമിയര്‍ ലീഗില്‍ ദീപ്തിക്കൊപ്പം യുപി വാരിയേഴ്‌സില്‍ കളിച്ച ആരുഷി ഗോയലിനെതിരെയാണ് ആരോപണം. ആഗ്രയിലെ തന്റെ ഫ്ലാറ്റിൽ നിന്ന് വിലപിടിപ്പുള്ള വസ്തുക്കൾ ആരുഷി മോഷ്ടിച്ചതായി ദീപ്തി ആരോപിച്ചെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യൻ റെയിൽവേയിൽ ജൂനിയർ ക്ലർക്കാണ് ആരുഷി. ആരുഷി 25 ലക്ഷം രൂപ കബളിപ്പിച്ചു. സ്വർണ്ണം, വെള്ളി, രണ്ട് ലക്ഷം രൂപയുടെ വിദേശ കറൻസി എന്നിവയുൾപ്പെടെ വിലപിടിപ്പുള്ള വസ്തുക്കൾ മോഷ്ടിക്കുന്നതിനായി ആഗ്രയിലെ ഫ്ലാറ്റിൽ അതിക്രമിച്ചു കയറിയതായും ദീപ്തി ആരോപിച്ചു.

ദീപ്തിയുടെ സഹോദരൻ സുമിത് ശർമ്മ ആഗ്രയിലെ സദർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ കേസെടുത്തതായി എസിപി സുകന്യ ശര്‍മ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. ആരുഷിയും മാതാപിതാക്കളും ദീപ്തിയെ സാമ്പത്തികമായി ചൂഷണം ചെയ്തിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ഒരേ ടീമിലായിരുന്നതിനാല്‍ ഇരുതാരങ്ങളും ഏറെ അടുപ്പം പുലര്‍ത്തിയിരുന്നു. കുടുംബത്തിലെ അടിയന്തര സാഹചര്യങ്ങളും സാമ്പത്തിക ബുദ്ധിമുട്ടുകളും ചൂണ്ടിക്കാട്ടി ആരുഷിയും മാതാപിതാക്കളും ദീപ്തിയെ സാമ്പത്തികമായി ചൂഷണം ചെയ്യുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

Read Also: Gautam Gambhir: ഇത് മറ്റുള്ളവര്‍ക്കുള്ള അവസരം; രോഹിതിന്റെയും, കോഹ്ലിയുടെയും വിരമിക്കലില്‍ മൗനം വെടിഞ്ഞ് ഗംഭീര്‍

അതേസമയം, ഇംഗ്ലണ്ടിനെതിരെ വരാനിരിക്കുന്ന ഏകദിന, ടി20 പരമ്പരകളിലാണ് ഇനി ദീപ്തി കളിക്കുന്നത്. ഇംഗ്ലണ്ട് പര്യടനം ജൂണ്‍ 28ന് തുടങ്ങും. അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയാണ് ആദ്യം. ജൂണ്‍ 28, ജൂലൈ 1, ജൂലൈ 4, ജൂലൈ 9, ജൂലൈ 12 തീയതികളിലാണ് ടി20 പരമ്പര. ഏകദിന പരമ്പരയിലെ ആദ്യ മത്സരം ജൂലൈ 16ന് നടക്കും. ജൂലൈ 19, 22 തീയതികളിലാണ് മറ്റ് മത്സരങ്ങള്‍.