AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

IPL 2025: പുറത്തായപ്പോൾ ഫോമിലെത്തി ലഖ്നൗ; തോല്പിച്ചത് ഒന്നാം സ്ഥാനക്കാരായ ഗുജറാത്തിനെ

LSG Wins Against GT: ഗുജറാത്ത് ടൈറ്റൻസിനെതിരെ 33 റൺസ് വിജയവുമായി ലഖ്നൗ സൂപ്പർ ജയൻ്റ്സ്. 236 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഗുജറാത്തിന് 202 റൺസ് മാത്രമേ നേടാനായുള്ളൂ.

IPL 2025: പുറത്തായപ്പോൾ ഫോമിലെത്തി ലഖ്നൗ; തോല്പിച്ചത് ഒന്നാം സ്ഥാനക്കാരായ ഗുജറാത്തിനെ
ലഖ്നൗ സൂപ്പർ ജയൻ്റ്സ്Image Credit source: LSG X
Abdul Basith
Abdul Basith | Published: 23 May 2025 | 07:03 AM

ഐപിഎലിൽ ഗുജറാത്ത് ടൈറ്റൻസിനെ തകർത്ത് ലഖ്നൗ സൂപ്പർ ജയൻ്റ്സ്. 33 റൺസിനാണ് ലഖ്നൗവിൻ്റെ ജയം. ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ 236 റൺസിൻ്റെ വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. മറുപടി ബാറ്റിംഗിൽ 202 റൺസ് നേടാനേ ഗുജറാത്തിന് സാധിച്ചുള്ളൂ. ലഖ്നൗവിനായി സെഞ്ചുറി നേടിയ മിച്ചൽ മാർഷാണ് കളിയിലെ താരം. ലഖ്നൗ പ്ലേ ഓഫിൽ നിന്ന് നേരത്തെ പുറത്തായിരുന്നു.

കൂറ്റൻ വിജയലക്ഷ്യവുമായി ഇറങ്ങിയ ഗുജറാത്തിന് ഭേദപ്പെട്ട തുടക്കം ലഭിച്ചെങ്കിലും ഇടയ്ക്കിടെ വിക്കറ്റ് നഷ്ടമായത് തിരിച്ചടി ആവുകയായിരുന്നു. ശുഭ്മൻ ഗില്ലും സായ് സുദർശനും ചേന്ന് ആദ്യ വിക്കറ്റിൽ 46 റൺസിൻ്റെ കൂട്ടുകെട്ടുയർത്തി 16 പന്തിൽ 21 റൺസ് നേടിയ സുദർശനെ വീഴ്ത്തി വില്ല്യം ഒറൂർകെയാണ് ലഖ്നൗവിന് ബ്രേക്ക് ത്രൂ സമ്മാനിച്ചത്. ശുഭ്മൻ ഗില്ലിനെ (20 പന്തിൽ 35) ആവേശ് ഖാനും (ജോസ് ബട്ട്ലറെ (18 പന്തിൽ 33) ആകാശ് സിംഗും മടക്കി.

Also Read: IPL 2025: വിൽ ജാക്ക്സ് എറിഞ്ഞ ആ പന്തെങ്ങനെ നോബോളായി?; ഐപിഎലിലെ അധികമാരും അറിയാത്തൊരു നിയമം

നാലാം വിക്കറ്റിൽ ഷെർഫയിൻ റതർഫോർഡും ഷാരൂഖ് ഖാനും ചേർന്ന കൂട്ടുകെട്ട് ഗുജറാത്തിന് പ്രതീക്ഷ നൽകി. ആക്രമിച്ചുകളിച്ച ഇരുവരും ചേർന്ന് 86 റൺസാണ് കൂട്ടിച്ചേർത്തത്. ഇതിനിടെ 22 പന്തിൽ ഷാരൂഖ് ഖാൻ ഫിഫ്റ്റി തികച്ചു. ഗുജറാത്തിനെ ഈ കൂട്ടുകെട്ട് വിജയത്തിലേക്ക് നയിക്കെ ഷെർഫെയിൻ റതർഫോർഡിൻ്റെ വിക്കറ്റെടുത്ത് വില്ല്യം ഒറൂർകെ ലഖ്നൗവിന് ബ്രേക്ക് ത്രൂ സമ്മാനിച്ചു. 22 പന്തിൽ 38 റൺസെടുത്താണ് റതർഫോർഡ് പുറത്തായത്. രാഹുൽ തെവാട്ടിയയും (2) അതേ ഓവറിൽ വീണു. 29 പന്തിൽ 57 റൺസ് നേടിയ ഷാരൂഖ് ഖാനെ മടക്കി ആവേശ് ഖാനാണ് ലഖ്നൗവിൻ്റെ വിജയം ഉറപ്പിച്ചത്. അർഷദ് ഖാനെ (1) ഷഹബാസ് അഹ്മദ് പുറത്താക്കി. അവസാന ഓവറിൽ കഗീസോ റബാഡയെയും (2) ആർ സായ് കിഷോറിനെയും (1) വീഴ്ത്തിയ ആയുഷ് ബദോനി ലഖ്നൗ ഇന്നിംഗ്സ് അവസാനിപ്പിച്ചു.