കപ്പടിച്ചാൽ ഞങ്ങ പൊളിക്കും! ജർമ്മനിയെ തകർത്തതിന് ദേശീയ അവധി പ്രഖ്യാപിച്ച് പരാഗ്വേ ആഘോഷം
FIFA World Cup 2026: Paraguay declares national holiday- ഫിഫ ലോകകപ്പ് റൗണ്ട് ഓഫ് 32-ൽ ജർമ്മനിക്കെതിരേ നേടിയ ചരിത്ര വിജയത്തെത്തുടർന്ന് പരാഗ്വേ പ്രസിഡന്റ് സാന്റിയാഗോ പെന ചൊവ്വാഴ്ച രാജ്യത്തിന് ദേശീയ അവധി പ്രഖ്യാപിച്ചു. ''രാജ്യത്തിന്റെ ഫുട്‌ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച നിമിഷങ്ങളിലൊന്ന് ഒത്തൊരുമിച്ച് ആഘോഷിക്കാൻ പൗരന്മാരെ അനുവദിക്കുന്നതിനാണ് ഈ തീരുമാനം എടുത്തത്'' എന്ന് അവധി സംബന്ധിച്ച ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.

Fifa World Cup 2026 Paraguay
സന്തോഷം വന്നാൽ അത് ആഘോഷിക്കുക തന്നെ ചെയ്യണം, പക്ഷേ അവധി ഇല്ലാതെയുള്ള ആഘോഷം ഒരു ആഘോഷമാണോ, ഒരിക്കലുമല്ല. അതിനാൽത്തന്നെ, ഈ ഫിഫ ലോകകപ്പ് ഫുട്ബോൾ ടൂർണമെന്റിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്ന് നടത്തി, ജർമ്മനിയെപ്പോലൊരു വമ്പൻ ടീമിനെ പുറത്താക്കിയതിന് പിന്നാലെ രാജ്യത്ത് നാഷണൽ ഹോളിഡേ പ്രഖ്യാപിച്ചിരിക്കുകയാണ് പരാഗ്വേ. ലോകകപ്പ് ചരിത്രത്തിൽ ഇതിലും വലിയ നേട്ടങ്ങൾ പരാഗ്വേ നേടിയിട്ടുണ്ട്. എന്നിട്ടും എന്തുകൊണ്ട് അവധി എന്ന് ചോദിച്ചാൽ തോൽപ്പിച്ചത് സാക്ഷാൽ ജർമ്മനിയെയാണ്, ആ ആവേശ ജയം തന്നെയാണ് ഈ അവധിയുടെ മുഖ്യ കാരണം എന്ന് വിലയിരുത്താം.
സുവർണ്ണ നിമിഷം
പരാഗ്വേ ഫുട്ബോൾ ചരിത്രത്തിലെ ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും സുവർണ്ണ നിമിഷം പിറന്നത് 2010-ലെ ദക്ഷിണാഫ്രിക്കൻ ലോകകപ്പിലായിരുന്നു. അന്ന് അവർ ചരിത്രത്തിലാദ്യമായി ക്വാർട്ടർ ഫൈനൽ വരെ എത്തി. പ്രീ-ക്വാർട്ടറിൽ ശക്തരായ ജപ്പാനെ പെനാൽറ്റി ഷൂട്ടൗട്ടിൽ മറികടന്ന് ക്വാർട്ടറിലെത്തിയ പരാഗ്വേ പക്ഷേ ക്വാർട്ടർ ഫൈനലിൽ ശക്തരായ സ്പെയിനിനോട് 0-1 എന്ന നേരിയ മാർജിനിൽ പൊരുതി കീഴടങ്ങി, ആ വർഷം ലോകകപ്പ് ജേതാക്കളായത് സ്പെയിനായിരുന്നു.
Also Read: ജർമ്മനിയുടെ നെഞ്ചുതകർത്ത ആ വിധി; ഗോൾകീപ്പറെ തൊട്ടാൽ ഫൗളോ? ‘വാർ’ വില്ലനായപ്പോൾ
മുൻപ് നേടിയതുമായി താരതമ്യം ചെയ്യുമ്പോൾ അവധി നൽകാനുള്ളതില്ല എന്ന് തോന്നുമെങ്കിലും ടൂർണമെന്റിലെ മുന്നോട്ടുള്ള പോക്കിന് ഭീഷണിയായ ശക്തരായ ജർമ്മനിയെ പെനാൽറ്റി ഷൂട്ടൗട്ടിൽ 4-3ന് കീഴടക്കിയാണ് പരാഗ്വേ ജയിച്ചിരിക്കുന്നത്. ഇത്രയും ആവേശം നിറഞ്ഞ മത്സരത്തിൽ ജയിച്ചിട്ട് അത് ആഘോഷിക്കാതെ എങ്ങനെ. അതിനാൽത്തന്നെയാണ് ചരിത്രപരമായ വിജയത്തെത്തുടർന്ന് പരാഗ്വേ പ്രസിഡന്റ് സാന്റിയാഗോ പെന ചൊവ്വാഴ്ച രാജ്യത്തിന് ദേശീയ അവധിയായി പ്രഖ്യാപിച്ചിരിക്കുന്നത്.
”രാജ്യത്തിന്റെ ഫുട്‌ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച നിമിഷങ്ങളിലൊന്ന് ഒത്തൊരുമിച്ച് ആഘോഷിക്കാൻ പൗരന്മാരെ അനുവദിക്കുന്നതിനാണ് ഈ തീരുമാനം എടുത്തത്” എന്ന് അവധി സംബന്ധിച്ച ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. പ്രീ ക്വാർട്ടറിലേക്ക് കടന്നതിനേ അവധി പ്രഖ്യാപിച്ച പരാഗ്വേ ഇനി കളിക്കുന്ന മത്സരങ്ങളെല്ലാം നിർണായകമായതിനാൽ തുടർന്നുള്ള ഓരോ വിജയവും എങ്ങനെയാണ് ആഘോഷിക്കാൻ പോകുന്നത് എന്ന് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു.
കണക്കുതീർക്കൽ
ജർമ്മനിക്ക് എതിരായ വിജയം പരാഗ്വേയ്ക്ക് ഒരു കണക്കുതീർക്കൽ കൂടിയാണ്. നേരത്തെ 2002ലെ ദക്ഷിണ കൊറിയ/ജപ്പാൻ ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടം കടന്ന് പ്രീ-ക്വാർട്ടറിലെത്തിയ പരാഗ്വേ ജർമ്മനിയോട് 0-1 ന് പരാജയപ്പെട്ടിരുന്നു. അന്ന് ഏറ്റ മുറിവ് സമ്മാനിച്ച വേദന മറക്കാൻ ഈ ചരിത്ര വിജയം പരാഗ്വേയ്ക്ക് ഇനി തുണയാകും.
നിർണായകമായ ഷൂട്ടൗട്ടിൽ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത ഗോൾകീപ്പർ ഒർലാൻഡോ ഗില്ലാണ് ജർമ്മനിക്ക് എതിരായ ഇപ്പോഴത്തെ വിജയത്തിൽ പാരഗ്വായുടെ വിജയശില്പിയായത്. മുൻ ചാമ്പ്യന്മാർ കൂടിയായ ജർമ്മനിയെ നിശ്ചിത സമയത്തും അധികസമയത്തും 1-1 എന്ന സമനിലയിൽ പിടിച്ചുകെട്ടിക്കൊണ്ടാണ് പരാഗ്വേ ആവേശകരമായ ഷൂട്ടൗട്ടിൽ ജയിച്ചുകയറിയത്.
ഇനി പ്രീക്വാർട്ടറിൽ
ഫ്രാൻസ്- സ്വീഡൻ പോരാട്ടത്തിലെ വിജയികളാണ് ഇനി പ്രീക്വാർട്ടറിൽ പാരഗ്വായുടെ എതിരാളികളായി എത്തുക. ശക്തരായ ജർമ്മൻ ടീമിനെ തോൽപ്പിച്ച ആവേശം പ്രീക്വാർട്ടറിൽ ടീമിന് കൂടുതൽ കരുത്തുപകരും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. അതേസമയം ജർമ്മനിയുടെ പുറത്താകലിലേക്ക് നയിച്ച തോൽവിക്ക് പിന്നാലെ, ജർമൻ ഇതിഹാസ ഗോൾക്കീപ്പർ മാനുവൽ നൂയർ അന്താരാഷ്ട്ര ഫുട്‌ബോളിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. കരിയർ ഇങ്ങനെ അവസാനിപ്പിക്കേണ്ടി വന്നതിൽ അതിയായ ദുഃഖമുണ്ടെന്ന് നൂയർ പറഞ്ഞു.
English Summary
Paraguay President Santiago Peña declared a national holiday on Tuesday following the country’s historic victory over Germany in the FIFA World Cup round of 32. “This decision was taken to allow citizens to celebrate together one of the greatest moments in the country’s football history,” an official statement on the holiday said. Paraguay advanced to the pre-quarterfinals after defeating Germany 4-3 in a penalty shootout.