RCB Victory Parade Stampede: ‘വിരാട് കോലി നിരപരാധിയാണ്, വിവരം കോലി അറിഞ്ഞിരുന്നെങ്കില്‍ ആ നിമിഷം ഇറങ്ങിപ്പോയെനെ’: പിന്തുണച്ച് മുൻ ഇന്ത്യൻ താരം
RCB Victory Parade Stampede: സംഭവം അറിഞ്ഞിരുന്നെങ്കിൽ സ്വീകരണച്ചടങ്ങ് ഉപേക്ഷിച്ച് കോലി ഇറങ്ങിപ്പോകുമായിരുന്നുവെന്നും അതുൽ വാസൻ കൂട്ടിച്ചേർത്തു. ആര്‍സിബി മാനേജ്‌മെന്റും രാഷ്ട്രീയനേതാക്കളും സംഭവത്തെ കുറിച്ച് അറിഞ്ഞുകാണുമെന്നും അദ്ദേഹം പ്രതികരിച്ചു. വാർത്ത ഏജൻസിയായ എഎൻഐയോടാണ് വാസന്റെ പ്രതികരണം.

ബെംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്റെ വിജയാഘോഷങ്ങൾക്കിടെ ഉണ്ടായ അപകടത്തിൽ ആരാധകർ മരിച്ച സംഭവത്തിൽ പ്രതികരണവുമായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അതുൽ വാസൻ. തിക്കിലിം തിരക്കിലും പെട്ട് ആരാധകർ മരിച്ച കാര്യം സ്റ്റേഡിയത്തിന് അകത്ത് ഉണ്ടായിരുന്ന സൂപ്പർ താരം വിരാട് കോലി അറിഞ്ഞിരിക്കാൻ സാധ്യതയില്ലെന്നാണ് അതുൽ വാസൻ പറയുന്നത്. സംഭവം അറിഞ്ഞിരുന്നെങ്കിൽ സ്വീകരണച്ചടങ്ങ് ഉപേക്ഷിച്ച് കോലി ഇറങ്ങിപ്പോകുമായിരുന്നുവെന്നും അതുൽ വാസൻ കൂട്ടിച്ചേർത്തു. ആര്‍സിബി മാനേജ്‌മെന്റും രാഷ്ട്രീയനേതാക്കളും സംഭവത്തെ കുറിച്ച് അറിഞ്ഞുകാണുമെന്നും അദ്ദേഹം പ്രതികരിച്ചു. വാർത്ത ഏജൻസിയായ എഎൻഐയോടാണ് വാസന്റെ പ്രതികരണം.
ഫ്രാഞ്ചൈസികൾക്ക് ഇക്കാര്യത്തിൽ പ്രശ്നമില്ലെന്നും കാരണം അവർക്ക് ബാലൻസ് ഷീറ്റുകൾ കാണിക്കണം, വരുമാനം കാണിക്കണം. ഒരുപക്ഷേ അവർ അറിഞ്ഞിരിക്കാമെന്നും അദ്ദേഹം പറഞ്ഞു. വിരാട് അറിഞ്ഞിരുന്നെങ്കിൽ അദ്ദേഹം ഉടൻ പുറത്തുപോകുമായിരുന്നു. വിരാട് കോലി അറിഞ്ഞിട്ടും ഇത് നടന്നതായി താൻ വിശ്വസിക്കുന്നില്ലെന്നും അതുൽ വാസൻ പറഞ്ഞു.
#WATCH | Gurugram, Haryana: On the stampede outside Bengaluru’s M. Chinnaswamy Stadium, former Indian Cricketer Atul Wassan says “…I cannot believe in a million years that Virat Kohli knew that people were dying outside and the felicitation was going inside. The politicians, I… pic.twitter.com/DETrSm3jxl
— ANI (@ANI) June 4, 2025
തിക്കിലും തിരക്കിലും പെട്ട് ആരാധകർ മരിച്ച സംഭവത്തിനു ശേഷവും ആഘോഷം തുടർന്നതിന്റെ പേരിൽ വിരാട് കോലിയുൾപ്പടെയുള്ള ആർസിബി താരങ്ങൾക്കെതിരെ വലിയ വിമർശനം ഉയർന്നിരുന്നു. അപകടം നടക്കുമ്പോഴും താരങ്ങള്‍ സ്റ്റേഡിയത്തിന് നടുവില്‍ ഒത്തുകൂടുകയും ട്രോഫി പ്രദര്‍ശിപ്പിക്കുകയും ചെയ്തു. ടീമൊന്നടങ്കം സ്റ്റേഡിയത്തെ വലംവെച്ചിരുന്നു എന്നാൽ, ടീം വിക്ടറി പരേഡ് ഒഴിവാക്കി.
കഴിഞ്ഞ ബുധനാഴ്ചയായിരുന്നു ദാരുണമായ സംഭവം ഉണ്ടായത്. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ വിരാട് കോലി ഉൾപ്പെടെയുള്ള താരങ്ങളെ കാത്തുനിന്ന ആരാധകർക്കിടയിലുണ്ടായ തിക്കിലും തിരക്കിലും 11 പേരാണ് മരിച്ചു. 33 പേർക്ക് പരിക്കേറ്റു. കന്നിക്കിരീടം സ്വന്തമാക്കിയ ആർസിബി താരങ്ങളെ കാണാൻ നിരവധി പേരാണ് ചിന്നസ്വാമി സ്റ്റേഡിയത്തിന്റെ പരിസരത്ത് തടിച്ചുകൂടിയത്.