RCB Victory Parade Stampede: ‘വിരാട് കോലി നിരപരാധിയാണ്, വിവരം കോലി അറിഞ്ഞിരുന്നെങ്കില്‍ ആ നിമിഷം ഇറങ്ങിപ്പോയെനെ’: പിന്തുണച്ച് മുൻ ഇന്ത്യൻ താരം

RCB Victory Parade Stampede: സംഭവം അറിഞ്ഞിരുന്നെങ്കിൽ സ്വീകരണച്ചടങ്ങ് ഉപേക്ഷിച്ച് കോലി ഇറങ്ങിപ്പോകുമായിരുന്നുവെന്നും അതുൽ വാസൻ കൂട്ടിച്ചേർത്തു. ആര്‍സിബി മാനേജ്‌മെന്റും രാഷ്ട്രീയനേതാക്കളും സംഭവത്തെ കുറിച്ച് അറിഞ്ഞുകാണുമെന്നും അദ്ദേഹം പ്രതികരിച്ചു. വാർത്ത ഏജൻസിയായ എഎൻഐയോടാണ് വാസന്റെ പ്രതികരണം.

RCB Victory Parade Stampede: വിരാട് കോലി നിരപരാധിയാണ്, വിവരം കോലി അറിഞ്ഞിരുന്നെങ്കില്‍ ആ നിമിഷം ഇറങ്ങിപ്പോയെനെ: പിന്തുണച്ച് മുൻ ഇന്ത്യൻ താരം

വിരാട് കോലി

Updated On: 

06 Jun 2025 07:55 AM

ബെം​ഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്റെ വിജയാഘോഷങ്ങൾക്കിടെ ഉണ്ടായ അപകടത്തിൽ ആരാധകർ മരിച്ച സംഭവത്തിൽ പ്രതികരണവുമായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അതുൽ വാസൻ. തിക്കിലിം തിരക്കിലും പെട്ട് ആരാധകർ മരിച്ച കാര്യം സ്റ്റേഡിയത്തിന് അകത്ത് ഉണ്ടായിരുന്ന സൂപ്പർ താരം വിരാട് കോലി അറിഞ്ഞിരിക്കാൻ സാധ്യതയില്ലെന്നാണ് അതുൽ വാസൻ പറയുന്നത്. സംഭവം അറിഞ്ഞിരുന്നെങ്കിൽ സ്വീകരണച്ചടങ്ങ് ഉപേക്ഷിച്ച് കോലി ഇറങ്ങിപ്പോകുമായിരുന്നുവെന്നും അതുൽ വാസൻ കൂട്ടിച്ചേർത്തു. ആര്‍സിബി മാനേജ്‌മെന്റും രാഷ്ട്രീയനേതാക്കളും സംഭവത്തെ കുറിച്ച് അറിഞ്ഞുകാണുമെന്നും അദ്ദേഹം പ്രതികരിച്ചു. വാർത്ത ഏജൻസിയായ എഎൻഐയോടാണ് വാസന്റെ പ്രതികരണം.

ഫ്രാഞ്ചൈസികൾക്ക് ഇക്കാര്യത്തിൽ പ്രശ്നമില്ലെന്നും കാരണം അവർക്ക് ബാലൻസ് ഷീറ്റുകൾ കാണിക്കണം, വരുമാനം കാണിക്കണം. ഒരുപക്ഷേ അവർ അറിഞ്ഞിരിക്കാമെന്നും അദ്ദേഹം പറഞ്ഞു. വിരാട് അറിഞ്ഞിരുന്നെങ്കിൽ അദ്ദേഹം ഉടൻ പുറത്തുപോകുമായിരുന്നു. വിരാട് കോലി അറിഞ്ഞിട്ടും ഇത് നടന്നതായി താൻ വിശ്വസിക്കുന്നില്ലെന്നും അതുൽ വാസൻ പറഞ്ഞു.

തിക്കിലും തിരക്കിലും പെട്ട് ആരാധകർ മരിച്ച സംഭവത്തിനു ശേഷവും ആഘോഷം തുടർന്നതിന്റെ പേരിൽ വിരാട് കോലിയുൾപ്പടെയുള്ള ആർസിബി താരങ്ങൾക്കെതിരെ വലിയ വിമർശനം ഉയർന്നിരുന്നു. അപകടം നടക്കുമ്പോഴും താരങ്ങള്‍ സ്റ്റേഡിയത്തിന് നടുവില്‍ ഒത്തുകൂടുകയും ട്രോഫി പ്രദര്‍ശിപ്പിക്കുകയും ചെയ്തു. ടീമൊന്നടങ്കം സ്റ്റേഡിയത്തെ വലംവെച്ചിരുന്നു എന്നാൽ, ടീം വിക്ടറി പരേഡ് ഒഴിവാക്കി.

Also Read:ബെംഗളൂരു കമ്മീഷ്ണർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ, ചിന്നസ്വാമി ദുരന്തത്തിൽ കടുത്ത നടപടിയുമായി സിദ്ധരമയ്യ

കഴിഞ്ഞ ബുധനാഴ്ചയായിരുന്നു ദാരുണമായ സംഭവം ഉണ്ടായത്. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ വിരാട് കോലി ഉൾപ്പെടെയുള്ള താരങ്ങളെ കാത്തുനിന്ന ആരാധകർക്കിടയിലുണ്ടായ തിക്കിലും തിരക്കിലും 11 പേരാണ് മരിച്ചു. 33 പേർക്ക് പരിക്കേറ്റു. കന്നിക്കിരീടം സ്വന്തമാക്കിയ ആർസിബി താരങ്ങളെ കാണാൻ നിരവധി പേരാണ് ചിന്നസ്വാമി സ്റ്റേഡിയത്തിന്റെ പരിസരത്ത് തടിച്ചുകൂടിയത്.

Related Stories
Kolkata Messi Event Chaos: അലമ്പെന്ന് പറഞ്ഞാല്‍ ഭൂലോക അലമ്പ് ! സാള്‍ട്ട് ലേക്കിലെ സംഘര്‍ഷത്തില്‍ മുഖ്യസംഘാടകന്‍ കസ്റ്റഡിയില്‍; ടിക്കറ്റ് തുക തിരികെ നല്‍കും
Lionel Messi: മെസി വന്നിട്ട് വേഗം പോയി; കുപ്പിയും കസേരയും വലിച്ചെറിഞ്ഞ് ആരാധകർ; മാപ്പപേക്ഷിച്ച് മുഖ്യമന്ത്രി മമത ബാനർജി
Lionel Messi: ലയണൽ മെസി കൊൽക്കത്തയിലെത്തി; ഫുട്ബോൾ ഇതിഹാസത്തിന് ഊഷ്മള സ്വീകരണം
ISL: ഐഎസ്എല്ലില്‍ വീണ്ടും പ്രതിസന്ധി; കടുപ്പിച്ച് ക്ലബുകള്‍; ടീമുകളുടെ കടുംപിടുത്തത്തിന് പിന്നില്‍
Lionel Messi: മെസ്സിക്കൊപ്പം ഫോട്ടോ എടുക്കാം, അവസരം നൂറ് പേർക്ക്; ആരാധകർക്ക് ഇനി എന്തു വേണം!
Smriti Mandhana: പലാശുമായുള്ള വിവാഹം റദ്ദാക്കിയതിനു പിന്നാലെ സ്മൃതി മന്ദാന കളിക്കളത്തിലേക്ക്; പരിശീലിക്കുന്ന ചിത്രം വൈറല്‍
ക്രിസ്മസ് അപ്പുപ്പന് ആ തൊപ്പി കിട്ടിയതെങ്ങനെ?
കുക്കറിൽ ചായ ഉണ്ടാക്കിയാലോ ?
പ്രമേഹമുള്ളവര്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് കഴിച്ചാൽ എന്താണ് പ്രശ്നം?
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം
സിപിഎം തോറ്റു, വടിവാളുമായി പ്രവർത്തകരുടെ ആക്രമണം