Harbhajan Singh: ‘നിങ്ങള്‍ ബിസിസിഐയിലാണോ? സ്വന്തം നേട്ടങ്ങള്‍ എന്തൊക്കെയാണ്?’; രോഹിതിനെതിരായ പരാമര്‍ശത്തില്‍ ഷമ മുഹമ്മദിനെതിരെ ഹര്‍ഭജന്‍

ഇന്ത്യയ്ക്ക് വേണ്ടി കളിക്കുന്നത് എങ്ങനെയാണെന്ന് ആളുകൾക്ക് മനസ്സിലാക്കാൻ വളരെ ബുദ്ധിമുട്ടാണ്. തങ്ങള്‍ നേരിടുന്ന സമ്മര്‍ദ്ദത്തെക്കുറിച്ച് താരങ്ങള്‍ക്ക് മാത്രമേ അറിയൂ. ടീമിനെ മുന്നോട്ട് കൊണ്ടുപോകാനുള്ള ഉത്തരവാദിത്തം അദ്ദേഹത്തിനുണ്ട്. ഒരു കളിക്കാരൻ എന്ന നിലയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും വേണം. രോഹിത് ശർമ്മ കഠിനാധ്വാനിയാണെന്നും ഹര്‍ഭജന്‍

Harbhajan Singh: നിങ്ങള്‍ ബിസിസിഐയിലാണോ? സ്വന്തം നേട്ടങ്ങള്‍ എന്തൊക്കെയാണ്?; രോഹിതിനെതിരായ പരാമര്‍ശത്തില്‍ ഷമ മുഹമ്മദിനെതിരെ ഹര്‍ഭജന്‍

ഹര്‍ഭജന്‍ സിങ്, ഷമ മുഹമ്മദ്‌

Published: 

08 Mar 2025 12:59 PM

ന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്‌ക്കെതിരെ നടത്തിയ വിവാദ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതാവ് ഷമ മുഹമ്മദിനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ താരം ഹര്‍ഭജന്‍ സിങ് രംഗത്ത്. ഷമ ബിസിസിഐയുടെ ഭാഗമാണോയെന്നും, അല്ലെങ്കില്‍ നിയമങ്ങളെക്കുറിച്ചും ഫിറ്റ്‌നസിനെക്കുറിച്ചും ധാരണയുള്ള ഏതെങ്കിലും സംഘടനയുടെ ഭാഗമാണോയെന്നും ഹര്‍ഭജന്‍ ചോദിച്ചു.

”അദ്ദേഹത്തിന്റെ ഫിറ്റ്നസിനെക്കുറിച്ചും ക്യാപ്റ്റൻസി കഴിവുകളെക്കുറിച്ചും സംസാരിക്കുന്ന ആളുകളുണ്ടാകും. പക്ഷേ, രോഹിത് ശർമ്മയുടെ ഫിറ്റ്നസിനെക്കുറിച്ച് ഈ പരാമർശം നടത്തിയ സ്ത്രീയോട് ഞാൻ വളരെ ലളിതമായ ഒരു ചോദ്യം ചോദിക്കുന്നു. അവർ ബിസിസിഐയുടെ ഭാഗമാണോ അതോ നിയമവും ഫിറ്റ്നസും മനസ്സിലാക്കുന്ന മറ്റേതെങ്കിലും സംഘടനയുടെ ഭാഗമാണോ? കായികരംഗത്ത് സ്വന്തം നേട്ടങ്ങൾ എന്തൊക്കെയാണ്? ആരുടെയും നേരെ വിരല്‍ ചൂണ്ടാന്‍ എളുപ്പമാണ്. എന്നാൽ ആ വിരല്‍ നീളുന്നത് നിങ്ങളുടെ നേരെയായിരിക്കും. അതിനാൽ സ്വയം പരിശോധിക്കുക”-ഹർഭജൻ പറഞ്ഞു.

ഇന്ത്യയ്ക്ക് വേണ്ടി കളിക്കുന്നത് എങ്ങനെയാണെന്ന് ആളുകൾക്ക് മനസ്സിലാക്കാൻ വളരെ ബുദ്ധിമുട്ടാണ്. തങ്ങള്‍ നേരിടുന്ന സമ്മര്‍ദ്ദത്തെക്കുറിച്ച് താരങ്ങള്‍ക്ക് മാത്രമേ അറിയൂ. ടീമിനെ മുന്നോട്ട് കൊണ്ടുപോകാനുള്ള ഉത്തരവാദിത്തം അദ്ദേഹത്തിനുണ്ട്. ഒരു കളിക്കാരൻ എന്ന നിലയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും വേണം. രോഹിത് ശർമ്മ വളരെ കഠിനാധ്വാനിയാണ്. അദ്ദേഹം നിസ്വാർത്ഥനായ വ്യക്തിയാണ്. അദ്ദേഹം ഒരു നേതാവാണ്. മുന്നിൽ നിന്ന് നയിക്കുന്നു. എപ്പോഴും സ്വന്തം താൽപ്പര്യത്തേക്കാൾ ടീമിന്റെ താൽപ്പര്യത്തിന് മുൻഗണന നൽകുന്നുവെന്നും ഹര്‍ഭജന്‍ പറഞ്ഞു.

Read Also : Shama Mohamed: ‘എന്നാല്‍ പിന്നെ മോഡലുകളെ തിരഞ്ഞെടുക്ക്’ ! രോഹിതിനെ പിന്തുണച്ച് ഗവാസ്‌കറും; ‘പുലിവാല്’ പിടിച്ച് ഷമ മുഹമ്മദ്‌

ഷമ മുഹമ്മദിനെ വിമര്‍ശിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ, മുന്‍താരം സുനില്‍ ഗവാസ്‌കര്‍ തുടങ്ങിയവരും ഷമയെ വിമര്‍ശിച്ചു. മെലിഞ്ഞവരെയാണ് വേണ്ടതെങ്കില്‍ മോഡലുകളെ തിരഞ്ഞെടുക്കണമെന്നായിരുന്നു ഗവാസ്‌കറിന്റെ വിമര്‍ശനം.

രോഹിതിന് അമിത വണ്ണമാണെന്നും, അത് കുറയ്ക്കണമെന്നും, അദ്ദേഹം മോശം ക്യാപ്റ്റനുമാണെന്നായിരുന്നു ഷമയുടെ വിമര്‍ശനം. പിന്നാലെ പോസ്റ്റ് വ്യാപകമായി. ഷമയോട് പോസ്റ്റ് നീക്കം ചെയ്യാന്‍ കോണ്‍ഗ്രസും ആവശ്യപ്പെട്ടു. തുടര്‍ന്നാണ് പോസ്റ്റ് നീക്കം ചെയ്തത്. എന്നാല്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തില്‍ വിജയിച്ചതിന് പിന്നാലെ രോഹിതിനെ പ്രശംസിച്ച് ഷമ രംഗത്തെത്തിയിരുന്നു.

Related Stories
Sachin Tendulkar meets Lionel Messi: രണ്ട് ഇതിഹാസങ്ങൾ ഒറ്റ ഫ്രെയിമിൽ; മെസിക്ക് ജഴ്സി സമ്മാനിച്ച് സച്ചിൻ; വാങ്കഡെയിൽ ചരിത്ര നിമിഷം
Kolkata Messi Event Chaos: അലമ്പെന്ന് പറഞ്ഞാല്‍ ഭൂലോക അലമ്പ് ! സാള്‍ട്ട് ലേക്കിലെ സംഘര്‍ഷത്തില്‍ മുഖ്യസംഘാടകന്‍ കസ്റ്റഡിയില്‍; ടിക്കറ്റ് തുക തിരികെ നല്‍കും
Lionel Messi: മെസി വന്നിട്ട് വേഗം പോയി; കുപ്പിയും കസേരയും വലിച്ചെറിഞ്ഞ് ആരാധകർ; മാപ്പപേക്ഷിച്ച് മുഖ്യമന്ത്രി മമത ബാനർജി
Lionel Messi: ലയണൽ മെസി കൊൽക്കത്തയിലെത്തി; ഫുട്ബോൾ ഇതിഹാസത്തിന് ഊഷ്മള സ്വീകരണം
ISL: ഐഎസ്എല്ലില്‍ വീണ്ടും പ്രതിസന്ധി; കടുപ്പിച്ച് ക്ലബുകള്‍; ടീമുകളുടെ കടുംപിടുത്തത്തിന് പിന്നില്‍
Lionel Messi: മെസ്സിക്കൊപ്പം ഫോട്ടോ എടുക്കാം, അവസരം നൂറ് പേർക്ക്; ആരാധകർക്ക് ഇനി എന്തു വേണം!
തണുപ്പുകാലത്ത് വാഴപ്പഴം കഴിക്കാമോ?
പുഴുങ്ങിയ മുട്ടയോ ഓംലെറ്റോ? ഹൃദയാരോഗ്യത്തിന് നല്ലത്
രാവിലെ അരി അരച്ച് ഇഡ്ഡലിയുണ്ടാക്കാം
ഓട്‌സ് കഴിക്കുമ്പോള്‍ ഇങ്ങനെ തോന്നാറുണ്ടോ? സൂക്ഷിക്കാം
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം