AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

IPL 2025: പിന്‍ഗാമിയെ കാണാന്‍ കുല്‍ദീപ് എത്തി; വിഘ്‌നേഷ് ഡല്‍ഹിയിലെ ചേട്ടനൊപ്പമെന്ന് മുംബൈ ഇന്ത്യന്‍സ്; ‘ചൈനാമാന്‍’ കൂടിക്കാഴ്ച വൈറല്‍

Kuldeep Yadav and Vignesh Puthur: ഡല്‍ഹിക്കെതിരായ മത്സരത്തില്‍ വിഘ്‌നേഷിനെ മുംബൈ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. വിഘ്‌നേഷിന് പകരം ടീമിലെത്തിയ കാണ്‍ ശര്‍മ മൂന്ന് വിക്കറ്റ് വീഴ്ത്തി കളിയിലെ താരമാവുകയും ചെയ്തു. മുംബൈ ഡല്‍ഹിയെ 12 റണ്‍സിന് തോല്‍പിക്കുകയും ചെയ്തു

IPL 2025: പിന്‍ഗാമിയെ കാണാന്‍ കുല്‍ദീപ് എത്തി; വിഘ്‌നേഷ് ഡല്‍ഹിയിലെ ചേട്ടനൊപ്പമെന്ന് മുംബൈ ഇന്ത്യന്‍സ്; ‘ചൈനാമാന്‍’ കൂടിക്കാഴ്ച വൈറല്‍
കുല്‍ദീപ് യാദവും, വിഘ്‌നേഷ് പുത്തൂരും Image Credit source: സോഷ്യല്‍ മീഡിയ
Jayadevan AM
Jayadevan AM | Published: 15 Apr 2025 | 08:42 PM

വിഘ്‌നേഷ് പുത്തൂരും, കുല്‍ദീപ് യാദവും തമ്മിലുള്ള സ്‌നേഹസംഭാഷണത്തിന്റെ ദൃശ്യങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍. മുംബൈ ഇന്ത്യന്‍സും, ഡല്‍ഹി ക്യാപിറ്റല്‍സും തമ്മിലുള്ള മത്സരശേഷമായിരുന്നു സംഭവം. കുല്‍ദീപ് ആദ്യം വിഘ്‌നേഷിനെ തോളില്‍ തട്ടി ആശ്ലേഷിക്കുന്നതും, പിന്നീട് ഇരുവരും സംസാരിക്കുന്നതും വീഡിയോയില്‍ കാണാം. ബൗളിങിനെക്കുറിച്ചാണ് ഇരുവരുടെയും സംഭാഷണമെന്നും വ്യക്തം. മുംബൈ ഇന്ത്യന്‍സാണ് ഈ വീഡിയോ പുറത്തുവിട്ടത്. ‘വിഘ്‌നേഷ് ഡല്‍ഹിയിലെ തന്റെ ചേട്ടനൊപ്പ’മെന്ന ക്യാപ്ഷനോടെയാണ് മുംബൈ വീഡിയോ പങ്കുവച്ചത്. ഉടന്‍ തന്നെ വീഡിയോ വൈറലായി.

ഇരുവരും ‘ചൈനാമാന്‍’ ബൗളര്‍മാരാണെന്നതാണ് പ്രത്യേകത. ലോകക്രിക്കറ്റില്‍ തന്നെ അപൂര്‍വമായി കാണുന്നതാണ് ചൈനാമാന്‍ ബൗളിങ്. ഇന്ത്യന്‍ ടീമില്‍ നിലവില്‍ കുല്‍ദീപ് മാത്രമാണ് ചൈനാമാന്‍ ബൗളറായുള്ളത്. ഭാവിയില്‍ കുല്‍ദീപിന്റെ പിന്‍ഗാമിയായി വിഘ്‌നേഷ് ടീമിലെത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

 

View this post on Instagram

 

A post shared by Mumbai Indians (@mumbaiindians)

നേരത്തെ, വിഘ്‌നേഷിന്റെ ഫുട്‌ബോള്‍ സ്‌കില്‍ വ്യക്തമാക്കുന്ന ഒരു വീഡിയോ മുംബൈ ഇന്ത്യന്‍സ് പങ്കുവച്ചതും വൈറലായിരുന്നു. ക്രോസ്ബാറിലേക്ക് വിഘ്‌നേഷ് കൃത്യമായി പന്ത് പായിക്കുന്നതായിരുന്നു വീഡിയോയില്‍. മുംബൈ ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയടക്കം അത്ഭുതസ്തബ്ധരായി ഇത് നോക്കിനിന്നു.

Read Also : IPL 2025: ആദ്യ വരവില്‍ തിരി കൊളുത്തി കാണ്‍ ശര്‍മ; വിഘ്‌നേഷ് പുത്തൂരിന് തിരിച്ചടി

അതേസമയം, ഡല്‍ഹിക്കെതിരായ മത്സരത്തില്‍ വിഘ്‌നേഷിനെ മുംബൈ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. വിഘ്‌നേഷിന് പകരം ടീമിലെത്തിയ കാണ്‍ ശര്‍മ മൂന്ന് വിക്കറ്റ് വീഴ്ത്തി കളിയിലെ താരമാവുകയും ചെയ്തു. മുംബൈ ഡല്‍ഹിയെ 12 റണ്‍സിന് തോല്‍പിക്കുകയും ചെയ്തു.

ചൈനാമാന്‍ ബൗളിങ്

ലെഫ്റ്റ് ആം അണ്‍ഓര്‍ത്തഡോക്‌സ് സ്പിന്‍ (ലെഫ്റ്റ് ആം റിസ്റ്റ് സ്പിന്‍) ബൗളിങാണ് ചൈനാമാന്‍ ബൗളിങ് എന്നറിയപ്പെടുന്നത്. ഇടംകയ്യനായ ബൗളറുടെ ലെഗ് സ്പിന്നില്‍ പന്തിന്റെ മൂവ്‌മെന്റ് തിരിച്ചറിയാന്‍ ബാറ്റര്‍മാര്‍ പ്രയാസപ്പെടുമെന്നതാണ് ‘ചൈനാമാന്‍’ ബൗളിങിന്റെ പ്രത്യേകത. പന്തിന്റെ സ്പിന്നിന് വിരലുകള്‍ക്ക് പകരം കൈക്കുഴയാകും ഉപയോഗിക്കുന്നത്.