IPL 2025: മത്സരശേഷം റിങ്കു സിംഗിനെ തല്ലി കുൽദീപ് യാദവ്; വിഡിയോ വൈറൽ
Kuldeep Yadav Slaps Rinku Singh: റിങ്കു സിംഗിനെ തല്ലി കുൽദീപ് യാദവ്. ഇന്നലെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും ഡൽഹി ക്യാപിറ്റൽസും തമ്മിൽ നടന്ന മത്സരത്തിന് ശേഷമായിരുന്നു സംഭവം.

റിങ്കു സിംഗ്, കുൽദീപ് യാദവ്
കൊൽക്കത്ത നൈറ്റ് റൈഡേഴ്സും ഡൽഹി ക്യാപിറ്റൽസും തമ്മിൽ നടന്ന മത്സരത്തിന് ശേഷം റിങ്കു സിംഗിനെ തല്ലി കുൽദീപ് യാദവ്. മത്സരശേഷം താരങ്ങൾ സംസാരിക്കുന്നതിനിടയിലാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരം റിങ്കു സിംഗിനെ ഡൽഹി ക്യാപിറ്റൽസ് താരം കുൽദീപ് യാദവ് തല്ലിയത്. ഇതിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
ഇരു ടീമിലെയും താരങ്ങൾ തമ്മിൽ മത്സരശേഷം സംസാരിക്കുന്നതിനിടെയായിരുന്നു സംഭവം. റിങ്കുവിൻ്റെ കവിളിൽ രണ്ട് തവണ കുൽദീപ് അടിയ്ക്കുന്നുണ്ട്. തമാശ പറഞ്ഞുകൊണ്ടാണ് അടിയെങ്കിലും റിങ്കുവിൻ്റെ പ്രതികരണം സമൂഹമാധ്യമങ്ങളിൽ വൈറലാണ്. കുൽദീപിൻ്റെ പെരുമാറ്റം അതിരുകടന്നെന്നും താരത്തെ വിലക്കണമെന്നുമാണ് ആവശ്യമുയരുന്നത്.
വിഡിയോ കാണാം
Yo kuldeep watch it pic.twitter.com/z2gp4PK3OY
— irate lobster🦞 (@rajadityax) April 29, 2025
മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് 14 റൺസിന് വിജയിച്ചിരുന്നു. ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടപ്പെടുത്തി 204 റൺസ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ഡൽഹിയ്ക്ക് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 190 റൺസെടുക്കാനേ സാധിച്ചുള്ളൂ. ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ തിളങ്ങിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരം സുനിൽ നരേൻ ആണ് കളിയിലെ താരം.
44 റൺസ് നേടിയ അങ്ക്ക്രിഷ് രഘുവൻശിയായിരുന്നു കൊൽക്കത്തയുടെ ടോപ്പ് സ്കോറർ. റിങ്കു സിംഗും (36) തിളങ്ങി. ഡൽഹിക്കായി മിച്ചൽ സ്റ്റാർക്ക് മൂന്ന് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗിൽ ഫാഫ് ഡുപ്ലെസി (62) ഡൽഹിയുടെ ടോപ്പ് സ്കോറർ ആയപ്പോൾ അക്ഷർ പട്ടേലും (43) വിപ്രജ് നിഗവും (38) തിളങ്ങി. കൊൽക്കത്തയ്ക്കായി സുനിൽ നരേൻ മൂന്ന് വിക്കറ്റ് വീഴ്ത്തി.
Also Read: IPL 2025: അഭിമാന പോരാട്ടത്തിന് ചെന്നൈ; ടോപ്പ് ടു ലക്ഷ്യമിട്ട് പഞ്ചാബ്: ഇന്ന് കളി പൊടിപാറും
കഴിഞ്ഞ ആറ് മത്സരത്തിൽ ഡൽഹിയുടെ നാലാമത്തെ തോൽവിയാണ് ഇത്. 10 മത്സരങ്ങളിൽ ആറ് ജയം ഉൾപ്പെടെ 12 പോയിൻ്റുള്ള ഡൽഹി പോയിൻ്റ് പട്ടികയിൽ നാലാം സ്ഥാനത്താണ്. തുടരെ മൂന്ന് മത്സരങ്ങൾക്ക് ശേഷമാണ് കൊൽക്കത്ത ഒരു കളി വിജയിക്കുന്നത്. 10 കളിയിൽ നിന്ന് നാല് ജയം സഹിതം 8 പോയിൻ്റുമായി കൊൽക്കത്ത ഏഴാം സ്ഥാനത്താണ്.