IPL 2025: സ്വാതന്ത്ര്യം നല്‍കുന്ന പരിശീലകന്‍; റിക്കി പോണ്ടിങിന് നന്ദി പറഞ്ഞ് ശ്രേയസ് അയ്യര്‍
Shreyas Iyer about Ricky Ponting: പോണ്ടിങ് സ്വാതന്ത്ര്യം നല്‍കി. മൈതാനത്ത് തീരുമാനങ്ങളെടുക്കുന്നതിലടക്കം അദ്ദേഹം സ്വാതന്ത്ര്യം നല്‍കി. മൈതാനത്തിനുള്ളില്‍ താനും, അതിന് പുറത്ത് അദ്ദേഹവും കാര്യങ്ങള്‍ നടപ്പാക്കട്ടെയെന്ന് താന്‍ പോണ്ടിങിനോട് പറയുമായിരുന്നുവെന്നും ശ്രേയസ്
പഞ്ചാബ് കിങ്‌സിനെ സംബന്ധിച്ചിടത്തോളം ഏറെ സ്‌പെഷ്യലാണ് ഐപിഎല്‍ 2025 സീസണ്‍. 11 വര്‍ഷങ്ങള്‍ക്ക് ശേഷം പഞ്ചാബ് പ്ലേ ഓഫിലെത്തിയ സീസണ്‍. അതും പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായാണ് പഞ്ചാബ് രാജകീയമായി പ്ലേ ഓഫില്‍ പ്രവേശിച്ചത്. പരിശീലകന്‍ റിക്കി പോണ്ടിങ്, ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ എന്നിവരുടെ നേതൃത്വമാണ് പഞ്ചാബിന് കരുത്തായി. ടീമിന്റെ ഒത്തൊരുമയോടെയുള്ള പ്രകടനവും നിര്‍ണായകമായി. ടീം ഉടമ പ്രീതി സിന്റയുടെ അകമഴിഞ്ഞ പിന്തുണയും പഞ്ചാബിന് ആശ്വാസമായി.
ടീമിന്റെ മികച്ച പ്രകടനത്തില്‍ റിക്കി പോണ്ടിങ് വഹിച്ച പങ്കിനെക്കുറിച്ച് ശ്രേയസ് അയ്യര്‍ സംസാരിച്ചു. റിക്കി മാനേജ്‌മെന്റിൽ മികച്ച പ്രകടനം കാഴ്ചവച്ചുവെന്ന് ശ്രേയസ് പറഞ്ഞു. ഓരോ വ്യക്തിയുടെയും വിശ്വാസം നേടുക എന്നതായിരുന്നു പ്രധാനം. മത്സരങ്ങൾ ജയിക്കുന്നതിലൂടെയാണ് അത് ആദ്യം സംഭവിച്ചത്. താരങ്ങളുമായി കൂടുതല്‍ ഇടപഴകുമ്പോള്‍ കൂടുതല്‍ ആത്മവിശ്വാസം ലഭിക്കുമെന്നും ശ്രേയസ് പറഞ്ഞു.
പോണ്ടിങ് സ്വാതന്ത്ര്യം നല്‍കി. മൈതാനത്ത് തീരുമാനങ്ങളെടുക്കുന്നതിലടക്കം അദ്ദേഹം സ്വാതന്ത്ര്യം നല്‍കി. മൈതാനത്തിനുള്ളില്‍ താനും, അതിന് പുറത്ത് അദ്ദേഹവും കാര്യങ്ങള്‍ നടപ്പാക്കട്ടെയെന്ന് താന്‍ പോണ്ടിങിനോട് പറയുമായിരുന്നുവെന്നും ശ്രേയസ് വ്യക്തമാക്കി.




എല്ലാം മികച്ച രീതിയില്‍ നടന്നു. കാര്യങ്ങള്‍ ശരിയായ രീതിയില്‍ പുരോഗമിക്കുന്നതില്‍ സന്തോഷമുണ്ട്. എല്ലാ താരങ്ങളും കൃത്യ സമയത്ത് മികച്ച പ്രകടനം കാഴ്ചവച്ചു. ഏത് സാഹചര്യത്തിലും വിജയിക്കണമെന്നതായിരുന്നു ആദ്യ മത്സരം മുതലുള്ള മാനസികാവസ്ഥ. മോശം അവസ്ഥയില്‍ പോലും താന്‍ മത്സരം ജയിപ്പിക്കുമെന്ന് പറഞ്ഞ് ഓരോരുത്തരായി മുന്നോട്ടുവന്നുവെന്നും ശ്രേയസ് വ്യക്തമാക്കി.
ടീമിന്റെ പ്രകടനത്തില്‍ സന്തോഷമുണ്ടെന്നും, ഇത് കഠിനാധ്വാനത്തിന്റെ ഫലമാണെന്നും റിക്കി പോണ്ടിങ് പറഞ്ഞു. മികച്ച ടീമാണിത്. ഒരേ ദിശയിലേക്കാണ് എല്ലാവരുടെയും യാത്ര. എന്നാല്‍ ഒന്നും നേടിയിട്ടില്ലെന്ന് തിരിഞ്ഞുനോക്കിയാല്‍ മനസിലാകും. ആദ്യ രണ്ട് സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്യുക എന്നതായിരുന്നു ലക്ഷ്യം. അത് സാധിച്ചെന്നും, പ്രധാന കാര്യങ്ങള്‍ ആരംഭിക്കുന്നത് ഇനിയാണെന്നും പോണ്ടിങ് വ്യക്തമാക്കി.