AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

IPL 2025 : ഇത് അയ്യരുടെ പ്രതികാരം! കൊൽക്കത്തയെ അതെ നാണയത്തിൽ തിരിച്ചടിച്ച് പഞ്ചാബ്

IPL 2025 PBKS vs KKR Highlights : 16 റൺസിനാണ് പഞ്ചാബ് കിങ്സ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് തോൽപ്പിച്ചത്.

IPL 2025 : ഇത് അയ്യരുടെ പ്രതികാരം! കൊൽക്കത്തയെ അതെ നാണയത്തിൽ തിരിച്ചടിച്ച് പഞ്ചാബ്
റിങ്കു സിങ്ങും ശ്രെയസ് അയ്യരുംImage Credit source: PTI
Jenish Thomas
Jenish Thomas | Updated On: 15 Apr 2025 | 11:03 PM

ഐപിഎല്ലിൽ പന്തുകൾ കൊണ്ട് ത്രിസപ്പിച്ച മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ പഞ്ചാബ് കിങ്സിന് ജയം. 112 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കൊൽക്കത്തയെ 16 റൺസിനാണ് പഞ്ചാബ് തകർത്തത്. പഞ്ചാബിനായി ഫോം ഔട്ടിലായിരുന്നു ഇന്ത്യൻ സ്പിന്നർ യുസ്വേന്ദ്ര ചഹൽ നാല് വിക്കറ്റെടുത്തു.

പതിവിന് വിപരീതമായി ടോസ് നേടിയ പഞ്ചാബ് കിങ്സ് കെകെആറിനെതിരെ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. തുടക്കത്തിൽ ആക്രമിച്ച് കളിച്ച പഞ്ചാബിനെ കൊൽക്കത്തയുടെ ബോളർമാർ വരിഞ്ഞുകെട്ടി. ക്യാപ്റ്റൻ ശ്രെയസ് അയ്യർ പുജ്യത്തിന് പുറത്തായതുൾപ്പെടെ പഞ്ചാബ് കുറ്റനടിക്കാരെല്ലാരും നിരാശ സൃഷ്ടിച്ചു. 30 റൺസെടുത്ത പ്രഭ്സിമ്രൻ സിങ്ങാണ് പിബികെഎസ് നിരയിലെ ടോപ് സ്കോറർ. കെകെആറിനായി ഹർഷിത് റാണ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. വരുൺ ചക്രവർത്തിയും സുനിൽ നാരെനും രണ്ടും വൈഭവ് അറോറയും അൻറിച്ച് നോർക്കിയയും ഓരോ വിക്കറ്റുകൾ വീതം സ്വന്തമാക്കി.

ALSO READ : IPL 2025: പിന്‍ഗാമിയെ കാണാന്‍ കുല്‍ദീപ് എത്തി; വിഘ്‌നേഷ് ഡല്‍ഹിയിലെ ചേട്ടനൊപ്പമെന്ന് മുംബൈ ഇന്ത്യന്‍സ്; ‘ചൈനാമാന്‍’ കൂടിക്കാഴ്ച വൈറല്‍

അനയാസം ജയിക്കാമെന്ന് പ്രതീക്ഷയിൽ ഇറങ്ങിൽ കൊൽക്കത്തയ്ക്ക് തുടക്കം തന്നെ പിഴച്ചു. ആദ്യ ഓവറുകളിൽ രണ്ട് വിക്കറ്റുകൾ വീണതിന് പിന്നാലെ ക്യാപ്റ്റൻ അജിങ്ക്യ രഹാനെയും ഇംപാക്ട് താരം അങ്കൃഷ് രഘുവംശിയും ടീമിനെ മെല്ലേ വിജയത്തിലേക്ക് നിയിക്കാൻ ശ്രമിച്ചു. എന്നാൽ മൂർച്ച അറ്റുപോയി എന്ന കരുതിയ വജ്രായുധമായ ചഹലിന് ഉപയേഗിക്കുകയായിരുന്നു പിന്നീട് ശ്രെയസ് അയ്യർ.

ഫോം ഔട്ടിലായിരുന്നു താരം നാല് വിക്കറ്റുകൾ വീഴ്ത്തി പഞ്ചാബിന് വിജയപ്രതീക്ഷ നൽകി. അവസാനം വരെ ആന്ദ്രെ റസ്സൽ എന്ന അതികായകൻ ഭീഷിണിയായി നിന്നെങ്കിലും ഒരറ്റത്തുള്ളവരെ പഞ്ചാബിൻ്റെ ബോളർമാർ വീഴ്ത്തി. ഏറ്റവും ഒടുവിൽ അതികായകനെ തന്നെ വീഴ്ത്തി പഞ്ചാബ് ത്രസിപ്പിക്കുന്ന ജയം സ്വന്തമാക്കുകയും ചെയ്തു. ചഹലിന് പുറമെ മാർക്കോ യാൻസൺ മൂന്നും സേവ്യർ ബാർട്ട്ലെറ്റും അർഷ്ദീപ് സിങ്ങും ഗ്ലെൻ മാക്സ്വെല്ലും ഓരോ വിക്കറ്റുകൾ വീതം വീഴ്ത്തി.

ഐപിഎല്ലിൽ നാളെ ഡൽഹി ക്യാപിറ്റൽസ് രാജസ്ഥാൻ റോയൽസിന് നേരിടും. ഡൽഹിയുടെ തട്ടകമായി അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ വൈകിട്ട് 7.30നാണ് മത്സരം.