IPL 2025: രാജസ്ഥാൻ റോയൽസിൽ ഹോം കമിങ്; പരിക്കേറ്റവർക്ക് പകരക്കാരായി നാന്ദ്രെ ബർഗറും ലുവാൻ ഡി പ്രിട്ടോറിയസും ടീമിൽ

Rajasthan Royals Signings: രണ്ട് ദക്ഷിണാഫ്രിക്കൻ താരങ്ങളെ ടീമിലെത്തിച്ച് രാജസ്ഥാൻ റോയൽസ്. പരിക്കേറ്റ് പുറത്തായ സന്ദീപ് ശർമ്മയ്ക്കും നിതീഷ് റാണയ്ക്കും പകരക്കാരായാണ് താരങ്ങൾ എത്തുന്നത്.

IPL 2025: രാജസ്ഥാൻ റോയൽസിൽ ഹോം കമിങ്; പരിക്കേറ്റവർക്ക് പകരക്കാരായി നാന്ദ്രെ ബർഗറും ലുവാൻ ഡി പ്രിട്ടോറിയസും ടീമിൽ

രാജസ്ഥാൻ റോയൽസ്

Published: 

08 May 2025 18:46 PM

ഐപിഎലിനെ പിടിമുറുക്കി വീണ്ടും പരിക്ക്. രാജസ്ഥാൻ റോയൽസിലെ രണ്ട് താരങ്ങളാണ് പരിക്കേറ്റ് സീസണിൽ നിന്ന് പുറത്തായത്. പേസർ സന്ദീപ് ശർമ്മയും ബാറ്റർ നിതീഷ് റാണയും ഇനി സീസണിൽ രാജസ്ഥാനായി കളിക്കില്ല. പകരം രണ്ട് ദക്ഷിണാഫ്രിക്കൻ താരങ്ങൾ ടീമിലെത്തി. ഇക്കാര്യം രാജസ്ഥാൻ റോയൽസ് തന്നെ അറിയിച്ചു.

പേസർ നാന്ദ്രെ ബർഗറും ടോപ്പ് ഓർഡർ വിക്കറ്റ് കീപ്പർ ബാറ്റർ ലുവാൻ ദ്രെ പ്രിട്ടോറിയസുമാണ് രാജസ്ഥാൻ റോയൽസിലെത്തിയ പകരക്കാർ. ഇന്ത്യൻ താരങ്ങൾക്ക് പകരം വിദേശതാരങ്ങളെ ടീമിലെത്തിച്ചത് ടീമിൻ്റെ പദ്ധതികൾ തകിടം മറിയ്ക്കുമെന്ന വിലയിരുത്തലുണ്ട്. എന്നാൽ, ഈ രണ്ട് താരങ്ങളും റോയൽസ് ഫ്രാഞ്ചൈസിക്ക് ഒപ്പമുണ്ടായിരുന്ന താരങ്ങളാണ്. നാന്ദ്രെ ബർഗർ കഴിഞ്ഞ സീസണിൽ രാജസ്ഥാൻ റോയൽസിന് വേണ്ടി കളിച്ച താരമാണ്. താരം അഞ്ച് മത്സരങ്ങളിൽ നിന്ന് ഏഴ് വിക്കറ്റ് വീഴ്ത്തിയിരുന്നു. ദക്ഷിണാഫ്രിക്കക്കായി 2023ൽ താരം അരങ്ങേറിയിരുന്നു.

ലുവാൻ ദ്രെ പ്രിട്ടോറിയസ് ആവട്ടെ ദക്ഷിണാഫ്രിക്കയിലെ എസ്എ20 ടി20 ലീഗിൽ റോയൽസ് ഫ്രാഞ്ചൈസിയായ പാൾ റോയൽസിൻ്റെ ഓപ്പണറാണ്. ഇക്കഴിഞ്ഞ സീസണിൽ ലീഗിൽ ഏറ്റവുമധികം റൺസ് നേടിയ താരമായിരുന്നു പ്രിട്ടോറിയസ്. 12 മത്സരങ്ങളിൽ നിന്ന് 166 സ്ട്രൈക്ക് റേറ്റിൽ 397 റൺസാണ് താരം കഴിഞ്ഞ സീസണിൽ നേടിയത്. 19 വയസുകാരനായ ലുവാൻ ഡി പ്രിട്ടോറിയസ് ദക്ഷിണാഫ്രിക്കയുടെ ഭാവിതാരമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതുവരെ പ്രിട്ടോറിയസ് രാജ്യാന്തര മത്സരങ്ങളിൽ കളിച്ചിട്ടില്ല.

Also Read: IPL 2025: ‘ഇപ്പോൾ ഒന്നും പറയാനാവില്ല’; വിരമിക്കലിലെ നിഗൂഢത തുടർന്ന് എംഎസ് ധോണി

സീസണിൽ ഇനി രാജസ്ഥാണ് രണ്ട് മത്സരങ്ങളാണ് അവശേഷിക്കുന്നത്. ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ ഈ മാസം 12നും പഞ്ചാബ് കിംഗ്സിനെതിരെ 16നുമാണ് മത്സരങ്ങൾ. ഈ രണ്ട് മത്സരങ്ങളിൽ വിജയിച്ചാലും രാജസ്ഥാന് പ്ലേ ഓഫ് കളിക്കാനാവില്ല. 12 മത്സരങ്ങളിൽ 9 ഉം തോറ്റ രാജസ്ഥാൻ ആറ് പോയിൻ്റുമായി നിലവിൽ പോയിൻ്റ് ടേബിളിൽ ഒൻപതാം സ്ഥാനത്താണ്. ഇതോടെ രാജസ്ഥാൻ പ്ലേഓഫിൽ നിന്ന് പുറത്താവുകയും ചെയ്തു.

Related Stories
Sachin Tendulkar meets Lionel Messi: രണ്ട് ഇതിഹാസങ്ങൾ ഒറ്റ ഫ്രെയിമിൽ; മെസിക്ക് ജഴ്സി സമ്മാനിച്ച് സച്ചിൻ; വാങ്കഡെയിൽ ചരിത്ര നിമിഷം
Kolkata Messi Event Chaos: അലമ്പെന്ന് പറഞ്ഞാല്‍ ഭൂലോക അലമ്പ് ! സാള്‍ട്ട് ലേക്കിലെ സംഘര്‍ഷത്തില്‍ മുഖ്യസംഘാടകന്‍ കസ്റ്റഡിയില്‍; ടിക്കറ്റ് തുക തിരികെ നല്‍കും
Lionel Messi: മെസി വന്നിട്ട് വേഗം പോയി; കുപ്പിയും കസേരയും വലിച്ചെറിഞ്ഞ് ആരാധകർ; മാപ്പപേക്ഷിച്ച് മുഖ്യമന്ത്രി മമത ബാനർജി
Lionel Messi: ലയണൽ മെസി കൊൽക്കത്തയിലെത്തി; ഫുട്ബോൾ ഇതിഹാസത്തിന് ഊഷ്മള സ്വീകരണം
ISL: ഐഎസ്എല്ലില്‍ വീണ്ടും പ്രതിസന്ധി; കടുപ്പിച്ച് ക്ലബുകള്‍; ടീമുകളുടെ കടുംപിടുത്തത്തിന് പിന്നില്‍
Lionel Messi: മെസ്സിക്കൊപ്പം ഫോട്ടോ എടുക്കാം, അവസരം നൂറ് പേർക്ക്; ആരാധകർക്ക് ഇനി എന്തു വേണം!
ഓട്‌സ് കഴിക്കുമ്പോള്‍ ഇങ്ങനെ തോന്നാറുണ്ടോ? സൂക്ഷിക്കാം
ക്രിസ്മസ് അപ്പുപ്പന് ആ തൊപ്പി കിട്ടിയതെങ്ങനെ?
കുക്കറിൽ ചായ ഉണ്ടാക്കിയാലോ ?
പ്രമേഹമുള്ളവര്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം