IPL 2025: എന്താ ഇപ്പോള്‍ സംഭവിച്ചേ? എന്ത് മൂഡ്, ആര്‍സിബി മൂഡ്! തകര്‍ന്നടിഞ്ഞ് പഞ്ചാബ് ബാറ്റിങ്‌

IPL 2025 Qualifier 1 RCB vs PBKS: ആര്‍സിബിക്കായി ഹേസല്‍വുഡും സുയാഷും മൂന്ന് വിക്കറ്റ് വീതവും, ദയാല്‍ രണ്ട് വിക്കറ്റും, ഭുവനേശ്വറും, ഷെപ്പേര്‍ഡും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. ക്രുണാല്‍ പാണ്ഡ്യയ്ക്ക് മാത്രം വിക്കറ്റ് ലഭിച്ചില്ല

IPL 2025: എന്താ ഇപ്പോള്‍ സംഭവിച്ചേ? എന്ത് മൂഡ്, ആര്‍സിബി മൂഡ്! തകര്‍ന്നടിഞ്ഞ് പഞ്ചാബ് ബാറ്റിങ്‌

IPL 2025 RCB vs PBKS

Updated On: 

29 May 2025 | 09:09 PM

മൊഹാലിയിലെ തട്ടകത്തില്‍ ഐപിഎല്‍ ഫൈനല്‍ സ്വപ്‌നം കണ്ട് ബാറ്റിങിന് ഇറങ്ങിയ പഞ്ചാബ് കിങ്‌സിനെ പ്രഹരിച്ച് ആര്‍സിബി ബൗളര്‍മാര്‍. 14.1 ഓവറില്‍ 101 റണ്‍സിനാണ് പഞ്ചാബ് പുറത്തായത്. മൊഹാലി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ ക്വാളിഫയറില്‍ ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത ആര്‍സിബി ക്യാപ്റ്റന്‍ രജത് പട്ടീദാറിന് പിഴച്ചില്ലെന്ന് തെളിയിക്കുന്നതായിരുന്നു ആര്‍സിബിയുടെ ബൗളിങ് പ്രകടനം. രണ്ടാം ഓവറില്‍ തന്നെ ഓപ്പണര്‍ പ്രിയാന്‍ഷ് ആര്യയെ പഞ്ചാബിന് നഷ്ടപ്പെട്ടു. അഞ്ച് പന്തില്‍ ഏഴ് റണ്‍സെടുത്ത പ്രിയാന്‍ഷിനെ യാഷ് ദയാലാണ് പുറത്താക്കിയത്. മൂന്നാം ഓവറിലെ അവസാന പന്തില്‍ മറ്റൊരു ഓപ്പണറായ പ്രഭ്‌സിമ്രാന്‍ സിങിനെ കൂടി നഷ്ടമായതോടെ പഞ്ചാബ് അപകടം മണുത്തു. 10 പന്തില്‍ 18 റണ്‍സാണ് പ്രഭ്‌സിമ്രാന്‍ എടുത്തത്. ഭുവനേശ്വര്‍ കുമാറിനായിരുന്നു വിക്കറ്റ്.

തൊട്ടടുത്ത ഓവറില്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യറിനെ (മൂന്ന് പന്തില്‍ രണ്ട്) ജോഷ് ഹേസല്‍വുഡ് മടക്കിയതോടെ പഞ്ചാബിന്റെ പതനം ഏറെക്കുറെ പൂര്‍ത്തിയായി. ഏഴ് പന്തില്‍ നാല് റണ്‍സെടുത്ത ജോഷ് ഇംഗ്ലിസിന്റെ കൂടി വിക്കറ്റ് പിഴുത് ഹേസല്‍വുഡ് വീണ്ടും ആഞ്ഞടിച്ചു. ആര്‍സിബിയുടെ വിക്കറ്റ് വേട്ടയ്ക്ക് തുടക്കം കുറിച്ച ദയാലിന്റേതായിരുന്നു അടുത്ത ഊഴം. 10 പന്തില്‍ എട്ട് റണ്‍സെടുത്ത നെഹാല്‍ വധേരയായിരുന്നു ദയാലിന്റെ രണ്ടാമത്തെ ഇര.

പിന്നീട് ക്രീസിലെത്തിയ മാര്‍ക്കസ് സ്റ്റോയിനിസ് പഞ്ചാബിന് താങ്ങാകാന്‍ ശ്രമിച്ചെങ്കിലും മറ്റ് ബാറ്റര്‍മാരുടെ പിന്തുണ കിട്ടിയില്ല. ശശാങ്ക് സിങ് (അഞ്ച് പന്തില്‍ മൂന്ന്), ഇമ്പാക്ട് പ്ലയറായെത്തിയ മുഷീര്‍ ഖാന്‍ (മൂന്ന് പന്തില്‍ പൂജ്യം), എന്നിവരെ തുടരെ തുടരെ സുയാഷ് ശര്‍മ പുറത്താക്കിയതോടെ ഏഴ് വിക്കറ്റിന് 60 എന്ന നിലയിലായി പഞ്ചാബ്.

പഞ്ചാബിന്റെ ടോപ് സ്‌കോററായ മാര്‍ക്കസ് സ്‌റ്റോയിനിസിനെയും പുറത്താക്കി സുയാഷ് തന്റെ വിക്കറ്റ് നേട്ടം മൂന്നാക്കി ഉയര്‍ത്തി. അവസാനം അസ്മത്തുല്ല ഒമര്‍സയി നടത്തിയ ചെറുപരിശ്രമമാണ് പഞ്ചാബിനെ 100 കടത്തിയത്.

Read Also: IPL 2025: ആദ്യമായി എലിമിനേറ്റർ കളിക്കുന്ന ഗുജറാത്ത്; എലിമിനേറ്ററിൽ നിന്ന് ഫൈനലിലെത്താത്ത മുംബൈ: ഈ സീസണ് ഏറെ സവിശേഷതകൾ

12 പന്തില്‍ 18 റണ്‍സെടുത്ത ഒമര്‍സയി ഹേസല്‍വുഡിന്റെ പന്തിലാണ് വീണത്. 11 പന്തില്‍ നാല് റണ്‍സെടുത്ത ഹര്‍പ്രീത് ബ്രാറിനെ റൊമാരിയോ ഷെപ്പേര്‍ഡ് ക്ലീന്‍ ബൗള്‍ഡ് ചെയ്തു. ആര്‍സിബിക്കായി ഹേസല്‍വുഡും സുയാഷും മൂന്ന് വിക്കറ്റ് വീതവും, ദയാല്‍ രണ്ട് വിക്കറ്റും, ഭുവനേശ്വറും, ഷെപ്പേര്‍ഡും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. ക്രുണാല്‍ പാണ്ഡ്യയ്ക്ക് മാത്രം വിക്കറ്റ് ലഭിച്ചില്ല.

Related Stories
Virat Kohli: മണിക്കൂറുകൾ നീണ്ട നിരാശയ്ക്ക് വിരാമം; ഇൻസ്റ്റാഗ്രാമിൽ തിരിച്ചെത്തി വിരാട് കോലി
Kerala Blasters: ബ്ലാസ്റ്റേഴ്സിലേക്ക് വിദേശതാരങ്ങളുടെ ഒഴുക്ക്; സ്പാനിഷ് സ്ട്രൈക്കർ ടീമിലെത്തി
Kerala Blasters: ഒരാഴ്ച കൊണ്ട് സംഭവിച്ചത് വലിയ മാറ്റങ്ങള്‍; കേരള ബ്ലാസ്റ്റേഴ്‌സ് ‘ചാര്‍ജാ’യി; ഒരുക്കങ്ങൾ ഇന്ന് മുതല്‍
Kerala Blasters: കൊഴിഞ്ഞുപോക്ക് മാത്രമല്ല, വരവുമുണ്ട്; ജർമ്മൻ യുവതാരം ബ്ലാസ്റ്റേഴ്സിലെത്തി
Pro Wrestling League 2026: ഇടവേളയ്ക്ക് ശേഷമെത്തിയ പ്രോ ഗുസ്തി ലീഗ് അരങ്ങ് തകർക്കുന്നു; ടൂർണമെൻ്റ് അവസാനഘട്ടത്തിലേക്ക്
Saina Nehwal: ‘ഇത് മതി, ഇനി സാധിക്കില്ല’; സൈന നെഹ്‌വാള്‍ ബാഡ്മിന്റണില്‍ നിന്ന് വിരമിച്ചതിന് പിന്നില്‍
എവിടെയാണ് ഇന്ത്യയിലെ 'കോക്കനട്ട് ഐലൻഡ്'?
എയർഫ്രയറിൽ എണ്ണ ഒട്ടും ഉപയോ​ഗിക്കാൻ പാടില്ലേ
പഴങ്ങളില്‍ എന്തിനാണ് സ്റ്റിക്കര്‍ പതിക്കുന്നത്?
ഉരുളക്കിഴങ്ങ് പാകം ചെയ്യുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കണേ
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്