AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

IPL 2025 : 18 വർഷത്തെ കാത്തിരിപ്പ് അവസാനിച്ചു, ആർസിബിക്കും കോലിക്കും കന്നി ഐപിഎൽ കിരീടം

IPL 2025 Final RCB Victory : ആറ് റൺസിനാണ് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിൻ്റെ ജയം

IPL 2025 : 18 വർഷത്തെ കാത്തിരിപ്പ് അവസാനിച്ചു, ആർസിബിക്കും കോലിക്കും കന്നി ഐപിഎൽ കിരീടം
Virat Kohli RcbImage Credit source: PTI
jenish-thomas
Jenish Thomas | Updated On: 04 Jun 2025 00:04 AM

അഹമ്മദബാദ് : കന്നി ഐപിഎൽ കിരീട നേട്ടവുമായി റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു. ഫൈനലിൽ പഞ്ചാബ് കിങ്സിനെ ആർസിബി ആറ് റൺസിന് തോൽപ്പിച്ചു. ഐപിഎൽ ആരംഭിച്ച് 18 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ബെംഗളൂരു കിരീടത്തിൽ മുത്തമിടുന്നത്.  വിരാട് കോലിയും തൻ്റെ കരിയറിൽ ഇതാദ്യമായിട്ടാണ് ഐപിഎൽ കിരീടം സ്വന്തമാക്കുന്നത്. ഫൈനലിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു പഞ്ചാബിനെതിരെ നിശ്ചിത ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 191 റൺസിൻ്റെ വിജയലക്ഷ്യമാണ് ഉയർത്തിയത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പഞ്ചാബ് കിങ്സിന് നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 184 റൺസെടുക്കാനെ സാധിച്ചുള്ളൂ.  പഞ്ചാബ് കിങ്സും തങ്ങളുടെ ആദ്യം കിരീടം തേടിയാണ് ഇന്ന് ആർസിബിക്കെതിരെ കലാശപ്പോരാട്ടത്തിന് ഇറങ്ങിയത്.

ആദ്യം ബാറ്റ് ചെയ്ത ആർസിബി പതിവ് പോലെ വലിയ ഇന്നിങ്സ് അല്ലായിരുന്നു ഇന്ന് നിർണായക പോരാട്ടത്തിൽ കാഴ്ചവെച്ചത്. കുറഞ്ഞ സ്ട്രൈക് റേറ്റിൽ കോലിയും ബാറ്റ് വീശയപ്പോൾ ആർസിബി ആരാധകർക്കുള്ളിൽ നെഞ്ചിടിപ്പേറി. എന്നാൽ ശേഷമെത്തിയ ബാറ്റർമാർ പന്തുകൾ പാഴാക്കാതെ റൺസുയർത്താൻ നോക്കി. റൺസ് ഉയരുന്നുണ്ടെങ്കിലും ഇടവേളകിൽ ബെംഗളൂരുവിൻ്റെ വിക്കറ്റുകൾ പഞ്ചാബ് ബോളർമാർ വീഴ്ത്തി. അതോടെ ആർസിബിയുടെ സ്കോർ ബോർഡ് 200 കടക്കാതെ പിടിച്ചുകെട്ടാൻ പഞ്ചാബിൻ്റെ ബോളർമാർക്ക് സാധിച്ചു.

കുറ്റൻ വിജയലക്ഷ്യങ്ങൾ പിന്തുടർന്ന ജയിച്ചിട്ടുള്ള ശ്രെയസ് അയ്യരുടെ പഞ്ചാബിന് 191 റൺസ് അനയാസം മറികടക്കാൻ സാധിക്കുന്നതാണ്. ഭേദപ്പെട്ട തുടക്കം പഞ്ചാബിൻ്റെ ഓപ്പണർമാർ നൽകിയെങ്കിലും മധ്യഓവറുകളിൽ കളിയുടെ നിയന്ത്രണം നഷ്ടമായി. കൃണാൽ പാണ്ഡ്യയാണ് ആർസിബിക്ക് കിരീടം പ്രതീക്ഷ സമ്മാനിച്ചത്. ക്യാപ്റ്റൻ അയ്യർ ഒരു റൺസിന് പുറത്തായതോടെ പഞ്ചാബിൻ്റെ പ്രതീക്ഷകൾ അസ്ഥാനത്തായി. അവസാനം ശശാങ്ക സിങ് തന്നെ കൊണ്ട് കഴിയുന്നത് രീതിയിൽ ശ്രമിച്ചെങ്കിലും പഞ്ചാബ് ബാറ്റർമാർ നിർണായക സമയത്ത് വിക്കറ്റ് നഷ്ടപ്പെടുത്തിയതോടെ കന്നി കിരീടം ആർസിബിക്ക് ലഭിച്ചു.

മൂന്ന് തവണ റണ്ണേഴ്സ് അപ്പായി നിരാശയോടെ മങ്ങിയ ആർസിബിയും കോലിയുമാണ് ഇന്ന് അഹമ്മദബാദിൽ 18 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഐപിഎൽ കിരീടത്തിൽ ആദ്യമായി മുത്തമിടുന്നത്. സീസണിലെ ആദ്യ ക്വാളിഫയറിൽ പഞ്ചാബിനെ തോൽപ്പിച്ചായിരുന്നു ആർസിബി ഫൈനലിൽ എത്തിയത്. പഞ്ചാബ് ആകട്ടെ അഞ്ച് തവണ ഐപിഎൽ കിരീടത്തിൽ മുത്തമിട്ട മുംബൈ ഇന്ത്യൻസിനെ തോൽപ്പിച്ചാണ് കന്നി കിരീടം പ്രതീക്ഷിച്ച് ആർസിബിക്കെതിരെ വീണ്ടും ഇറങ്ങിയത്.