IPL 2025: അവസാന ഓവറില്‍ സന്ദീപ് ശര്‍മയ്ക്ക് വീണ്ടും പിഴച്ചു; രാജസ്ഥാന്‍ റോയല്‍സിന് 181 റണ്‍സ് വിജയലക്ഷ്യം

IPL 2025 Rajasthan Royals vs Lucknow Super Giants: ഡല്‍ഹിക്കെതിരെ നടന്ന മത്സരത്തിലും സന്ദീപ് എറിഞ്ഞ അവസാന ഓവറായിരുന്നു മത്സരത്തിലെ 'ടേണിങ് പോയിന്റ്'. ഡല്‍ഹിക്കെതിരെ താരം അവസാന ഓവറില്‍ നാല് വൈഡും ഒരു നോ ബോളും എറിഞ്ഞിരുന്നു

IPL 2025: അവസാന ഓവറില്‍ സന്ദീപ് ശര്‍മയ്ക്ക് വീണ്ടും പിഴച്ചു; രാജസ്ഥാന്‍ റോയല്‍സിന് 181 റണ്‍സ് വിജയലക്ഷ്യം

രാജസ്ഥാന്‍ റോയല്‍സ് താരങ്ങളായ ജോഫ്ര ആര്‍ച്ചറും, മഹീഷ് തീക്ഷണയും

Updated On: 

19 Apr 2025 | 09:30 PM

യ്ഡന്‍ മര്‍ക്രമിന്റെയും, ആയുഷ് ബദോനിയുടെയും,  അബ്ദുല്‍ സമദിന്റെയും ബാറ്റിങ് മികവില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ഭേദപ്പെട്ട റണ്‍സ് അടിച്ചുകൂട്ടി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്. 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സാണ് ലഖ്‌നൗ നേടിയത്. ടോസ് നേടിയ ലഖ്‌നൗ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. അപകടകാരിയായ മിച്ചല്‍ മാര്‍ഷിനെ മൂന്നാം ഓവറില്‍ തന്നെ ജോഫ്ര ആര്‍ച്ചര്‍ പുറത്താക്കി. ആറു പന്തില്‍ നാല് റണ്‍സെടുക്കാനെ മാര്‍ഷിന് സാധിച്ചുള്ളൂ. കിടിലന്‍ ഫോമിലുള്ള നിക്കോളാസ് പുരനും പിന്നാലെ മടങ്ങിയതോടെ ലഖ്‌നൗ അപകടം മണുത്തു.

8 പന്തില്‍ 11 റണ്‍സെടുത്ത പുരനെ സന്ദീപ് ശര്‍മ എല്‍ഡബ്ല്യുവില്‍ വീഴ്ത്തി. കഴിഞ്ഞ മത്സരത്തില്‍ ഫോമിലേക്ക് തിരികെയെത്തിയെന്ന് തോന്നിച്ച ലഖ്‌നൗ ക്യാപ്റ്റന്‍ ഋഷഭ് പന്ത്‌
വീണ്ടും പഴയപോലെ ഫോം ഔട്ടായി. ഒമ്പത് പന്തില്‍ മൂന്ന് റണ്‍സെടുത്ത് പന്ത് മടങ്ങി. വനിന്ദു ഹസരങ്കയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ധ്രുവ് ജൂറലിന് ക്യാച്ച് സമ്മാനിച്ചായിരുന്നു പന്തിന്റെ മടക്കം.

തുടര്‍ന്ന് മാര്‍ഷിനെ പിന്‍വലിച്ച് ലഖ്‌നൗ ആയുഷ് ബദോനിയെ ഇമ്പാക്ട് പ്ലയറായി കളത്തിലിറക്കി. ആ തീരുമാനം ശരിയെന്ന് തെളിയിക്കുന്നതായിരുന്നു ബദോനിയുടെ പ്രകടനം. നാലാം വിക്കറ്റില്‍ മര്‍ക്രമും-ബദോനിയും ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് ലഖ്‌നൗവിനെ നാണക്കേടില്‍ നിന്ന് കരകയറ്റിയത്.

76 റണ്‍സാണ് ഇരുവരും ചേര്‍ന്ന് ലഖ്‌നൗ സ്‌കോര്‍ബോര്‍ഡില്‍ ചേര്‍ത്തത്. 45 പന്തില്‍ 66 റണ്‍സെടുത്ത ലഖ്‌നൗ ടോപ് സ്‌കോറര്‍ മര്‍ക്രമിനെ പുറത്താക്കി ഹസരങ്ക ഈ കൂട്ടുക്കെട്ട് പൊളിച്ചു. മര്‍ക്രമിന് പിന്നാലെ ബദോനിയും മടങ്ങി. തുഷാര്‍ ദേശ്പാണ്ഡെയ്ക്കായിരുന്നു വിക്കറ്റ്.

സന്ദീപ് ശര്‍മ എറിഞ്ഞ അവസാന ഓവറില്‍ 31 റണ്‍സാണ് ലഖ്‌നൗ നേടിയത്. ഈ ഒറ്റ ഓവറാണ് പൊരുതാനുള്ള സ്‌കോര്‍ ലഖ്‌നൗവിന് സമ്മാനിച്ചത്. ഈ ഓവറില്‍ ലഖ്‌നൗ താരം അബ്ദുല്‍ സമദ് നാല് സിക്‌സറുകളാണ് പായിച്ചത്.

Read Also: IPL 2025: രാജസ്ഥാന്‍ റോയല്‍സ് കണ്ടുപഠിക്ക് ! ‘ബട്ട്‌ലറിസ’ത്തില്‍ ഡല്‍ഹിയെ ചുരുട്ടിക്കെട്ടി ഗുജറാത്ത് ടൈറ്റന്‍സ്‌

ഡല്‍ഹിക്കെതിരെ നടന്ന മത്സരത്തിലും സന്ദീപ് എറിഞ്ഞ അവസാന ഓവറായിരുന്നു മത്സരത്തിലെ ‘ടേണിങ് പോയിന്റ്’. ഡല്‍ഹിക്കെതിരെ താരം അവസാന ഓവറില്‍ നാല് വൈഡും ഒരു നോ ബോളും എറിഞ്ഞിരുന്നു. സമദ് 10 പന്തില്‍ 30 റണ്‍സുമായും, ഡേവിഡ് മില്ലര്‍ എട്ട് പന്തില്‍ ഏഴ് റണ്‍സുമായും പുറത്താകാതെ നിന്നു.

പരിക്കേറ്റ സഞ്ജു സാംസണ് പകരം റിയാന്‍ പരാഗാണ് റോയല്‍സിനെ നയിക്കുന്നത്. സഞ്ജു ഇമ്പാക്ട് പ്ലയറായും കളിക്കില്ല. 14കാരന്‍ വൈഭവ് സൂര്യവന്‍ശി ഇമ്പാക്ട് പ്ലയറായി കളിക്കും. ഐപിഎല്ലില്‍ അരങ്ങേറുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി വൈഭവ് മാറും.

Related Stories
Virat Kohli: മണിക്കൂറുകൾ നീണ്ട നിരാശയ്ക്ക് വിരാമം; ഇൻസ്റ്റാഗ്രാമിൽ തിരിച്ചെത്തി വിരാട് കോലി
Kerala Blasters: ബ്ലാസ്റ്റേഴ്സിലേക്ക് വിദേശതാരങ്ങളുടെ ഒഴുക്ക്; സ്പാനിഷ് സ്ട്രൈക്കർ ടീമിലെത്തി
Kerala Blasters: ഒരാഴ്ച കൊണ്ട് സംഭവിച്ചത് വലിയ മാറ്റങ്ങള്‍; കേരള ബ്ലാസ്റ്റേഴ്‌സ് ‘ചാര്‍ജാ’യി; ഒരുക്കങ്ങൾ ഇന്ന് മുതല്‍
Kerala Blasters: കൊഴിഞ്ഞുപോക്ക് മാത്രമല്ല, വരവുമുണ്ട്; ജർമ്മൻ യുവതാരം ബ്ലാസ്റ്റേഴ്സിലെത്തി
Pro Wrestling League 2026: ഇടവേളയ്ക്ക് ശേഷമെത്തിയ പ്രോ ഗുസ്തി ലീഗ് അരങ്ങ് തകർക്കുന്നു; ടൂർണമെൻ്റ് അവസാനഘട്ടത്തിലേക്ക്
Saina Nehwal: ‘ഇത് മതി, ഇനി സാധിക്കില്ല’; സൈന നെഹ്‌വാള്‍ ബാഡ്മിന്റണില്‍ നിന്ന് വിരമിച്ചതിന് പിന്നില്‍
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ