Sanju Samson: എന്നും റോയല്‍സിന്റെ ക്യാപ്റ്റനായിരിക്കില്ലെന്ന് ചിന്തിച്ചിരുന്നു, മുന്‍സീസണുകളെ അപേക്ഷിച്ച് ഇത്തവണ വെല്ലുവിളിയുണ്ട്‌

Sanju Samson about his captaincy: പോസിറ്റീവായി വീക്ഷിച്ചാല്‍ ഈ യുവതാരങ്ങളില്‍ കൂടുതല്‍ 'ഫയര്‍ കാണാം'. അവരെക്കുറിച്ച് ലോകത്തെ അറിയിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നുണ്ട്. അതുകൊണ്ട് ഇത് പോസിറ്റീവായാണ് എടുക്കുന്നത്. പ്രായം നോക്കിയാല്‍ ടീം ചെറുപ്പമാണ്. പരിചയസമ്പന്നരും യുവനിരയും അടങ്ങുന്നതാണ് ടീമെന്നും സഞ്ജു

Sanju Samson: എന്നും റോയല്‍സിന്റെ ക്യാപ്റ്റനായിരിക്കില്ലെന്ന് ചിന്തിച്ചിരുന്നു, മുന്‍സീസണുകളെ അപേക്ഷിച്ച് ഇത്തവണ വെല്ലുവിളിയുണ്ട്‌

സഞ്ജു സാംസണ്‍

Published: 

26 Mar 2025 18:06 PM

പിഎല്ലില്‍ ഇന്ന് സീസണിലെ രണ്ടാമത്തെ മത്സരത്തിന് ഒരുങ്ങുകയാണ് രാജസ്ഥാന്‍ റോയല്‍സ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് എതിരാളികള്‍. ആദ്യ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് 44 റണ്‍സിന് തോറ്റു. ബൗളര്‍മാര്‍ നിരാശപ്പെടുത്തിയ മത്സരത്തില്‍ ഹൈദരാബാദിലെ റണ്ണൊഴുകുന്ന പിച്ചില്‍ ആദ്യം ബാറ്റു ചെയ്ത സണ്‍റൈസേഴ്‌സ് 20 ഓവറില്‍ ആറു വിക്കറ്റിന് 286 റണ്‍സ് നേടി. രാജസ്ഥാന്‍ റോയല്‍സിന്റെ ബാറ്റര്‍മാരും നിരാശപ്പെടുത്തിയില്ല. 20 ഓവറില്‍ ആറു വിക്കറ്റിന് 242 റണ്‍സാണ് രാജസ്ഥാന്‍ നേടിയത്. സഞ്ജു സാംസണ്‍ (37 പന്തില്‍ 66), ധ്രുവ് ജൂറല്‍ (35 പന്തില്‍ 70), ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍ (23 പന്തില്‍ 42), ശുഭം ദുബെ (പുറത്താകാതെ 11 പന്തില്‍ 34) എന്നിവര്‍ രാജസ്ഥാനായി പൊരുതിനോക്കിയെങ്കിലും ഫലമുണ്ടായില്ല.

വിക്കറ്റ് കീപ്പിങിനുള്ള അനുമതി ലഭിക്കാത്തതിനാല്‍ ആദ്യ മൂന്ന് മത്സരങ്ങളില്‍ ഇമ്പാക്ട്‌ പ്ലയറായി മാത്രമാണ് സഞ്ജു കളിക്കുന്നത്. റിയാന്‍ പരാഗാണ് ആദ്യ മൂന്ന് മത്സരങ്ങളിലെ ക്യാപ്റ്റന്‍. ക്യാപ്റ്റന്‍, എന്ന ബാറ്റര്‍ എന്നി നിലകളില്‍ ആദ്യ മത്സരത്തില്‍ റിയാന്‍ നിരാശപ്പെടുത്തി. ഇന്നത്തെ മത്സരം താരത്തിന് തിരികെ ഫോമിലേക്ക് എത്തുന്നതിനുള്ള അവസരമാണ്.

അതേസമയം, താന്‍ എന്നും ക്യാപ്റ്റനായിരിക്കില്ലെന്നും, ഫ്രാഞ്ചെസി നിരവധി ലീഡേഴ്‌സിനെ ഡെവലപ് ചെയ്തിട്ടുണ്ടെന്നും സഞ്ജു സാംസണ്‍ പറഞ്ഞു. ആദ്യ മൂന്ന് മത്സരങ്ങളില്‍ റിയാന്‍ ക്യാപ്റ്റനാകുന്നതിനെക്കുറിച്ച് ഏതാനും ദിവസം മുമ്പ് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെയാണ് സഞ്ജു ഇക്കാര്യം പറഞ്ഞത്.

ക്യാപ്റ്റനെന്ന നിലയിലുള്ള തന്റെ രണ്ടാം ഐപിഎല്‍ സീസണില്‍, ടീം ഫൈനലിലെത്തിയപ്പോള്‍ താനെന്നും രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനായിരിക്കില്ലല്ലോയെന്ന്‌ ചിന്തിച്ചിരുന്നുവെന്ന് സഞ്ജു വ്യക്തമാക്കി. താന്‍ പോകുമ്പോഴേക്കും അല്ലെങ്കില്‍ ക്യാപ്റ്റന്‍സിയില്‍ നിന്ന് മാറുമ്പോഴേക്കും ചില താരങ്ങളെ ഗ്രൂം ചെയ്യേണ്ടതുണ്ട്. ഫ്രാഞ്ചെസി നിരവധി ലീഡേഴ്‌സിനെ ഡെവലപ് ചെയ്തിട്ടുണ്ട്. അതില്‍ ആരുടെയും പേര് പറയാന്‍ താത്പര്യപ്പെടുന്നില്ലെന്നും താരം വ്യക്തമാക്കി.

Read Also : IPL 2025: തോറ്റുതുടങ്ങിയവര്‍ ഇന്ന് ജയിക്കാനായി ഇറങ്ങും; ബൗളിങ് പാളിച്ചകള്‍ റോയല്‍സിന് തലവേദന; ആര്‍ച്ചറെ മാറ്റുമോ?

മുന്‍സീസണുകളെ അപേക്ഷിച്ച് ഇത്തവണയുള്ള വെല്ലുവിളികളെക്കുറിച്ചും താരം വെളിപ്പെടുത്തി. കഴിഞ്ഞ വര്‍ഷങ്ങളില്‍ തന്നെ സഹായിച്ച ലീഡേഴ്‌സുണ്ട്. കഴിഞ്ഞ മൂന്ന് സീസണിലും തനിക്ക് ചുറ്റും ലോകം കണ്ടിട്ടുള്ള മികച്ച ക്രിക്കറ്റേഴ്‌സ് ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ചുറ്റുമുള്ളത് ഐപിഎല്ലിലെ യുവനിരയാണ്. അതാണ് ഐപിഎല്‍ തനിക്ക് തന്ന വെല്ലുവിളിയെന്ന് സഞ്ജു പറഞ്ഞു.

പക്ഷേ, പോസിറ്റീവായി വീക്ഷിച്ചാല്‍ ഈ യുവതാരങ്ങളില്‍ കൂടുതല്‍ ‘ഫയര്‍ കാണാം’. അവരെക്കുറിച്ച് ലോകത്തെ അറിയിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നുണ്ട്. അതുകൊണ്ട് ഇത് പോസിറ്റീവായാണ് എടുക്കുന്നത്. പ്രായം നോക്കിയാല്‍ ടീം ചെറുപ്പമാണ്. പരിചയസമ്പന്നരും യുവനിരയും അടങ്ങുന്നതാണ് ടീമെന്നും താരം ചൂണ്ടിക്കാട്ടി.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും